ഗാസയില്‍ ബോംബ് ഇടുന്ന പരിപാടി ഗൂഗിള്‍ അവസാനിപ്പിച്ചു..!!!

511

Untitled-1

ബോംബ് ഗാസ എന്ന ആന്‍ഡ്രോയിഡ് ഗെയിം ഗൂഗിള്‍ പിന്‍വലിച്ചു. സജീവമായി നില്‍ക്കുന്ന ഒരു മാനുഷിക പ്രശ്‌നത്തെയാണ് ഗെയിം പരിഹസിക്കുന്നത് എന്ന് ശക്തമായ ആരോപണം ഉണ്ടാവുകയും ഗൂഗിളിനെതിരെ പല സംഘടനകളും രംഗത്ത് വരിയും ചെയ്തതോടെയാണ് ഗെയിം പിന്‍വലിക്കാന്‍ ഗൂഗിള്‍ തയ്യാറായത്..!!!

ഫൈറ്റര്‍ ജറ്റുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് ഗാസയില്‍ ബോംബ് ഇടുന്ന ഗെയിം ഇത്ര പൊല്ലാപ്പുകള്‍ സൃഷ്ട്ടിക്കും എന്ന് ഗൂഗിള്‍ ഒരിക്കലും ചിന്തിച്ചു കാണില്ല. സാധാരണക്കാരെ ഒഴിവാക്കി ഭീകരവാദിയുടെ രൂപത്തില്‍ ചിത്രീകരിച്ച ഹമാസ് പോരാളികളെ കൊല്ലണം, പിന്നെ ഇവിടെയും അവിടെയും ഒക്കെ ബോംബിട്ടു നശിപ്പിക്കണം..!!!

ഈ ഗെയിം പിന്‍വലിച്ചു കൊണ്ട് ഗൂഗിള്‍ ഒരു വാര്‍ത്ത! കുറിപ്പ് പുറത്തുവിട്ടു. തങ്ങളുടെ ഗെയിം സംബന്ധിച്ച നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇതിന്റെ തീമെന്ന് ഗൂഗിള്‍ വ്യക്താവ് ഈ കുറിപ്പില്‍ അറിയിച്ചു.

ഫേസ്ബുക്ക് ആപ്പ് എന്ന നിലയില്‍ ഗെയിം ഇപ്പോഴും ഫേസ്ബുക്കില്‍ ലഭ്യമാണ്. ഫേസ്ബുക്കില്‍ നിന്നും ഈ ആപ് എടുത്തുമാറ്റണം എന്ന ആവശ്യത്തോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല..!!!