Connect with us

Featured

“ഗാന്ധിജി വര്‍ഗീയവാദിയോ..?” ഒരന്വേഷണം – ഇജാസ് ഖാന്‍

സ്വജന പക്ഷപാതവും, സവര്‍ണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. മുസ്‌ളീം പെണ്‍കുട്ടിയെ സ്‌നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതില്‍ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിര്‍ത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തില്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു.

 56 total views

Published

on

Untitled-1

“.. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള സാഹചര്യത്തിന് ഇന്ത്യയില്‍ അടിത്തറയിട്ടത് ഗാന്ധിയാണ്…”

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അരുന്ധധി റോയി ഭരതതിന്റെ മഹാത്മാവിനെക്കുറിച്ച് ഒറ്റ കേള്‍വിയില്‍ പുളിച്ചത് എന്ന് തോന്നാവുന്ന ഒരു വര്‍ത്തമാനം പറഞ്ഞത്.അതിന്റ്‌റെ പേരിലുള്ള പുകിലുകള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല..
GOD OF SMALL THINGS ഒന്ന്! രണ്ട് തവണ വായിച്ചത് കൊണ്ടും ആ എഴുത്തുകാരിയോടുള്ള വല്ലാത്തൊരു ഇഷ്ടം മൂലവും പിന്നെ ജാതി വ്യവസ്ഥയോടും ജാതിയുടെ പേരിലുള്ള വേര്‍തിരിവിനോടും എന്റെ വ്യക്തി പരമായ എതിര്‍പ്പ് മൂലവും സര്‍വ്വോപരി ഗാന്ധിയുടെ ആത്മകഥയിലൂടെ സഞ്ചരിച്ചപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പലപ്പോഴായി നടത്തിയ യാത്രകളിലൂടെയും എനിക്കുണ്ടായ ചില സംശയങ്ങളും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ അരുന്ധധി റോയിയുടെ അഭിപ്രായം ഒരിക്കലും ആരോ പറഞ്ഞത് പോലെ ‘എപ്പഴും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ഒരു മദ്ധ്യവയസ്‌കയുടെ വിലകുറഞ്ഞ അഭിപ്രായ പ്രകടനമായി തള്ളി കളയാന്‍ പറ്റില്ല….

ഓര്‍മവെച്ച നാള് മുതല്‍ പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടെയും ഗുരുക്കന്മാരില്‍ നിന്നും കേട്ടറിഞ്ഞ ഒരു ഗന്ധിയുണ്ട്…സ്വന്തമായി നെയ്ത തുണി കൊണ്ടുണ്ടാക്കിയ വസ്ത്രം മാത്രം ധരിക്കുന്ന ലോകത്തിനു അഹിംസയുടെ മാഹാത്മ്യം സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചു കൊടുത്ത അര്‍ദ്ധനഗ്‌നനായ ആ ഫകീര്‍, അതെ നമ്മുടെ മഹാത്മാവ്. ഞാന്‍ ജീവിതത്തില്‍ ആദ്യമായി വായിച്ച പുസ്തകങ്ങളില്‍ ഒന്നായിരുന്നു എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍. ആദ്യ വായനയില്‍ അമ്പരപ്പും അതിശയവും പിന്നീടുള്ള പലപ്പോഴായുള്ള വായനയില്‍ അനേകം സംശയങ്ങളും ഉളവാക്കിയ അദ്ധേഹത്തിന്റെ ആത്മകഥ.. തുടര്‍ന്ന് അദ്ധേഹത്തെ കുറിച്ച് പലരുമെഴുതിയ പുസ്തകങ്ങളും കുറിപ്പുകളും ലേഖനങ്ങളും വായിച്ചു.. അതില്‍ ഏറ്റവും ഒടുവിലായി വായിച്ചതായിരുന്നു ജെ.ബി.സിങ്ങിനന്റെ ‘GANDHI BEHIND THE MASK OF DIVINITY’ എന്ന പുസ്തകം, ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പായിരുന്നു ഞാനീ ബുക്ക് വായിക്കുന്നത്. എന്നിലുണ്ടായ പല സംശയങ്ങളെയും അടി വരയിട്ട് ഉറപ്പിച്ച കണ്ടെത്തലുകള്‍ അടങ്ങിയ പുസ്തകം. അതെ എനിക്കും അതുറപ്പായിരുന്നു.

ഈ നാടിന്റ്‌റെ കെട്ടുറപ്പും വര്‍ഗീയതയുടെ വാള്‍ സ്വാതന്ത്ര്യത്തിന് ഇപ്പുറവും ചോര വീഴ്ത്തുകയും അസമത്വം സൃഷ്ട്ടികുകയും ചെയ്യുന്നെങ്കില്‍ അതിന് ഒരു പരിധിവരെ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വഴി വെച്ചു എന്ന്
വേണം പറയാന്‍… അതെ അരുന്ധധി റോയ് പറഞ്ഞത് പോലെ ഈ രാജ്യതിന്ന്‌റെ മഹാത്മാവ് ഒരു വര്‍ഗീയവാദി ആയിരുന്നു എന്ന് വിശ്വസിക്കുന്നവരെ തെറ്റ് പറയാന്‍ ആകില്ല…

Dr.PRASANTH KRISHNA നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റ്‌റെ ബ്ലോഗില്‍ കുറിച്ചിട്ട കണ്ടെത്തലുകളുമായി നമുക്ക് ഈ പ്രസ്താവനയെ കൂട്ടി വായിക്കാം. വിവിധ ജാതികള്‍, വര്‍ണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ഗാന്ധി വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ പല ലേഖനങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിര്‍ക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധുമുട്ടേണ്ടിവരില്ല.

ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികള്‍ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് നാരായണ ഗുരുവുനെ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു എന്ന് ചരിത്രതാളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു..

സ്വജന പക്ഷപാതവും, സവര്‍ണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. മുസ്‌ളീം പെണ്‍കുട്ടിയെ സ്‌നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതില്‍ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിര്‍ത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തില്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനില്‍ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയില്‍ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്‌സി യുവാവിനെ ഫിറോസ് ഗാന്ധിയായി അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവര്‍ണ്ണ മേധവിത്വപരവുമായ ചെയ്!വനകളായി കാണാതെ തരമില്ല…

Advertisement

സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിര്‍ത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയര്‍ത്താനും അതുവഴി വരേണ്യ വര്‍ഗ്ഗത്തിന്റെ അധികാരം ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവെന്നും മനസ്സിലാക്കാന്‍ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്.

വെള്ളക്കാരനില്‍ നിന്നും ഇന്ത്യന്‍ സവര്‍ണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്, ദളിതന്റെ അവകാശങ്ങള്‍ക്കു വേണ്ടി വിലപേശിയ അംബേദ്ക്കര്‍ക്കെതിരേ യര്‍വാദാ ജയിലില്‍ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോള്‍, ഗാന്ധി മരിക്കുന്നങ്കില്‍ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ് ഗാന്ധിയെക്കാള്‍ പ്രധാനമന്ന് അംബേക്കര്‍ പറഞ്ഞുവങ്കില്‍ അതിന്റെ അര്‍ത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

നര്‍സി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജന്‍ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജന്‍ എന്ന് വിളിച്ചപ്പോള്‍ അത് തന്തയില്ലാത്ത മക്കള്‍ എന്നായിരുന്നുവന്ന് ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ ദളിതനെ ഹരിജന്‍ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കില്‍ അതിന്റെ അര്‍ത്ഥം എന്താണ്? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവര്‍ണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്താനാണ് എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ
സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമര്‍ത്ഥമായ് രാഷ്ട്രീയത്തില്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്വതന്ത്യ സമരത്തെ സവര്‍ണ്ണ സ്വാതന്ത്യ സമരമാക്കി മാറ്റാന്‍ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്‌ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പര്‍ശിക്കാന്‍ തയ്യാറായില്ലന്നു മാത്രമല്ല, ഗീതയനുശാസിക്കുന്ന ചാതുര്‍ വര്‍ണ്യ സങ്കല്പങ്ങളെ തന്റെ സര്‍വ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിര്‍ത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും അദ്ദേഹം കൂട്ടുനിന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികള്‍ കേരളത്തില്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യില്‍ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക് സ്വാതന്ത്യസമരത്തില്‍ മറ്റ് ദീര്‍ഘ വീക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും
വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലര്‍ത്തി അതില്‍ വിജയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോള്‍ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരല്‍ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വര്‍ഗ്ഗത്തിന്റെ കീഴില്‍ നിരത്താന്‍ ജാതീയതയെ അതിസമര്‍ത്ഥമായ് ഉപയോഗിക്കയും ചെയ്തു.

അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പേരു നിര്‍ദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899ലെ ബോവര്‍ യുദ്ധത്തില്‍ ആംബുലന്‍സ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാന്‍ ഗാന്ധി ബ്രിട്ടീഷ്‌കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തില്‍ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തില്‍ അണിനിരത്തുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്‌കാന്തിയില്‍ സം!പ്രീതയായ രാജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നല്‍കി ആദരിച്ചപ്പോള്‍ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബല്‍ സമ്മാനത്തിനു മേല്‍ അടിച്ച ആദ്യ ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാനാകും?

സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിര്‍ളാ മന്ദിരത്തില്‍ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറല്‍ കമ്പാര്‍ട്ട്‌മെന്റിനെ ആഡംബര കമ്പാര്‍ട്ട്‌മെന്റാക്കി
യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിര്‍ത്താന്‍ എത്ര ഭീമമായ തുകയാണ് രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ചിലവിടുന്നതെന്ന് ഓര്‍ക്കാറുണ്ടോ എന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്രം ചെയ്തു ഗാന്ധി.

1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു വേണ്ടി പോരാടി എന്ന് സ്‌കൂളില്‍ പാഠിപ്പിക്കുമ്പോള്‍ തോന്നിയ ബഹുമാനം പിന്നീട് ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോള്‍ ഇല്ലാതായി. ലണ്ടനില്‍ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്‌കോട്ടിലെയും ജോലിയില്‍ ശോഭിക്കാന്‍ കഴിയാതെ അരക്ഷിതത്വത്തില്‍ നില്‍ക്കുമ്പോള്‍ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893ല്‍ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വര്‍ഗ്ഗത്തിന്റെ എല്ലാ വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.

Advertisement

പെറ്റോറിയയില്‍ നിന്നും ഡര്‍ബനിലേക്കുള്ള യാത്രയില്‍ തീവണ്ടിയിലെ കമ്പാര്‍ട്ട് മെന്റില്‍ നിന്നും അദ്ദേഹത്തെ ബൂട്ട്‌സിട്ട കാലുകൊണ്ട് ചവിട്ടി പ്‌ളാറ്റ്‌ഫോമിലേക്കിട്ടില്ലായിരുന്നങ്കില്‍ ഒരു അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡര്‍ബനില്‍ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയില്‍നിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് നമ്മള്‍ പാഠപുസ്തകങ്ങളില്‍ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും
ഒരു ഉദാഹരണമാണിത്. ആഫ്രിക്കയില്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവര്‍ണ്ണരായ ഇന്ത്യക്കാര്‍ക്കുവേണ്ടി (as per Gandhi’s opinion ‘Clean Indians’) മാത്രമാണ്. അന്നോളം ഇന്ത്യന്‍ വരേണ്യ വര്‍ഗ്ഗത്തിന് കറുത്ത വര്‍ഗ്ഗക്കാരേക്കള്‍ ഉയര്‍ന്ന സ്ഥാനമാണ് വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി
വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയില്‍ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ് ഗാന്ധിക്ക് ഭാരതീയനും കറുത്ത വര്‍ഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നില്‍ തുല്യ സ്ഥാനമാണുള്ളതന്ന ബോധോദയം ഉണ്ടായത്. അന്നുമുതല്‍ ഇന്ത്യക്കാര്‍ക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ് ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കല്‍ പോലും വാദിച്ചിട്ടില്ല.

സൗത്താഫ്രിക്കന്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോള്‍ ‘ഇന്ത്യന്‍ ഒപ്പീനിയന്‍’ എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി ‘Thanks to the Court’s decision, only clean Indians or colored people other than Kaffirs, can now േൃമvel in the േൃമins.’ Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവര്‍ണ്ണരായ ഇന്ത്യക്കാര്‍ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ നിന്നും വ്യക്തമാണ്. അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വര്‍ഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വര്‍ഗ്ഗക്കാരേയും രണ്ടായി
പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡര്‍ബന്‍ പോസ്റ്റാഫീസില്‍ വെള്ളക്കാര്‍ക്കുവേണ്ടി ഒരു കവാടവും കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി മറ്റൊരു പ്രത്യേക കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങള്‍ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനു പകരം എരിതീയില്‍ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാര്‍ക്കു വേണ്ടി മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വര്‍ഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ് ഗാന്ധി ചെയ്തത്.

