റോബോട്ടിക് രംഗത്തെ ഏറ്റവും കരുത്തുറ്റ കമ്പനികളിലൊന്നായ ബോസ്റ്റണ്‍ ഡൈനാമിക്സിന്റെ സഹായത്തോടെ ഗൂഗിള്‍ അവരുടെ റോബോട്ടിക് സ്വപ്നങ്ങള്‍ക്ക് പുതിയ നിറം പകരുന്നു. പല ഉന്നത റോബോട്ടിക് നിര്‍മ്മാണ കമ്പനികളും ഇപ്പോള്‍ ഗൂഗിളിന്റെ സഹായത്തില്‍ പുതിയ പരീക്ഷനഗല്‍ ആരഭിച്ചുകഴിഞ്ഞിരിക്കുന്നു. റോബോട്ടിക് രംഗത്തെ കരുത്തുറ്റ കമ്പനികളിലൊന്നായ ബോസ്റ്റണ്‍ ഡൈനാമിക്സിനെയാണ് ഗൂഗിള്‍ ഇപ്പോള്‍ വിലക്ക് വാങ്ങിയിരിക്കുന്നത്. എത്ര തുകക്കാണ് ഈ കമ്പനി ഗൂഗിള്‍ ഏറ്റെടുത്തതെന്നുവ്യക്തമല്ല.
ബിഗ് ഡോഗ് , ചീറ്റ, വൈല്‍ഡ് ക്യാറ്റ്, അത്ലസ് എന്നിങ്ങനെയുള്ള പേരുകളില്‍ മൊബൈല്‍ റോബോട്ടുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചിട്ടുള്ള കമ്പനിയാണ് ബോസ്റ്റണ്‍ ഡൈനാമിക്സ്. പെന്റഗണിന് വേണ്ടി മൊബൈല്‍ റിസര്‍ച്ച് റോബോട്ടുകള്‍ നിര്‍മിച്ചുനല്‍കുന്ന കമ്പനിയാണിത്. അന്തരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചിട്ടുള്ള ബോസ്റ്റണ്‍ ഡൈനാമിക്സ്, മസാച്യൂസെറ്റ്സിലെ വാല്‍താം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
പ്രധാനമായും 9 മോഡലുകളിലാണ് ബോസ്റ്റണ്‍ ഡൈനാമിക്സ് ഇപ്പോള്‍ രേബോട്ടുകളെ ഇറക്കിയിട്ടുള്ളത്. അവയെ നിങ്ങള്‍ക്ക് താഴെ കാണാം.
1. ലഗ്ഗിഡ് സ്ക്വാഡ് സപ്പോര്‍ട്ട് സിസ്റ്റം
2.അറ്റ്ലസ്
3.പെറ്റ്മാന്
4.ചീറ്റ
5.ബിഗ് ഡോഗ്
6.സാന്റ് ഫ്ലീ
7.റെക്സ്
8.റൈ സീ
9.ലിറ്റില്‍ ഡോഗ്
അസാധാരണമാംവിധം ചുറുചുറുക്കുള്ള റോബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ ബോസ്റ്റണ്‍ ഡൈനാമിക്സ് വലിയ കുതിപ്പ് തന്നെ നടത്തിയിരുന്നു. ‘വൈല്‍ഡ്ക്യാറ്റ്’ എന്ന റോബോട്ടിന്റെ പ്രകടനം എന്തെന്നറിയാന്‍ ചുവടെയുള്ള വീഡിയോ ഒന്ന്കണ്ടുനോക്കൂ….