ഗൃഹ നിര്‍മ്മാണത്തിനു മുന്‍പ്

733

01

പ്രശ്‌നവശാല്‍ 4-ാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആ സ്ഥലം വാങ്ങ രുത്‌. നാലിലേക്ക്‌ പാപന്റെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലാം ഭാധിപന്‍ 6,8,12 എന്നീ ഭാവങ്ങളില്‍ വരാന്‍ പാടി ല്ല. നാലാം ഭാവധിപന്റെ അംശകം ശത്രു ക്ഷേത്രത്തിലോ, നീചത്തിലോ വരാന്‍ പാടില്ല. 4-ല്‍ കേതു വന്നാല്‍ വാസ്‌തു ശാപം ഉണ്ടാകും. ആഹാ രം, വസ്‌ത്രം, പാര്‍പ്പിടം ഇത്യാദികള്‍ മനുഷ്യര്‍ക്ക്‌ അത്യാവശ്യമാണ്‌.

വാസ്‌തു ശാസ്‌ത്രത്തിന്‌ 18 ആചാര്യന്മാരുണ്ട്‌. ഗൃഹ വാസ്‌തു, ക്ഷേത്ര വാസ്‌തു എന്നിങ്ങനെ 2 തരത്തില്‍ ഉണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും പ്രശ്‌ന ചാര്‍ത്ത്‌ ഉചിതമാണ്‌.

ഭൂ വാസ്‌തു തിരഞ്ഞെടുക്കുമ്പോള്‍:-

1. നാമ രാശി രീതി:- നമ്മുടെ പേരും, വാങ്ങിക്കുന്ന സ്ഥലവും തമ്മില്‍ പൊരുത്തം ഉണ്ടോ എന്ന്‌ പരിശോധിക്കുന്നു. പൊരുത്തമില്ലാത്ത സ്ഥ ലമാണെങ്കില്‍ മാറാ രോ ഗം, കലഹം, ശത്രുക്കള്‍, ധനക്കുറവ്‌, മരണം എന്നിവയാണ്‌ ഫലം. ഉ ത്തമമെങ്കില്‍ ധന ലാഭം, സുഖം, ഗുണം, ലാഭം എന്നവയാണ്‌ ഫലം.

2. ധന-ഋണ (ആയം-വ്യയം) രീതി:- ഈ പരിശോധന മൂലം ആ വാസ്‌തു നമുക്ക്‌ അഭിവൃദ്ധിയും, ഐശ്വര്യവും പ്രദാനം ചെയ്യുവാനാകുമോ എന്ന്‌ പരിശോധിക്കുന്നു.

3. നക്ഷത്ര പൊരുത്തം:- വീടിന്റെ ചുറ്റളവില്‍ നിന്നു ലഭിക്കുന്ന നക്ഷ ത്രവും, ഗൃഹ നാഥന്‍റെ നക്ഷത്രവും തമ്മില്‍ പൊരുത്തം നോക്കുന്നു. ഇവിടെ ഗോ മാ സ നിയമവും വേധവും പരിഗണിക്കുന്നു. ഗോ മാ സ നിയമം എന്നാല്‍ പുരുഷന്‍റെ 3,5,7 നക്ഷത്രങ്ങള്‍ വാസ്‌തുവിന്‍റെ  നക്ഷ ത്രങ്ങളായി വരാന്‍ പാടില്ല. ഇവ കൂടാതെ ആയാദി ഷഡ്വര്‍ങ്ങളായ ന ക്ഷത്രം, വയസ്സ്‌, വാരം, തിഥി, യോനി എന്നിങ്ങനെയുള്ളവയും പരി ശോധിക്കുന്നു. ഇവയില്‍ മൃത്യു യോഗം, നിഷ്‌പഞ്ചക ദോഷം, ദിഗ്‌ദ യോഗം എന്നീ ദോഷങ്ങള്‍ വരാന്‍ പാടില്ല.

ഭൂ പരിഗ്രഹം അഥവ സ്ഥലം തിരഞ്ഞടുക്കല്‍:- മനുഷ്യ വാസം ഉണ്ടാ യിരിക്കണം. കാലികള്‍ മേയുന്ന സ്ഥലമായിരിക്കണം. കറയുള്ള വൃ ക്ഷങ്ങളുള്ള സ്ഥലവും, പാലുള്ള വൃക്ഷങ്ങളുള്ള സ്ഥലവും വടക്കോ ട്ടോ, കിഴക്കോട്ടോ, വടക്കു കിഴക്കോട്ടോ ചെരിവുള്ള സ്ഥലമായിരി ക്കണം. പച്ച പിടിച്ച സ്ഥലമായിരിക്കണം. ശ്‌മാശാനഭൂമിയും അതിന ടുത്ത ഭൂമിയും, തലയോട്ടി കിടക്കുന്ന ഭൂമിയും, ചിതല്‍പുറ്റ്‌, എല്ല്‌ എന്നിവ കിടക്കുന്ന ഭൂമിയും വാങ്ങരുത്‌. നാഥനില്ലാത്ത ഭൂമി, വിദേ ശത്തുള്ള ഉടമയുടെ ഭൂമി, ദൂര്‍മന്ത്രവാദികള്‍ താമസിച്ച ഭൂമി, ക്ഷേത്ര പരിസരം, സിനിമാ തിയറ്റര്‍, റയില്‍ വേ സ്റ്റേഷന്‍ ഇവയുടെ അടുത്തും ഭൂമി വാങ്ങരുത്‌. വിഷ്‌ണു ക്ഷേത്രത്തിന്റെ പിറകുവശവും, ഇടതു വശവും, ശിവ ക്ഷേത്രത്തിന്‍റെ  മുന്നിലും വലതു വശവും, ദേവീ ക്ഷേത്രത്തിന്റെ നാലു വശവും വീടുകള്‍ പണിയരുത്‌. എന്നാല്‍ അമ്പ ല വാസികളായ തന്ത്രി, പൂജാരി ആദികള്‍ക്ക്‌ ക്ഷേത്രത്തിനടുത്ത്‌ വീട്‌ വെയ്‌ക്കാം. ചുറ്റു മതിലില്‍ നിന്ന്‌ ക്ഷേത്രത്തിന്റെ 100 മീറ്റര്‍ അകല ത്തില്‍ വീട്‌ വെയ്‌ക്കാം. സര്‍പ്പ കാവില്‍ നിന്ന്‌ 100 മീറ്റര്‍ അകലത്തില്‍ മാത്രമേ വീട്‌ വെയ്‌ക്കാന്‍ പാടുള്ളൂ.

ദിക്‌ മൂഢം:- മൂഢേ എന്നാല്‍ ദിക്ക്‌ വ്യതിയാനം എന്നാണര്‍ത്ഥം. ഇന്ന്‌ ഇതറിയുന്നത്‌ കോമ്പസ്സ്‌ (വടക്കു നോക്കി) എന്ന ഉപകരണത്തിന്‍റെ  സഹായത്തോടെയാണ്‌. വീട്‌ റോഡിനഭിമുഖമായിട്ടല്ല കിഴക്കു പടിഞ്ഞാറിനു അഭിമുഖമായിട്ടാണ്‌ പണിയേണ്ടത്‌. അതായത് ദിക്കിന നുസരിച്ച് ദിക്കിനു അഭിമുഖമയി പണി ചെയ്യണം. ഗൃഹങ്ങള്‍ക്ക്   കിഴക്കു പടിഞ്ഞാറിനു 15 ഡിഗ്രി വരെ ചെരിവു നല്‍കാം. പരമാവധി 30 ഡിഗ്രിവരെ മാത്രം. ക്ഷേത്രങ്ങള്‍ക്ക്‌ ഒട്ടും ചെരിവ്‌ പാടില്ല.

എല്ലാ ജോതിഷികള്‍ക്കും വാസ്തു ശാസ്ത്രം അറിയണമെന്നില്ല. എ ന്നാല്‍ വാസ്തു ശാസ്ത്ര വിദഗ്ദന് ജോതിഷം അറിഞ്ഞിരിക്കണം. വെറും കണക്കില്‍ മാത്രം അധിഷ്ടതമല്ല വാസ്തു ശാസ്ത്രം. കലയും, സാങ്കേതികതയും, കണക്കും ജോതിഷവും അങ്ങിനെ ഒരുപാട് കാര്യ ങ്ങള്‍ നിറഞ്ഞതാണ് വ്സ്തു വിദ്യ. ഇതിനപ്പുറം ദൈവാധീനവും കൂടി ആവശ്യമുള്ള ഒന്നാണ് ഈ ശാസ്ത്ര വിദ്യ.