Share The Article

01

ഗൂഗിള്‍ നിര്‍മ്മിച്ച ഒരു ഓണ്‍ലൈന്‍ ബാക്ക് അപ്, സിങ്കിംഗ് സേവനമാണ് ഗൂഗിള്‍ ഡ്രൈവ്. 2012 ഏപ്രില്‍ 24നാണ് ഗൂഗിള്‍ ഈ സേവനം പുറത്തിറക്കുന്നത്. ഗൂഗിള്‍ ഡോക്‌സിന്റെ സ്വാഭാവിക പരിണാമമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഉപയോക്താക്കള്‍ക്ക് എല്ലാ വിധത്തിലുമുള്ള ഫയലുകള്‍ ശേഖരിച്ചുവെക്കാന്‍ ഗൂഗിള്‍ ഡ്രൈവ് സൗകര്യമൊരുക്കുന്നു എന്ന കാര്യം നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ അതിലുമുപരി ഗൂഗിള്‍ ഡ്രൈവില്‍ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ ഒരിക്കലും കരുതാത്ത 8 കാര്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്. ഏതൊക്കെയാണ് അവയെന്ന് നമുക്ക് പരിശോധിക്കാം.

1. ചിത്രങ്ങള്‍ ക്രോപ് ചെയ്യാനുള്ള സൗകര്യം

02

ചിത്രങ്ങള്‍ ക്രോപ് ചെയ്യാനുള്ള വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്.ചതുരാകൃതി അല്ലെങ്കില്‍ സമചതുരകൃതി എന്നീ ഒപ്ഷനുകള്‍ക്ക് പുറമേ, സ്‌മൈലി ഫേയ്‌സുകളിലും മറ്റും ചിത്രം ക്രോപ് ചെയ്യാം.

ഇതിനായി ചിത്രം ഓപ്പണ്‍ ചെയ്ത ശേഷം അതിനു മുകളില്‍ ക്ലിക്ക് ചെയ്ത് ക്രോപ്പ് അടയാളം അമര്‍ത്തുക. അപ്പോള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം.

2. ആഡ് ഓണ്‍ സൗകര്യം

ഡോക്യുമെന്ടുകള്‍ക്കും സ്‌പ്രെഡ്ഷീറ്റുകള്‍ക്കും വ്യത്യസ്ത തരം ആഡ് ഓണുകള്‍ ലഭ്യമാണ്.ഈസി ബിബ്, ട്വിറ്റെര്‍ ക്യുറെറ്റര്‍, ട്രാന്‍സ്ലേറ്റ് എന്നിവ അതില്‍ ചിലത് മാത്രം.

3. ഡ്രൈവ് ആക്ടിവിറ്റിയും പരിശോധിക്കാം.

 

നിങ്ങളുടെ ഡ്രൈവ് മറ്റു പലരുമായും ഷെയര്‍ ചെയ്ത ആയിരിക്കും. അങ്ങിനെയെങ്കില്‍ അവര്‍ വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കണം എന്നുണ്ടോ ? എങ്കില്‍ ഒരു ഗൂഗിള്‍ ഡ്രൈവ് ഓപ്പണ്‍ ചെയ്ത ശേഷം വലതു വശത്ത് മൂലയില്‍ ഉള്ള ‘i’ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ മതി. എല്ലാവരും വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണുവാനാകും.

4. റിവിഷന്‍ ഹിസ്റ്ററിയും നിങ്ങള്‍ക്ക് കാണാം

04

നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് ഫയലില്‍ വരുത്തിയ കഴിഞ്ഞ 100 മാറ്റങ്ങള്‍ റിവിഷന്‍ ആയി നിങ്ങള്‍ക്ക് കാണുവാനാകും. FIle ഓപ്ഷനില്‍ നിന്നും See revision history എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി അതിന്.

5. സ്പ്രെഡ്ഷീറ്റ് ഓഫ്ലൈനായും ഉപയോഗിക്കാം

ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ സ്പ്രെഡ്ഷീറ്റ് ഉപയോഗിക്കാം എന്നത് ഗൂഗിള്‍ ഡ്രൈവ് നിങ്ങള്‍ക്ക് തരുന്ന നല്ലൊരു സൗകര്യം തന്നെയാണ്. നിങ്ങള്‍ എഡിറ്റ്‌ ചെയ്യുന്ന കാര്യങ്ങള്‍ അത് നെറ്റ് കണക്ഷന്‍ വരുമ്പോള്‍ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്തിരിക്കും.

6. കീബോര്‍ഡ്‌ ഷോര്‍ട്ട്കട്ടുകളിലേക്ക് ഒരു ഷോര്‍ട്ട്കട്ട്‌

05

കീബോര്‍ഡ്‌ ഷോര്‍ട്ട്കട്ടുകളിലേക്ക് ഒരു ഷോര്‍ട്ട്കട്ടോ ? അങ്ങിനെയും ഒരു സൗകര്യം ഡ്രൈവ് ഒരുക്കുന്നുണ്ട്‌. അതായത് ഗൂഗിള്‍ ഡ്രൈവില്‍ ഉപയോഗിക്കപ്പെടുന്ന കീബോര്‍ഡ്‌ ഷോര്‍ട്ട്കട്ടുകള്‍ ഏതൊക്കെ എന്നൊക്കെ ഈ ലിങ്കില്‍ നിന്നും ലഭ്യമാകും.

7. ആരൊക്കെ എന്തൊക്കെ കാണാം

നിങ്ങളുടെ ഡ്രൈവില്‍ നിങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ക്ക് എന്തൊക്കെ കാണാം, എഡിറ്റ്‌ ചെയ്യാം എന്നതിനെ കുറിച്ചൊക്കെ നിങ്ങള്‍ക്ക് നിയന്ത്രിക്കാം. ചിലര്‍ക്ക് എഡിറ്റ്‌ ചെയ്യാം കഴിയും, ചിലര്‍ക്ക് അതിനു കഴിയില്ല വായിക്കാന്‍ മാത്രമേ കഴിയൂ എന്നൊക്ക ആക്കി മാറ്റാം.

8. ഇമെയിലിനെ കൂടുതല്‍ ഉപയോഗപ്പെടുത്താം

06

ജിമെയില്‍ സാധാരണയായി 25എംബിയില്‍ കൂടുതല്‍ വലുപ്പമുള്ള അറ്റാച്മെന്റ് മെയിലിന്റെ കൂടെ അനുവദിക്കാറില്ല. എന്നാല്‍ ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്യുന്നതോടെ ഈ പ്രശ്നം മാറികിട്ടും. കൂടുതല്‍ വലിയ ഫയലുകള്‍ ഇതുവഴി അയക്കുവാന്‍ സാധിക്കും.