ഗൂഗിള്‍ പകല്‍ മാന്യനാവുന്നു
ഗൂഗിള്‍ സെര്‍ച്ചില്‍ കയറി അശ്ലീലം തിരയുന്നവര്‍ക്ക് മുന്പില് ഗൂഗിള്‍ പകല്‍ മാന്യനാവുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ സാധാരണ റിസള്‍ട്ട് തിരയുന്നവരെ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് ഗൂഗിള്‍ പല ഞെരമ്പ് രോഗികള്‍ക്കും പണിയായേക്കാവുന്ന ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇനി മുതല്‍ സാധാരണ സേര്‍ച്ച് റിസല്ട്ടിനിടയില് പോര്‍ണോഗ്രാഫിക് കണ്ടന്റ് ലഭ്യമാവില്ല. പകരം പോര്‍ണോഗ്രാഫിക് കണ്ടന്റുകള്‍ തേടിപ്പോകുന്നവര്‍ക്ക് മുന്പിലെ അത് കാണിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളും മറ്റും പഠന ആവശ്യങ്ങള്‍ക്കായി ഗൂഗിളില്‍ തിരയുമ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത അശ്ലീല ഫോട്ടോകള്‍ വ്യാപകമായി കടന്നു വരുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഗൂഗിള്‍ ഇങ്ങനെ പകല്‍ മാന്യനാവുന്നത്.
52 total views

എന്നാല്‍ പോര്‍ണോഗ്രാഫിക് കണ്ടന്റുകള്‍ വേണ്ടവര്‍ക്ക് അത് ലഭിക്കുവാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല. അവര്‍ക്കായി അത് ലഭിക്കുവാനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കും. അതായത് എന്താണ് വേണ്ടതെന്ന് ഉപയോക്താക്കള്‍ വ്യക്തമായി ഗൂഗിളിനെ ബോധിപ്പിച്ചാലെ സംഗതി ലഭിക്കൂ.
ഗൂഗിളിന്റെ പുതിയ മാറ്റം ഗൂഗിള്‍ ഡോട്ട് കോമില് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യയില്‍ ഈ സൌകരും ഉടനെ തന്നെ ലഭ്യമാക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.
53 total views, 1 views today