fbpx
Connect with us

Featured

ഗാന്ധി ചിക്കന്‍സ് : പുതുകാലത്തിന്റെ ജീവിതഘോഷങ്ങള്‍

പ്രമുഖ കഥാകൃത്ത് ശ്രീ. സുരേഷ് വര്‍മ്മ എഴുതിയ ഗാന്ധി ചിക്കന്‍സ് എന്ന പുസ്തകത്തിന്റെ നിരൂപണം – സുലോജ് എം എ എഴുതുന്നു..

 89 total views

Published

on

Untitled-1

കഥാസമാഹാരം : ഗാന്ധി ചിക്കന്‍സ്
കഥാകാരന്‍ : സുരേഷ് വര്‍മ
പബ്ലികേഷന്‍ : സൈകതം ബുക്‌സ്

പുറം ലോകവുമായുള്ള തന്റെ വഴക്കില്‍ നിന്ന് മനുഷ്യന്‍ പ്രഭാഷണം സൃഷ്ടിക്കുന്നു; തന്നോടുതന്നെയുള്ള വഴക്കില്‍ നിന്നു കവിതയും…’ എന്ന് യേറ്റ്‌സ് എഴുതിയിട്ടുണ്ട്.

തന്നോടുതന്നെ സംവദിക്കാനോ, മറ്റുള്ളവരോടുള്ള ഭാഷണത്തിനോ ആയുള്ള വാഞ്ഛ ആത്മഗതങ്ങളുടെ അടയാളപ്പെടുത്തലായി മാറാറുണ്ട്. സൈകതം ബുക്‌സ് പബ്ലിഷ് ചെയ്ത ,സുരേഷ് വര്‍മ്മയുടെ ‘ ഗാന്ധി ചിക്കന്‍സ്’ എന്ന കഥാസമാഹാരം പത്ത് വിഭിന്ന തലങ്ങളുടെ ജീവിതകഥകള്‍ ഇത്തരം ഒരു വാഞ്ഛയെ ബ്രഹദാകാരമായ ഭാഷയില്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നു. വിരിച്ചിടുന്ന വാക്കുകളും ഒതുക്കംവെച്ച സൂക്ഷ്മപ്രയോഗങ്ങളിലും പിന്നോട്ട് നടക്കുന്ന കഥകള്‍ പക്ഷെ, ജീവിതനിരീക്ഷണങ്ങളില്‍ പുലര്‍ത്തുന്ന കൃത്യത അത്ഭുതപ്പെടുത്തുന്നുണ്ട്.

ഈ സമാഹാരത്തിലെ കഥകളുടെ ശ്രേണി ഭിന്നാഭിന്നങ്ങളുടെ സംഘടിതമായ ഒരു വേര്‍തിരിവ് തന്നെയാണ്.കഥകളുടെ നിര്‍മ്മിതികള്‍ക്കകത്ത് സമൂലമായ പുനസംഘടനയ്ക്ക് വിധേയമാക്കേണ്ടുന്ന വായനയുടെ ഒരു ഭാഷയാണ് കണ്ടെടുക്കുന്നത്.’മുര്‍ദ്ദറാം ‘ എന്ന കഥ ക്രാഫ്റ്റിന്റെ മികവു കൊണ്ട് മികച്ചുനില്‍ക്കുന്ന കഥയാണ്. വായനയില്‍ ഇനിയും നടക്കാത്ത വഴിയുടെ സാധ്യതകളെ പറഞ്ഞു തരുന്നുണ്ട് അത്.

