Narmam
ഗാസക്ക് എന്ത് പറ്റി ??!!
പണി എടുത്തു ബോറടിച്ചല്ലോ. ഇനി ഒന്ന് ഉറങ്ങ്യാലോ? ഏയ് വേണ്ട ആരേലും കണ്ടാല്‍ മോശമാണ്. എന്നാ പോട്ടെ കുറച്ചു സമയം ഫേസ് ബുക്ക് എന്നാ സാധനം നോക്കാം. വായിച്ചിരിക്കാന്‍ രസമുള്ള എന്തേലും പോസ്റ്റുകള്‍ ഒക്കെ കാണുമല്ലോ. നല്ലൊരു നേരം പോക്കും ആവും, കൂട്ടുകാരുടെ അഭ്യാസങ്ങള്‍ കാണുകയും ചെയ്യാം. അങ്ങനെ ഒന്ന് ലോഗിന്‍ ചെയ്തു നോക്കി. കൊള്ളാം കൂട്ടുകാര്‍ ഒക്കെ സാമാന്യം നല്ല രീതിയില്‍ തന്നെ പോസ്റ്റുന്നുണ്ട്.
72 total views

പണി എടുത്തു ബോറടിച്ചല്ലോ. ഇനി ഒന്ന് ഉറങ്ങ്യാലോ? ഏയ് വേണ്ട ആരേലും കണ്ടാല്‍ മോശമാണ്. എന്നാ പോട്ടെ കുറച്ചു സമയം ഫേസ് ബുക്ക് എന്നാ സാധനം നോക്കാം. വായിച്ചിരിക്കാന്‍ രസമുള്ള എന്തേലും പോസ്റ്റുകള്‍ ഒക്കെ കാണുമല്ലോ. നല്ലൊരു നേരം പോക്കും ആവും, കൂട്ടുകാരുടെ അഭ്യാസങ്ങള്‍ കാണുകയും ചെയ്യാം. അങ്ങനെ ഒന്ന് ലോഗിന്‍ ചെയ്തു നോക്കി. കൊള്ളാം കൂട്ടുകാര്‍ ഒക്കെ സാമാന്യം നല്ല രീതിയില്‍ തന്നെ പോസ്റ്റുന്നുണ്ട്.
ബുജികളായ ചിലര്‍ ആര്‍ക്കും ഒന്നും മനസ്സിലാവാത്ത ചില സ്റ്റാറ്റസുകള്‍ അപ്ഡേറ്റുന്നു .( ഈ പണി ഇടക്ക് ഈ ഉള്ളവളും ചെയ്യാറുണ്ടേ. ‘ ഇന്റെലക്ച്ച്വല്‍ ആവാനുള്ള ശ്രമം ആണ്. ചളമാക്കരുത് ‘. കടപ്പാട് സര്‍വ്വകലാശാല സിനിമ )
മറ്റു ചിലര്‍ പ്രേമ നൈരാശ്യത്തിന്റെ പോസ്റ്റുകള്‍. തകര്‍ന്ന ഹൃദയവും ചതിക്കപ്പെട്ട മനസ്സും ലൈക്കുകള്‍ വാരി കൂട്ടുന്നുണ്ട്.
ഫ്രണ്ട് ഷിപ്പിനെ പുകഴ്ത്തി വേറെ ചിലത്. അതിനും കിട്ടുന്നു ആവശ്യത്തില്‍ അധികം. പിന്നെ എന്നും എക്കാലത്തും കാണുന്ന മോഹന്‍ ലാല്‍ മമ്മൂട്ടി തരംഗം. എല്ലാം പതിവ് കാഴ്ചകള്‍ തന്നെ.
അടുത്തിടെ ആയിട്ട് പതിവില്ലാത്ത ചില പോസ്റ്റുകള്‍. ആരപ്പാ ഈ പുതിയ തരം ബുജികള്‍??? എന്റെ കൂട്ടുകാര്‍ തന്നെ ആണല്ലോ.. ഇവര്‍ക്കൊക്കെ എന്താ ഒരു മാറ്റം???ഞാന്‍ അറിയാതെ എന്തൊക്കെയോ സംഭവിക്കുന്നല്ലോ..വിശദമായിട്ടൊന്നു നോക്കി.
