Share The Article

google-76522_1280

എന്തിനും ഏതിനും ഇപ്പോള്‍ നാം ഗൂഇല്‍ ഉപയോഗിക്കുന്നു. യുവതലമുറയുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു കാര്യമായോ ഗൂഗിള്‍. നമുക്കറിയാത്ത ഇതു കാര്യങ്ങളും വളരെ വ്യക്തമായും കൃത്യമായും പറഞ്ഞുതരാന്‍ ഗൂഗിളിനു കഴിയും.

എന്നാല്‍ നമ്മള്‍ തിരയുന്ന കാര്യങ്ങള്‍, കൃത്യമായ കീ വേര്‍ഡുകള്‍ ഉപയോഗിച്ചല്ല സേര്‍ച്ച്‌ ചെയ്യുന്നതെങ്കില്‍, നമുക്ക് കിട്ടുന്ന ഉത്തരങ്ങളിലും വ്യത്യാസം ഉണ്ടായിരിക്കും. അതിനാല്‍ തന്നെ കൃത്യമായ രീതിയില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ മാത്രമേ നമുക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കുകയുള്ളൂ..

ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. അവ ഉപയോഗിച്ച് നിങ്ങള്‍ സേര്‍ച്ച്‌ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇനി അതെന്തോക്കെയാണെന്ന് നോക്കാം..

1. കാലം

സമയം അഥവാ ടൈം പീരീഡ്‌ സെലക്റ്റ് ചെയ്തുകൊണ്ട് സേര്‍ച്ച്‌ ചെയ്‌താല്‍ കൂടുതല്‍ കൃത്യമായി നമുക്ക് കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. ഉദാഹരണമായി കഴിഞ്ഞ വര്‍ഷം നടന്ന പരിപാടിയുടെ ന്യൂസ് തിരയുമ്പോള്‍, “Past 1 Year” എന്നത് സെലക്റ്റ് ചെയ്‌താല്‍ മതിയാകും.

2. കൃത്യവും പൂര്‍ണ്ണവുമായ വാക്കുകള്‍ ഉപയോഗിക്കുക.

സേര്‍ച്ച്‌ ചെയ്യാന്‍ ഉദ്ധേശിക്കുന്ന കാര്യത്തിന്റെ ക്ര്യ്ത്യമായ വാക്ക്, സേര്‍ച്ച്‌ ചെയ്യാന്‍ ഉപയോഗിക്കുക. ഉദാഹരണമായി ഇന്റര്‍നെറ്റ്‌ സെക്ക്യൂരിറ്റി, സിസ്റ്റം സെക്ക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ ആണ് തിരയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ആന്റി വൈറസ് എന്ന പടം ഉപയോഗിക്കുക.

3. ഇമേജ് സെര്‍ച്ചിംഗ്

നിങ്ങള്‍ ഒരു ചിത്രത്തെയാണ് തിരയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ആ ചിത്രത്തിന്റെ ചെറിയ പതിപ്പുകള്‍ കൊണ്ട് സേര്‍ച്ച്‌ ചെയ്യാം. ഉദാഹരണമായി നിങ്ങളുടെ കയ്യിലുള്ള ചിത്രം മതിയായ വലിപ്പമോ ക്ലാരിറ്റിയോ ഇല്ലാത്തതാണെങ്കില്‍, ആ ചിത്രം ഉപയോഗിച്ച് സേര്‍ച്ച്‌ ചെയ്ത് അതിന്റെ തന്നെ വലിയ ചിത്രങ്ങള്‍ എടുക്കാം..

4. സേഫ് സേര്‍ച്ച്‌

പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഓപ്ഷന്‍. സേര്‍ച്ച്‌ ചെയ്യുമ്പോള്‍ നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കാന്‍ സേഫ് സേര്‍ച്ച്‌ ഉപയോഗിക്കാം.

5.മൊബൈല്‍ ആപ്ലിക്കേഷനും ഗെയ്മുകളും.

മൊബൈല്‍ ആപ്ലിക്കെഷനുകള്‍ക്കായി “App” എന്ന പ്രത്യേക വിഭാഗം ഗൂഗിള്‍ സെര്‍ച്ചില്‍ ഉണ്ട്. അതിനാല്‍ അത് സെലക്റ്റ് ചെയ്തതിനുശേഷം നിങ്ങളുടെ കീ വേര്‍ഡ് നല്‍കി സേര്‍ച്ച്‌ ചെയ്‌താല്‍ വളരെവേഗം കണ്ടെത്താന്‍ കഴിയും.