ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി മുതല്‍ ഓഫ് ലൈനായും ഉപയോഗിക്കാം

592

translate-1

ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് അപ്‌ഡേറ്റ് ചെയ്തു. ഇതുവരെ ഓണ്‍ലൈനായി മാത്രം ട്രാന്‍സ്ലേഷന്‍ നടത്താന്‍ പറ്റിയ സ്ഥാനത്ത് ഓഫ് ലൈനായി ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഈ അപ്‌ഡേഷനിലൂടെ ഉപയോക്താവിന് വന്നു ചേരുന്നത്. ഇന്റെര്‍നെറ്റ് ലഭ്യമാകാത്ത സാഹചര്യങ്ങളിലാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ ഈ മാറ്റം കൂടുതല്‍ സഹായകരമാകുന്നത്.

ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതിനു ശേഷം മെനുവിലെ Offline Languages സെലക്റ്റ് ചെയ്താല്‍ ഓഫ് ലൈന്‍ ട്രാന്‍സ്ലേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ലാംഗ്വേജ് പാക്കുകള്‍ കാണാം. അതില്‍ നിന്ന് വേണ്ട ഭാഷകള്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഇന്റ്‌റെര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ ഭാഷകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാം.

original

എഴുപതോളം ഭാഷകളില്‍ 50 ഭാഷകള്‍ മാത്രമാണ് നിലവില്‍ ഓഫ് ലൈന്‍ ട്രാന്‍സ്ലേഷനെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഹിന്ദിയും ഉള്‍പ്പെടുന്നു.ഓരോ ലാംഗ്വേജ് പാക്കുകളുടെയും സൈസ് കൂടുതലായതിനാല്‍ വൈ ഫൈ നെറ്റ് വര്‍ക്കിലൂടെ മാത്രമേ ഇവയെ ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റുകയുള്ളൂ.