Advertisement

ഡോക്ടര്‍മാരെ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്ട്ടം ചെയ്യാന്‍ സഹായിക്കുന്ന സഖാറാം എന്ന ദളിതന്റെ പെരുമാറ്റങ്ങളിലൂടെ അപരിചിതമായ ചില കാഴ്ചകള്‍ പറഞ്ഞുതരുകയാണ് സുരേഷ് വര്‍മ്മ.
സഖാറാം ശവങ്ങളോട് കാണിക്കുന്ന ആദരവും അനാദരവുമെല്ലാം മികച്ച കയ്യടക്കത്തോടെ പ്രതിപാദിക്കുന്ന രചന ഈ എഴുത്തുകാരന്റെ നിരീക്ഷണങ്ങളിലെ വ്യത്യസ്ഥതകളെ അനാവരണം ചെയ്യുന്നു. മലയാളിയുടെ ജീവിതത്തില്‍ കേള്‍ക്കാത്ത ചില കഥകളും കഥാപാത്രങ്ങളും ഈ സമാഹാരത്തിന്റെ ഭാഗമാകുന്നത് മികച്ച ഒരു വായനാനുഭവം തന്നെയാണ്.
‘ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘ഫ്രാഡ്’ എന്ന കഥ സുരേഷ് വര്‍മ്മയുടെ ‘ബെറ്റര്‍ പരഡൈസ്’ എന്ന കഥ വായിക്കുമ്പോള്‍ ഓര്‍ത്തുപോവുന്നുണ്ട്. കൂടാതെ ഫ്രഞ്ച് സാഹിത്യത്തിലെ സര്‍റിയലിസത്തില്‍ ആകൃഷ്ടനായ അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ജൂലിയോ കോര്‍ത്തസാറിന്റെ ‘ബ്ലോ അപ്പ്’ എന്ന കഥയുടെ ആഖ്യാനരീതിയോട് ചേര്‍ച്ച പുലര്‍ത്തുന്നുമുണ്ട് ‘ബെറ്റര്‍ പാരഡൈസ്.’ ചോദ്യങ്ങളിലും ചിഹ്നങ്ങളിലും സംഭാഷണങ്ങളിലൂടെയും കഥാഗതിയുടെ ചലനം ജൂലിയോ കോര്‍ത്തസാര്‍ നിലനിര്‍ത്തി,കഥാപാത്രങ്ങളുടെ ചേര്‍ച്ചകളെ ചേരുംപടിചേര്‍ത്ത് കഥപറച്ചിലില്‍ സുരേഷ് വര്‍മ്മ കോര്‍ത്തസാറിനെ അനുധാവനം ചെയ്യുന്നുണ്ട്.

അങ്ങനെയിരിക്കുമ്പോള്‍ പൊട്ടിവീഴുന്ന കലാപവും പോരാട്ടങ്ങള്‍ക്കിടയില്‍ മനുഷ്യരുടെ പെരുമാറ്റ പ്രതികരണങ്ങളെയും വലിയൊരു കാന്‍വാസില്‍ വരച്ചിടുന്നു ‘കസാവി’ എന്ന കഥ. പരത്തിപ്പറയലിന്റെ ബലക്കുറവ് ബോധ്യമാകുന്നുവെങ്കിലും കഥാഗതിയുടെ ചലനങ്ങളില്‍ ശ്രദ്ധാലുവായ കഥാകാരനെയും ഇവിടെ കണ്ടുപിടിക്കാം.

‘നഗരസന്ധ്യ’ എന്ന കഥ ,കഥാകാരന്‍ വൈശാഖന്റെ ‘നൂല്‍പ്പാലം കടക്കുന്നവര്‍’ എന്ന കഥാസമാഹാരത്തിലെ പരിസരങ്ങളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. റെയില്‍വേ സ്‌റ്റേഷനിലെ തിരക്കുകള്‍ക്കിടയില്‍ കൂട്ടിയിട്ടിരിക്കുന്ന ജീവിതങ്ങളുടെ ദൂരക്കാഴ്ച ഈ സമാഹാരത്തിലെ ചില കഥകളില്‍ ഫോക്കസ് ചെയ്തു പിടിക്കുന്നുണ്ട്. തമ്മില്‍ ഏറ്റക്കുറച്ചിലുകളുടെ ശൃംഖല തന്നെ ചിതറി നില്‍ക്കുന്ന അവ്യവസ്ഥിതികളുടെ കോറിയിടലുകള്‍ ഈ കഥയിലുണ്ട്.

