ഗിന്നസ് പക്രു അമിതാഭ്ബച്ചനായാല്‍.. ദേ ഇങ്ങനെ ഇരിക്കും !

190

01

അമിതാഭ്ബച്ചനായി ഗിന്നസ് പക്രു നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ എങ്ങിനെ ഇരിക്കും ? ദേ മുകളില്‍ ചിത്രത്തില്‍ ഉള്ള പോലിരിക്കും. മലയാള സിനിമയിലെ ബച്ചന്റെ വേഷം കെട്ടാന്‍ ഒരുങ്ങുകയാണ് ഗിന്നസ് പക്രു. ബച്ചന്റെ ഉയരമില്ല എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ. ബുള്‍ഗാന്‍ താടി ഒക്കെ ഉള്ളത് കൊണ്ട് ബച്ചനെയും പക്രുവിനെയും മാറി പോകാന്‍ സാധ്യതയും ഉണ്ട്.

റാഫി മെക്കാര്‍ട്ടിന്‍ ടീം പിരിഞ്ഞ ശേഷം റാഫി ആദ്യമായി സംവിധാനം ചെയ്യുന്ന റിങ്മാസ്റ്ററില്‍ പക്രു ചെയ്യുന്ന വേഷത്തിന്റെ പേരാണ് ബച്ചന്‍. ആള് പഴയൊരു സര്‍ക്കസ്‌കാരനാണത്രേ. ഇപ്പോള്‍ നായകള്‍ക്ക് ട്രെയിനിങ് കൊടുക്കുന്ന സംഘത്തിലൊരാള്‍. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ദിലീപിന്റെ വലംകയ്യായി നില്‍ക്കുന്ന ആളാണ് ബച്ചന്‍. പേരില്‍ ബച്ചന്‍ എന്നത് കക്ഷിയുടെ രൂപം കണ്ടിട്ട് നാട്ടുകാര്‍ ഇട്ടു കൊടുത്ത പേരാണ്. എന്തായാലും ബച്ചനെ കാണുവാന്‍ നമുക്ക് കാത്തിരിക്കാം.