ഗൂഗിളില്‍ നിങ്ങളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാന്‍ എന്ത് ചെയ്യണം?

273

google-485611_640

ഈ ലോകത്തെ മുഴുവന്‍ ഒരു വിരള്‍ തുമ്പിലേക്ക് എത്തിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഗൂഗിള്‍. അവിടെ ദിവസവും ഒരുപാട് പുതിയ പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു, വാര്‍ത്തകളാകുന്നു. സ്വകാര്യത എന്നാ വാക്കിന് വലിയ പ്രസക്തിയൊന്നുമില്ലാത്ത ഗൂഗിള്‍ ലോകത്ത് ഒരു പരിധി വരെ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇന്ന് ജനിച്ചു വീഴുന്ന കുട്ടിക്ക് പോലും ഫേസ്ബുക്ക് അക്കൗണ്ടും മറ്റു സെറ്റപ്പുകളുമെല്ലാമുണ്ട്. അതു കൊണ്ട് തന്നെ ഇവിടത്തെ സ്വകാര്യത എന്നത് വലിയ ഒരു വിഷയമല്ല. എങ്കിലും ഗൂഗിളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സാധിക്കും..ദാ ഇങ്ങനെ..

1. ലൊക്കേഷന്‍ ഹിസ്റ്ററി

നിങ്ങള്‍ ഗൂഗിളില്‍ കയറി വിലസുമ്പോള്‍ അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുമ്പോള്‍ ഗൂഗിള്‍ കവരന്നു എടുക്കുന്ന വിവരമാണ് നിങ്ങള്‍ ഇരിക്കുന്ന സ്ഥലം. നിങ്ങള്‍ ഉള്ള സ്ഥലം ഗൂഗിള്‍ കണ്ടുപിടിക്കും, ഓര്‍മിച്ചു വയ്ക്കും.! ഇത് നിങ്ങളുടെ സ്വകാര്യതയിലേക്ക് ഉള്ള കടന്നു കയറ്റമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന നിമിഷം ഗൂഗിളില്‍ നിന്നും ഈ ഹിസ്റ്ററി നിങ്ങള്‍ക്ക് നീക്കം ചെയ്യാവുന്നതാണ്.

2. സര്‍ച്ച് ഹിസ്റ്ററി

നിങ്ങള്‍ ഗൂഗിളില്‍ എപ്പോള്‍ ഏത് സമയത്ത് എന്തൊക്കെ തപ്പി എന്നും ഗൂഗിള്‍ നോട്ട് ചെയ്യും. ഗൂഗിള്‍ സര്‍ച്ച് ഹിസ്റ്ററി നോക്കിയാല്‍ അത് കാണനും സാധിക്കും. അത് ഡിലീറ്റ് ചെയ്യുക വഴി നിങ്ങളുടെ സര്‍ച്ച് നിങ്ങളില്‍ തന്നെ അവസാനിക്കുന്നു.

3. ഗൂഗിള്‍ അനലിറ്റിക്സ്‌

സ്വന്തം സൈറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവിടെ ആരൊക്കെ വരുന്നു എന്നൊക്കെ അറിയാന്‍ സൈറ്റ് മുതലാളിമാരാണ് ഗൂഗിള്‍  അനലിറ്റിക്സ്‌ ഉപയോഗിക്കുന്നത്. ഒരു പരിധിയില്‍ കവിഞ്ഞു ഇവിടെ സ്വകാര്യത നഷ്ടമകുന്നില്ലയെങ്കിലും . ഗൂഗിള്‍ അനലിറ്റിക്സില്‍ നിന്നും ലോഗ്ഔട്ട്‌ ചെയ്യുന്നത് നല്ലതാണ്.

4. പരസ്യങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ സ്വകാര്യത വിട്ടു നല്‍കരുത്

ഈ പ്രശ്നം പതിവായി ഉണ്ടാകുന്നത് ഫേസ്ബുക്കിലാണ്. ചില ലിങ്കുകള്‍ തുറക്കുമ്പോള്‍ അവര്‍ ആദ്യം ആവശ്യപ്പെടുക നിങ്ങളുടെ  സ്വകാര്യ വിവരങ്ങള്‍ ആയിരക്കും. അത് മിക്കപ്പോഴും നമ്മള്‍ അംഗീകരിക്കാറുമുണ്ട്. പക്ഷെ നമ്മുടെ സ്വകാര്യതയുടെ അതിരുകള്‍ കടന്നു നമ്മുടെ പേരില്‍ ഇവര്‍ പരസ്യം പിടിക്കും.

5. ഗൂഗിള്‍ ഡേറ്റ എക്സ്പോര്‍ട്ട് ചെയ്യുക

നിങ്ങളെ സംബന്ധിച്ച് ഗൂഗിള്‍ ഉള്ള വിവരങ്ങള്‍, ബുക്ക്‌മാര്‍ക്കുകള്‍, വീഡിയോകള്‍ തുടങ്ങി എന്തും നിങ്ങള്‍ക്ക് ഗൂഗിള്‍ നിന്നും പുറത്തേക്ക് എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്.