ഈ സമാഹരത്തിലെ ‘ഗന്ധി ചിക്കന്‍സ്’ എന്ന കഥയില്‍, ഗോവിന്ദന്‍ നമ്പ്യാര്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ അനുഭവങ്ങളും അവയ്ക്കിടയില്‍ ഉള്ള മേട്രോപോളിട്ടന്‍ വ്യവഹാരക്കൊതികളും തുറന്നുകാണിക്കുന്നു. ഇടക്ക് മെലോഡ്രാമയുടെ കളങ്ങളില്‍ കുടുങ്ങിപ്പോവാനായുന്ന കഥ,പക്ഷെ വായനയെ തെല്ലു അലോസരപ്പെടുന്നുമില്ല.

Advertisement

ആധുനികവല്കൃതമായ വര്‍ധിതഭാഷാബോധത്തിന്റെ ക്രയവിക്രയങ്ങളെ എഴുത്തുകാരന്റെ ജീവിതാസക്തിയെയും മൂല്യബോധത്തെയും കൂട്ടുചെര്‍ത്തു വായിക്കുമ്പോള്‍ ലോകത്തെവിടേയും ജീവിതത്തെ കോറിയിടുന്നത് ഒറ്റ ഭാഷയില്‍ തന്നെ എന്ന് കാണാം. അങ്ങനെ വരുമ്പോള്‍ കുറിയ വാക്കുകളും ചെലവു കുറഞ്ഞ വിവരണങ്ങളുമായി ഒരു ഭാവഗാനം പോലെ ദീപ്തമാണ് ‘മഞ്ഞ്’ എന്ന കഥ. പ്രണയത്തിന്റെ നഷ്ടസൌഭഗങ്ങല്‍ക്കപ്പുറം ജീവിതത്തിന്റെ നിസ്സംഗതയും നിശ്ചലതയും പിശുക്കി എഴുതിയ വാക്കുകളോടെ സുരേഷ് വര്‍മ്മ ഈ കഥയെ പൊലിപ്പിച്ചുനിര്‍ത്തുന്നു. ഈ സമാഹാരത്തില്‍ ഉള്ള മറ്റു കഥകളായ അനാട്ടമി ,സാവിത്രി സ്‌പെഷ്യല്‍ ,കൊച്ചേവി എന്നീ കഥകളെല്ലാംതന്നെ വായനയുടെ പുതിയ അതിര്‍ത്തിരേഖകള്‍ വരച്ചിടുന്നവയാണ്. വായനയുടെ വാര്‍ത്തെടുപ്പില്‍ നൂതനമായി,എന്നാല്‍ ഗ്ലാനി സംഭവിക്കാതെ തന്നെയാണ് ആസ്വാദ്യകരമായി കഥാരചനാതന്ത്രം രൂപീകരികുന്നത്.

അമേരിക്കന്‍ എഴുത്തുകാരന്‍ ഡൊണാള്‍ഡ് ബര്‍ത്ത് ലെയ്ന്‍ ‘താനെന്താണോ അതല്ലെന്നും,താന്‍ അല്ലാത്തതെന്തോ അതാണെ’ന്നും ഭാവിക്കാനുള്ള ആധുനികമനുഷ്യന്റെ പ്രവണത ആത്മവഞ്ചനയാണെന്നുള്ള ജീവിതത്തിലെ അര്‍ത്ഥശൂന്യതയെക്കുറിച്ച് ‘ഗെയിം’ എന്ന കഥയില്‍ വാചാലനാവുന്നു. ഒരേ സ്ഥലത്ത് താമസിക്കുന്ന രണ്ടു പേരുടെ മാനസിക നിലകളെ ഒരാളുടെ കണ്ണിലൂടെ മാത്രം കാണുകയാണ്. അപരന്‍ ഇങ്ങനെയാവാം ചിന്തിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, ക്ഷോഭിക്കുന്നത്,സഹകരിക്കുന്നത് , എന്നിവ മനസ്സിനെ ഒളിപ്പിച്ചു ചിന്തിച്ചെടുക്കുന്നു. ‘ഷോട്ട് വെല്‍’ എന്ന സഹവാസിയെക്കുറിച്ച് കൂട്ടുകാരന്‍ കല്‍പ്പിച്ചു കൂട്ടുന്ന അയാഥാര്‍ഥ്യങ്ങളാല്‍ നിറയുന്ന കഥ. ജീവിതവിരസതയെ വിരസമായി പറഞ്ഞുപോവുന്ന ഈ രചന ആധുനികമനുഷ്യന്റെ ചടുലജീവിതത്തിന്റെ മൂലകളെ വെളിച്ചം കാണിക്കുന്നു.

