ഗൂഗിളില്‍ ജോലി,ഒരു ലക്ഷം ശമ്പളം; അതിനുവേണ്ടി നിങ്ങള്‍ എന്ത് ചെയ്യണം?

271

new
ഗൂഗിള്‍ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ്. എഞ്ചിനിയര്‍മാര്‍ക്ക് 118,000 $ഉം സീനിയര്‍ സോഫ്റ്റ് എഞ്ചിനിയര്‍മാര്‍ക്ക് 152,985 $ഉം ശരാശരി ശബളമായി ലഭിക്കുന്നു. പക്ഷെ ഗൂഗിള്‍പ്ലെക്‌സിലേക്ക് നടന്നു കയറുക അത്ര ലളിതമല്ല.

2.5 മില്ല്യണ്‍ അപേക്ഷകരാണ് ഇവിടെ ജോലിക്കായി അപേക്ഷിക്കുന്നത്, പക്ഷെ ജോലിക്ക് എടുക്കുന്നത് വെറും 4,000 പേരെയും. ഗൂഗിളേര്‍സ് ആവുന്നതിന് ഗൂഗിള്‍ ചില നിബന്ധനകള്‍ ഉണ്ട്…അത് ചുവടെ ചേര്‍ക്കുന്നു…

1. കോഡ് ചെയ്യാന്‍ പഠിക്കുക സി++, ജാവാ, പൈത്തോണ്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ കോഡ് ചെയ്യാന്‍ പഠിക്കുക.

2. കോഡിന്റെ ഗുണനിലവാരം പരിശോധിക്കുക. ബഗുകള്‍ കണ്ടുപിടിക്കുന്നതിനും, കോഡുകള്‍ പരിശോധിക്കുന്നതിനും, സോഫ്റ്റ്‌വയര്‍ പിളര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം.

3. സംക്ഷിപ്ത കണക്കില്‍ അറിവുണ്ടാകുക. ലോജിക്കല്‍ റീസനിംഗ്, ഡിസ്‌ക്രീറ്റ് മാത്ത് എന്നിവയില്‍ പരിജ്ഞാനം ഉണ്ടാകേണ്ടത് ആവശ്യമാണ്.

4.ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ അറിവുണ്ടാകുക. നിങ്ങള്‍ ഭൂരിഭാഗം സമയങ്ങളിലും പണിയെടുക്കാന്‍ സാധ്യതയുളളത് ഈ വിഭാഗത്തില്‍ ആയതിനാല്‍ ഒഎസ്സിനെക്കുറിച്ച് അറിവുളളവരാകുക.

5. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിചയപ്പെടുക. ഗൂഗിള്‍ റൊബോട്ടുകളെ പ്രണയിക്കുന്നവരായതിനാല്‍ എ ഐയെക്കുറിച്ച് അറിവ് നേടുക.

6. അല്‍ഗോരിതങ്ങളും ഡാറ്റാ സ്ട്രക്ചറുകളും മനസ്സിലാക്കുക. സ്റ്റാക്ക്‌സ്, ക്യൂസ്, ബാഗ്‌സ് തുടങ്ങിയ ഡാറ്റാ ടൈപ്പുകളിലും, ക്വിക്ക്‌സോര്‍ട്ട്, മെര്‍ജ്‌സോര്‍ട്ട്, ഹീപ്‌സോര്‍ട്ട് തുടങ്ങിയ സോര്‍ട്ടിങ് അല്‍ഗോരിതങ്ങളിലും അടിസ്ഥാന വിവരം നേടുക.

7. ക്രിപ്‌റ്റോഗ്രാഫി പഠിക്കുക സൈബര്‍ സുരക്ഷ അത്യാവശ്യമായതിനാല്‍ ക്രിപ്‌റ്റോഗ്രാഫി മനസ്സിലാക്കുക.

8. കംപൈലേര്‍സ് നിര്‍മ്മിക്കുന്നതിന് പഠിക്കുക. മനുഷ്യനായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന തരത്തിലുളള പ്രോഗ്രാം വ്യവസ്ഥിതമായി മെഷീനുകള്‍ക്ക് യോജിച്ച തരത്തിലുളള ലോലെവല്‍ അസംബ്ലി പ്രോഗ്രാമായി മാറ്റാന്‍ ഇതുകൊണ്ട് നിങ്ങള്‍ക്ക് അനായാസം സാധിക്കും.

9. മറ്റ് പ്രോഗ്രാമിങ് ഭാഷകള്‍ കൂടി പഠിക്കുക ജാവാ സ്‌ക്രിപ്റ്റ്, സിഎസ്എസ്, റൂബി, എച്ച്ടിഎംഎല്‍ എന്നിവയും നിങ്ങളുടെ വൈദഗ്ദ്ധ്യ പട്ടികയിലേക്ക് കൊണ്ടുവരിക.