ഗിന്നസ് ബുക്കിലും ഇടംനേടി ബാഹുബലി.

0
360

എസ്.എസ്.രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ടചിത്രം ബാഹുബലി ഇനി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സിലും. എന്നാല്‍ സിനിമ എന്ന നിലയില്‍ അല്ല ബാഹുബലി ഗിന്നസ്ബുക്കില്‍ കയറിയത്. ബാഹുബലിയുടെ പ്രചാരണാര്‍ത്ഥം ഒരുങ്ങിയ പടുകൂറ്റന്‍ പോസ്റ്റര്‍ ആണ് റിക്കാര്‍ഡുകളുടെ പുസ്തകത്തില്‍ ഇടംപിടിച്ചത്.

bahubali_poster
പ്രഭാസ്, റാണാ ദഗുബട്ടി, തമ്മന്ന, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ബാഹുബലി ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുമ്പോള്‍ ഈ ഗിന്നസ് പ്രവേശനം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയിലെ പ്രേം മേനോനും സംഘവും ചേര്‍ന്നാണ് ഈ പടുകൂറ്റന്‍ പോസ്റ്റര്‍ നിര്‍മിച്ചത്.