ഗാന്ധിജി ശരിക്കും ഒരു ബിജെപികാരന്‍ ആയിരുന്നോ ? മോഡി ഗാന്ധിജിയുടെ ആരാധകന്‍.!

    458

    modi-_mahtma-gandhi

    മോഡിജി പറയുന്നത് കേട്ടാല്‍ തോന്നും നമ്മുടെ രാഷ്ട്രപിതാവ് കറകളഞ്ഞ ഒരു ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്ന്.

    ഗാന്ധിജി വിശ്വസിച്ച അക്രമരാഹിത്യം ഇന്നത്തെ സമൂഹത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നും ഈ നയങ്ങള്‍ ആണ് താനും തന്റെ സര്‍ക്കാരും കൈവരിക്കാന്‍ ശ്രമികുന്നത് എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ തത്വങ്ങളും ആദര്‍ശങ്ങളും എപ്പോഴും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനും മുന്‍പേ തന്നെ ഗാന്ധിജിയുടെ തത്വസംഗിതകളെ വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് താന്‍ എന്ന് കൂടി മോഡി പറയുന്നു.

    പ്രകൃതിയെ എന്നും ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു മഹാത്മ ഗാന്ധി. പ്രകൃതിയെ എപ്പോഴും സ്‌നേഹിച്ചിരുന്ന അദ്ദേഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് എതിരായിരുന്നു എന്നും മോഡി പറയുന്നു.