ഗൂഗിള്‍ ക്രോമില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗെയിം ഉണ്ട്. അറിയാമോ?

393

chromeb

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഗെയിമുകള്‍ക്ക് പഞ്ഞമില്ല എന്ന്‍ അറിയാത്തവരില്ല. അസ്ഫാല്റ്റ് മുതല്‍ നീഡ്‌ ഫോര്‍ സ്പീഡ് വരെയുള്ള ത്രസിപ്പിക്കുന്ന ഹൈ ഗ്രാഫിക്സ് ഗെയിമുകള്‍ ഉണ്ട്. എന്നാല്‍ പണ്ട് നോക്കിയ ഫോണുകളില്‍ ഉണ്ടായിരുന്ന സ്നേക്ക് പോലെയുള്ള ഒരു കുഞ്ഞന്‍ ഗെയിം ഗൂഗിള്‍ ക്രോമിനുള്ളില്‍ ഒളിച്ചു വച്ചിട്ടുണ്ട്.

ഇത് കളിക്കണം എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഫോണില്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ തുറക്കുക. ഡാറ്റ കണക്ഷന്‍ വൈ ഫൈ എന്നിവ ഓഫ്‌ ചെയ്തു വേണം ഇത് ചെയ്യാന്‍. എന്നിട്ട് അഡ്രസ്‌ ബാറില്‍ എന്തെങ്കിലും സൈറ്റ് സേര്‍ച്ച്‌ ചെയ്യുക. അപ്പോള്‍ യു ആര്‍ ഓഫ് ലൈന്‍ എന്ന് എഴുതി കാണിക്കും. അതിനു തൊട്ട് അരികിലായി കാണുന്ന ദിനോസറിന്റെ മുകളില്‍ ഒന്ന് തൊടുക. ദിനോസര്‍ ഓടുന്നത് കാണാം. ഗെയിം തുടങ്ങി. മുന്നില്‍ കാണുന്ന കള്ളിമുള്‍ ചെടികളുടെ മുകളിലൂടെ ചാടി ചാടി എത്ര വേണെമെങ്കിലും നിങ്ങള്‍ക്ക് മുന്നോട്ട് പോകാം.

ഈ ഗയിം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഉള്ള ക്രോമില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. കംബ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ക്രോമില്‍ പ്രവര്‍ത്തിക്കുകയില്ല. ഇനി അഥവാ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്‍റെ ക്രോമില്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ ക്രോം ഒന്നു അപ്ഡേറ്റ് ചെയ്യുക. അപ്പോള്‍ ശരിയാകും. എങ്ങനെയുണ്ട്?