ഹോ !!! കരളലിയിക്കുന്ന കാഴ്ചകള്‍.നമ്മുടെ നാട് അല്ലല്ലോ ലൊക്കേഷന്‍. ഓ ഗാസ ആണല്ലോ സ്ഥലം. ശെടാ ഈ കടുകട്ടി ഭാഷ വായിചിട്ടൊന്നും മനസ്സിലാവുന്നില്ലല്ലോ. 1947 ഇല് വിഭജനം നടന്നു എന്നൊക്കെ പറയുന്നല്ലോ. മര്യാദക്ക് ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രം പഠിച്ചില്ല പിന്നെയാ ഗാസയുടെ… എന്നാലും ഇതങ്ങനെ വിടാന്‍ പറ്റില്ലല്ലോ.ഗാസയെ രക്ഷിക്കാന്‍ പ്രാര്തിക്കണം എന്നൊക്കെ ഉള്ള മെസ്സേജുകള്‍ വരുന്നുണ്ട്. അപ്പൊ പിന്നെ സംഭവം ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.
ഈ ഗാസയും ഇസ്രയേലും തമ്മില്‍ ശെരിക്കും എന്താ പ്രശ്നം? കാണുന്ന ഗാസയുടെ പോസ്റ്റുകളില്‍ എല്ലാം ക്ലിക്കി. ഹോ കഷ്ട്ടം തന്നെ ഫലസ്ഥിനികളുടെ അവസ്ഥ. നരഭോജികളായ ഇസ്രയേല്‍ പട്ടാളം. എന്തൊരു ക്രൂരത. !!! ഒരു നിമിഷം എങ്കിലും പ്രാര്‍ഥിക്കട്ടെ ഫലസ്തീന് ജനതക്കായി.
ഇടയ്ക്കിടെ മൗസ് ഷെയര്‍ ബട്ടണിലേക്ക് നീങ്ങുന്നുണ്ട്. ലയ്ക്കിലും. ഇരിക്കട്ടെ എന്റെ വക ഗാസക്ക് ഒരു ഷെയര്‍.. ‘ ‘.”വേദനാജനകം’ ,’ഹൊറിബിള്‍’, So sad , ‘ 🙁 ‘ ഇത്യാദി കമെന്റുകളും ഇടുന്നുണ്ട്. ചുമ്മാ ഇരിക്കട്ടെ എന്റെ വക.
എല്ലാവരും കാണട്ടെ എന്റെ സാമൂഹ്യ ബോധം.!! ഒന്നുമല്ലെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ചോര അല്ലെ? വേദനിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന എന്റെ നല്ല മനസ്സ് കാണട്ടെ എല്ലാവരും.
ഫേസ് ബുക്ക് കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ട്. പേപ്പര്‍ വായിക്കുന്ന ശീലം ഇല്ലെങ്കിലും നാട്ടുകാരുടെ മുന്നില്‍ വിളമ്പാന്‍ കുറച്ച ലോക വിവരം(വിവരക്കേട് ??) കിട്ടും.
മതി സമയം തീര്‍ന്നു . ഇനി ഫേസ് ബുക്കും കൊണ്ട് ഇരുന്നാല്‍ ഒന്നാം തീയതി ശമ്പളം ഗാസയില്‍ നിന്ന് വരില്ലല്ലോ. ആവശ്യത്തിനു കണ്ണുനീര് ഗാസക്ക് വേണ്ടി ഷെയര്‍ വഴി കൊടുത്തു. അതൊക്കെ ധാരാളം. അല്ലെങ്കില്‍ തന്നെ ഗാസയില്‍ ബോംബ് വീണാല്‍ എനിക്കെന്താ?!!
‘നിക്കട്ടെ ഗാസയും സിറിയയും അവിടെ. തുലയട്ടെ ഇസ്രായേല്‍. നടക്കട്ടെ എന്റെ ബാക്കി ജോലി. !!!’
ഇനി ബോറടിക്കുമ്പോള്‍ വീണ്ടും ഗാസക്ക് വേണ്ടി കരയാം (ഷെയറാം)!!
73 total views, 1 views today