താനെന്താണോ അതല്ലെന്നും,താന്‍ അല്ലാത്തതെന്തോ അതാണെന്നും ഭാവിക്കാനുള്ള ആധുനികമനുഷ്യന്റെ ഈ പ്രവണത സുരേഷ് വര്‍മ്മയുടെ കഥാസമാഹാരത്തിലെ ഉള്ളടക്കമായി നിലകൊള്ളുന്നു അല്ലെങ്കില്‍ ആന്തരികമായ ഒഴുക്കിനെ ഇതു പ്രതിനിധാനം ചെയ്യുന്നു.
70കള്‍ മുതല്‍ 90വരെയുള്ള കാലത്തില്‍ നിന്നും ഭിന്നമായി രണ്ടായിരത്തിലൂടെ കടന്നുപോവുന്ന മലയാള കഥാരചനാലോകം നഷ്ടമായ തിളക്കത്തിന്റെ ക്ഷയോത്മുഖമായ സന്ധികളില്‍ വന്നെത്തിയതാണ് കാണാനാവുന്നത് . 20052012 എന്ന ചെറിയ കാലഘട്ടത്തില്‍ പോലും മലയാളകഥാസാഹിത്യത്തില്‍ വിസ്മയിപ്പിക്കുന്ന ചലനങ്ങള്‍ വളരെ വിരളമായേ കാണാനാവുന്നുള്ളൂ.

വായനക്കാരന്റെ അസാന്നിധ്യവും നോവല്‍ സാഹിത്യത്തിലേയ്ക്ക് പ്രതിഷ്ഠ നേടിയ എഴുത്തുകാര്‍ ശ്രദ്ധ തിരിച്ചതും, അസാധാരണത്വം ഒന്നും ഇല്ലാത്ത പുതുഎഴുത്തുകാരുടെ ആള്‍ക്കൂട്ടങ്ങളും, സാങ്കേതിക വിദ്യയുടെ മുന്നേറ്റവുമെല്ലാം കഥായാനത്തിന്റെ ദിശ തിരിച്ചുവിട്ടു എന്നതില്‍ അത്ഭുതമില്ല. പ്രഹരശേഷിയോടെ കഥയെഴുത്തിലേയ്ക്ക് കടന്നു വന്നിട്ടുള്ളവര്‍ പുതുകാലത്തില്‍ വിരളമായി നില്‍ക്കുമ്പോള്‍ തന്റേതായ നിര്‍മ്മിതികളിലൂടെ ചില പുതിയവകളെ പകര്‍ത്തിവെയ്ക്കാനാണ് സുരേഷ് വര്‍മ്മ ശ്രമിക്കുന്നത്.

Advertisement

സമൂലമായ ശ്രദ്ധയോടെയുള്ള കഥയൊരുക്കത്തിലെയ്ക്ക് വളരേണ്ടുന്ന കഥകള്‍ സുരേഷ് വര്‍മ്മയില്‍ നിന്ന് വായനക്കാര്‍ക്ക് ലഭിക്കുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കാം.

 

 90 total views,  1 views today

Advertisement
Advertisement
Entertainment11 mins ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment29 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment45 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story1 hour ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment14 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment15 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured15 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment11 mins ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment24 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »