20121120-gaza-logo

ഗാസ ഒരു സങ്കടത്തുരുത്താകുന്നു. എന്തിനാണ് കൊല്ലപ്പെടുന്നതെന്നു പോലും മനസിലാവാതെ നിരന്തരമായി വേട്ടയാടപ്പെടുന്ന ഒരു ജനത.. കൂട്ടക്കൊല തങ്ങളുടെ അവകാശമായി കാണുന്ന, ഇനിയും കൊല്ലും എന്ന് യാതൊരു മറവുമില്ലാതെ വിളിച്ചു പറയുന്ന യുദ്ധഭ്രാന്തു പിടിച്ച ഇസ്രായേല്‍ ഭരണകൂടം.. എല്ലാ യുദ്ധങ്ങളിലും ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്..

അത് ഗാസയിലാവട്ടെ, ഇറാഖിലാവട്ടെ…. പോരാട്ടങ്ങളൊക്കെത്തന്നെ മതത്തിന്റെ പേരിലാണ്..നന്മയെക്കുറിച്ച് വല്ലാതെ പ്രസംഗിക്കുന്ന മതങ്ങളൊന്നും തന്നെ ലോകത്തൊരിടത്തും ഇന്നു വരെ എന്തെങ്കിലും നന്‍മ ചെയ്തതായി നമുക്ക് കാണാനാവില്ല.. നിരന്തരമായ പൊരാട്ടങ്ങളാണ് മതങ്ങളുടെ നിലനില്‍പിന്റെ അടിസ്ഥാനം.. സ്ഥിരമായി ശത്രുക്കളെ സങ്കല്‍പിക്കുകയും അവക്കെതിരെ പടയോട്ടങ്ങള്‍ നടത്തുകയും ചെയ്യുന്ന മതങ്ങള്‍ എങ്ങനെയാണ് ലോക നന്‍മക്ക് കാരണമാകുക..

എല്ലാ മതങ്ങളും അധികാരത്തിലേക്കുളള കുറുക്കു വഴികളായിമാത്രമാണ് പരിഗണിക്കപ്പെടുന്നത്. മതം എന്നും എല്ലായിടത്തും പക്ഷപാതപരവും മാനുഷിക വിരുദ്ധവുമാണ്.. അതു കൊണ്ടു കൂടിയാണ് ഇറാഖില്‍ കൊല്ലപ്പെടുന്നവര്‍ക്കു കിട്ടുന്നതിനേക്കാള്‍ സഹതാപവും ഐക്യദാര്‍ഡ്യവും പലസ്തീനികള്‍ക്കു കിട്ടുന്നത്.. ഒരേ വേദന, ആക്രമിക്കപ്പെടുന്നതിന്റെ, കുടിയിറക്കപ്പെടുന്നതിന്റെ, അനാഥരാക്കപ്പെടുന്നതിന്റെ സങ്കടങ്ങള്‍ പോലും പക്ഷവല്‍ക്കരിക്കപ്പെടുമ്പോള്‍ മതം സുരക്ഷയാണ് എന്നും ആശ്രയമാണെന്നും പറയുന്നത് ഏറ്റവും ചുരുക്കി പറഞ്ഞാല്‍ വഞ്ചനയാണ്..

 

You May Also Like

പരസ്സഹായം ജീവിത വ്രതമാക്കിയവര്‍

എനിക്കു ഒരു ദുസ്വഭാവമുണ്ട്.ആളുകളെ വിശ്വസിച്ചാല്‍ പൂര്‍ണ്ണമായി വിശ്വസിക്കും.ഒരിക്കല്‍ സംശയം തോന്നിയാല്‍ അടിവേരു വരെ മാന്തി പരിശോധിക്കും.

പുലിക്കാട്ട്: ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടാവും. അത്തരം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. ചെന്നൈ നഗരത്തില്‍ നിന്നും ഏതാണ്ട് അറുപതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന അതിമനോഹരമായ ഒരു മുക്കുവ ഗ്രാമം. തിരുവള്ളുവര്‍ ജില്ലയിലെ പുലിക്കാട്ട്. കുടുംബ സമേതം അവിടേക്ക് ഒരു യാത്ര പോയതിന്റെ ആവേശവും ഓര്‍മയും പങ്കുവെക്കാനാണ് ഈ കുറിപ്പ്.

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ബോളീവുഡിൽ നിന്നുള്ള അടുത്ത പടക്കം, 100 കോടിയുടെ നഷ്ടം

അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്സോഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് . ഏകദേശം 300 കോടി രൂപ…

അല്പം ബാങ്കുവിചാരം – ഭാഗം 2 – സുനില്‍ എം എസ് എഴുതുന്ന ലേഖനം

ബാങ്കിംഗ് മേഖലയെ കുറിച്ചും അതിലെ ഉള്ളുകളികളെ കുറിച്ചും ഉള്ള ശക്തമായൊരു ലേഖനം. സുനില്‍ എം എസ് എഴുതുന്ന ലേഖനം