ഒരിക്കലും ഗാന്ധിക്ക് കറുത്ത വര്‍ഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വര്‍ഷക്കാലം സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന് ചിത്രങ്ങളിലൊന്നില്‍ പോലും ഒരു കറുത്ത വര്‍ഗ്ഗക്കാരന്റെ മുഖം ആര്‍ക്കും ഇന്നോളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ അര്‍ത്ഥം ഗാന്ധി അത്രത്തോളം കറുത്ത വര്‍ഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon Platjee, Walter Rubusana, John Tengo Jabavu, John. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്‌കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാര്‍ കറുത്ത വര്‍ഗ്ഗക്കാരേക്കാള്‍ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വര്‍ഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.

Gandhi said on September 26, 1896 about the African people: ‘Ours is one continued tsruggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness.’

(Collected Works of Gandhi, Vol. I, pp. 409410)
Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote:
‘Clause 200 makes provision for regitsration of persons belonging to uncivilized races (meaning the local Africans),
resident and employed within the Borough.

In the Indian Opinion of September 4, 1904, Gandhi wrote: ‘Under my suggestion, the Town Council (of Johannesburg) must
withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most
tsrongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my
coutnrymen.’

ഗാന്ധിയുടെ കാലഘട്ടത്തില്‍ Kaffir എന്നത് കറുത്ത വര്‍ഗ്ഗക്കാരെ വിളിക്കാന്‍ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന് കാലാന്തരത്തില്‍ അര്‍ത്ഥ പരിണാമം സംഭവിച്ച് ഇന്നത്തെ അര്‍ത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ‘Only one degree removed from the animal’ എന്ന വിശേഷണത്തിലൂടെ ഗാന്ധി എന്താണ് അര്‍ത്ഥമാക്കിയതന്നും, കറുത്ത വര്‍ഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വര്‍ണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ
ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത് നിര്‍ത്തിയ അധകൃതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്ന മനോഭാവത്തില്‍ നിന്നും ഉടലെടുത്തതാണ്. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാല്‍ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാള്‍ക്ക് എല്ലായ്‌പോഴും ഒരുപോലെ ആയിരിക്കാന്‍ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Advertisement

ഒരു മഹാനും ലോകം മുഴുവന്‍ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവന്‍ നന്നാവാന്‍ ആഗ്രഹിക്കുന്നവനാണ് മഹാത്മാവ്. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു മഹാനും സാമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള സാഹചര്യത്തിന് ഇന്ത്യയില്‍ അടിത്തറയിട്ടത് ഗാന്ധിയാണ്.

അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്‌കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോള്‍ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക് സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകള്‍ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേര്‍ക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്തരാഷ്ടീയതന്ത്രം ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതിനു പകരം നേതാക്കള്‍ക്ക് അതിമാനുഷികമായ പ്രതിഛായ നല്‍കി ഭാരതത്തിന്റെ ഭാഗധേയ നിര്‍ണ്ണയം ഒരു കുടുംബത്തിനു മാത്രമായ്
തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായണ്‍!മാരായിരുന്ന രാജ്യങ്ങള്‍ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോള്‍ ഇന്ത്യ നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി.

സ്വാതന്ത്യം പങ്കുവച്ച് ഒരു അര്‍ദ്ധ രാത്രിയില്‍ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിര്‍ത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാന്‍ ഒരു അംബേക്കറില്ലായിരുന്നങ്കില്‍ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ.

ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന് പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വര്‍ഗ്ഗമായ് നിലനിര്‍ത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളര്‍ത്തിയെടുക്കുകയും പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിര്‍ത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാന്‍ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ ചരിത്രത്തില്‍ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമര്‍ശനങ്ങള്‍ക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും
സ്‌നേഹത്തിന്റെയും പര്യായമായ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമര്‍ശനങ്ങള്‍കൊണ്ട് തകര്‍ത്തുകളയാവുന്ന ഒരു വിഗ്രഹമല്ല ഗാന്ധി. എങ്കിലും സത്യങ്ങള്‍ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങള്‍ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു വ്യക്തിത്വമാണത്.

അവസാന നാളുകളില്‍ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സര്‍!വ്വ ശക്തിയുമെടുത്ത് വളര്‍ത്തികൊണ്ട് വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തില്‍ മതത്തെ ചൂഷണം ചെയ്യാന്‍ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കില്‍ ഒരു പാതിരാത്രിയില്‍
സംസ്‌കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരില്‍ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോള്‍, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.

 

 57 total views,  1 views today

Advertisement
Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement