ഗെയിലാണോ പീറ്റേര്‍സണ്‍ ആണോ വമ്പനടിക്കാരന്‍?.

272

ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ രണ്ട് കൂറ്റനടിക്കാര്‍. ഇവര്‍ രണ്ടുപേരും തമ്മില്‍ ഒരു സിക്‌സര്‍ അടി മത്സരം വെച്ചാലോ.

രണ്ടുപേര്‍ക്കും ഓരോ ഓവര്‍. ആറ് പന്തുകള്‍ വീതം. ഗെയ്‌ലും പീറ്റേഴ്‌സനും മാറി മാറി കൂറ്റന്‍ ഷോട്ടുകള്‍ പരീക്ഷിക്കുന്നു. ആര് ജയിക്കും എന്നറിയാന്‍ ഈ വീഡിയോ കണ്ടാല്‍ മതി. അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ക്രിസ് ഗെയ്ല്‍ തന്നെ ജയിച്ചു. പക്ഷേ കഷ്ടിച്ചായിരുന്നു എന്ന് മാത്രം. 119 മീറ്ററാണ് ക്രിസ് ഗെയ്‌ലിന്റെ ഒരു ഷോട്ട് പറന്നത്. 117 മീറ്റര്‍ അടിച്ച് കെവിന്‍ പീറ്റേഴ്‌സനും ഒപ്പത്തിനൊപ്പം എത്തി. വെറും രണ്ടേ രണ്ട് മീറ്ററില്‍ ക്രിസ് ഗെയ്ല്‍ ജയിച്ചു. ജയം തനിക്കൊപ്പമാണെന്ന് കളി തുടങ്ങും മുമ്പേ ഗെയ്ല്‍ പറയുന്നതും വീഡിയോയില്‍ കാണാം.

കരീബിയല്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായിട്ടാണ് അണിയറക്കാര്‍ ഈ വീഡിയോ പുറത്ത് വിട്ടത്. 2 മിനുട്ട് 27 സെക്കന്‍ഡ് നീളമുള്ള വീഡിയോയില്‍ ക്രിസ് ഗെയ്‌ലാണ് ആദ്യം സംസാരിച്ചത്. ഞാന്‍ ക്രിസ് ഗെയ്ല്‍. ജമൈക്ക തലാവാസിന്റെ ക്യാപ്റ്റന്‍. ഗെയ്‌ലിന് ശേഷം പീറ്റേഴ്‌സനും രംഗത്തെത്തി. സെന്റ് ലൂസിയ സൂക്‌സിന് വേണ്ടിയാണ് പീറ്റേഴ്‌സന്‍ കളിക്കുന്നത്.