ഗൂഗിളിന്റെ മുന്നില്‍ എന്ത് ദൈവം ; “ഗൂഗിള്‍ അങ്കിള്‍” തന്നെ ദൈവം !

198

Googl

ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പിള്ളേര്‍ ഡൌട്ട് ചോദിക്കാറില്ല. എന്ത് ഡൌട്ട് ഉണ്ടെങ്കിലും “ഗൂഗിള്‍” ചെയ്താല്‍ മതിയല്ലോ.. ഗൂഗിള്‍ അങ്കിള്‍ എന്ത് ചോദിച്ചാലും പറഞ്ഞു തരും..!!!

16 വര്‍ഷം മുമ്പ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് 1998 സെപ്റ്റംബര്‍ 4ന് ഗൂഗിള്‍ സ്ഥാപിക്കുമ്പോള്‍ അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല ഇത്രയും വലിയൊരു മാറ്റമാണ് ഗൂഗിള്‍ ലോകത്തിന് സമ്മാനിക്കാന്‍ പോകുന്നതെന്ന്.

ദൈവമാണോ ഗൂഗിളാണോ വലുത് എന്ന് ദെവത്തെപ്പറ്റിയും ഗൂഗിളിനെ പറ്റിയുമൊരു റാപ്പ് ഗാനം പുറത്തിറക്കിയിരിക്കുകയാണ് ബീയിങ് ഇന്ത്യന്‍ എന്ന യൂട്യൂബ് ചാനല്‍.

ഗൂഗിളും ദൈവവും റാപ്പിലൂടെ തര്‍ക്കിക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. ദൈവത്തിന്റെ കൈയ്യില്‍ ഒന്നിനും ഉത്തരങ്ങളില്ല, എന്നാല്‍ ഞാന്‍ സെക്കന്റിന്റെ ഒരു അംശംകൊണ്ട് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം പറയുന്നു. ഉത്തരം മാത്രമല്ല എല്ലാ ചോദ്യങ്ങളും എന്റെ കയ്യിലുണ്ട്. എല്ലാവരും വിവരങ്ങളറിയാന്‍ ഗൂഗിള്‍ ചെയ്യാം എന്നാണ് പറയുന്നത് ഗോഡ് ചെയ്യാം എന്നല്ല.

നിങ്ങള്‍ക്ക് കോടാനുകോടി വര്‍ഷം പ്രായമുണ്ട് എന്നാല്‍ എനിക്കോ വെറും പതിനാറ്. നിങ്ങളുടെ സ്ഥാനം എനിക്ക് കൈമാറാന്‍ സമയമായി എന്ന് ഗൂഗിള്‍ പറയുമ്പോള്‍. ഞാന്‍ ദൈവമാണ്, ഇന്റര്‍നെറ്റിന് തകരാര്‍ സംഭവിച്ചാന്‍ നിന്റെ കഥ കഴിയും. ആളുകള്‍ അവരുടെ മരണത്തേക്കുറിച്ചും ജീവിതത്തെകുറിച്ചുമാണ് എന്നോട് ചോദിക്കുന്നത്. നീ വെറും ഉപോത്പന്നം മാത്രമാണ്. ഞാന്‍ ഇല്ലെങ്കില്‍ നീയില്ല, ഞാന്‍ അനശ്വരനായ ദൈവമാണ് എന്നും ദൈവം പറയുന്നു.

വിനയ് ആചാര്യയാണ് റാപ്പിന്റെ രചനയും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ യൂട്യൂബ് ചാനലാണ് ബീയിങ് ഇന്ത്യന്‍.