godzilla_boolokam
ഗോഡ്‌സില്ലയെ അറിയാത്തവര്‍ ഉണ്ടാവില്ല. ഗോഡ്‌സില്ല സിനിമകള്‍ ഒരെണ്ണമെങ്കിലും കാണാത്തവരും ഉണ്ടാവില്ല. ജപ്പാനിലെ സിനിമാചരിത്രത്തില്‍ ഇത്രയേറെ പ്രശസ്തി നേടിയ കഥാപാത്രം വേറെ ഉണ്ടാവില്ല. മറ്റു ജനതകള്‍ക്ക് ഗോഡ്‌സില്ല ഒരു ഭീകരജീവി ആണെങ്കിലും, ജപ്പാന്‍കാരുടെയിടയില്‍ ഗോഡ്‌സില്ലയ്ക്ക് ഒരു താരപരിവേഷമാണ് ഉള്ളത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച അണുബോംബുകള്‍ ഉണ്ടാക്കിയ ദുരന്തങ്ങളുടെ പ്രതിഫലനമാണ് ചിലര്‍ക്ക് ഗോഡ്‌സില്ല എങ്കില്‍ മറ്റുചിലര്‍ക്ക് അത് അമേരിക്കയ്ക്ക് എതിരെയുള്ള ഒരു മറുപടിയും ലോകത്തിനുള്ള സൂചനയുമാണ്. കണക്കില്ലാതെ ഉപദ്രവിച്ചാല്‍ പ്രകൃതിയും ഒരിക്കല്‍ ഇതുപോലെ സംഹാരവേഷം അണിയും എന്ന സൂചന.

ഗോഡ്‌സില്ലയ്ക്ക് ജപ്പാന്റെ സംസ്‌കാരത്തിലും ആഴമായ വേരുകളുണ്ട്. ജാപ്പനീസ് ജനതയ്ക്ക് ഇത്രയേറെ പ്രിയങ്കരനായ ഗോഡ്‌സില്ലയ്ക്ക് അങ്ങനെ ഒരു ബഹുമതി നല്‍കുവാന്‍ ജപ്പാന്‍ തീരുമാനിച്ചു. അങ്ങനെയാനും ഗോഡ്‌സില്ലയ്ക്ക് ജാപ്പനീസ് പൗരത്വം ലഭിക്കുന്നത്. ഇത് മാത്രമല്ല, ജപ്പാന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഗോഡ്‌സില്ല ഇപ്പോള്‍. ജപ്പാന്‍ നല്‍കിയ സാക്ഷ്യപത്രത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

പേര്                    : ഗോഡ്‌സില്ല

വിലാസം          : ഷിന്‍ജുക്കു-ക്കു, കബൂക്കി-ചോ, 11-9-1

ജനന തീയതി   : ഏപ്രില്‍ 9, 1954 (ആദ്യ ചിത്രം പുറത്തിറങ്ങിയ ദിവസം)

 

https://youtu.be/0ZjD0nNPE9o

You May Also Like

കേരളത്തിലെ ഉയർന്നു വരുന്ന മുസ്ലിം -ക്രിസ്ത്യൻ അകൽച്ചയെ ഈ മരണംകൊണ്ടും മുതലെടുക്കുന്നു

ഇസ്രായേലിൽ ഒരു മലയാളി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച കാര്യത്തിൽ ഉള്ള പോസ്റ്റുകൾ വായിക്കുകയായിരുന്നു.ആ പോസ്റ്റുകൾ തരുന്ന സൂചന കേരളത്തിലെ ഉയർന്നു വരുന്ന

ഫേസ്ബുക്കില്‍ സ്വയം വെളിപ്പെടുത്തുന്നവര്‍

ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും ഒരു ദിവസത്തില്‍ നാം സംസാരിക്കുന്നതിന്റെ കൂടുതല്‍ സമയവും നമ്മളെക്കുറിച്ച് പറയുവാനായിരിക്കും നാമെല്ലാം ശ്രദ്ധിക്കുക. അത് നമ്മുടെ അനുഭവങ്ങള്‍ ആവാം ,അഭിപ്രായങ്ങളാവാം അല്ലെങ്കില്‍ നമ്മളെക്കുറിച്ച് ഒരു വിവരണമോ അല്ലെങ്കില്‍ മറ്റെന്തൊക്കെയോ ആവാം. ഇത് ആരുടേയും കുഴപ്പമല്ല. മനുഷ്യരാശി തന്നെ അങ്ങിനെയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.സോഷ്യല്‍ മീഡിയകളുടെ ആവിര്‍ഭാവത്തിനു മുമ്പ് ഇത് പ്രധാനമായും സംസാരത്തില്‍ മാത്രം ഒതുങ്ങിയിരുന്നുവെങ്കില്‍ ഇന്നത് അങ്ങിനെയല്ല.

അമിതാഭ്ബച്ചനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

നിങ്ങള്‍ ബച്ചനെ കുറിച്ച് ഇതുവരെ കേള്‍ക്കാത്ത 10 കാര്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കട്ടെ.

വേട്ടക്കാര്‍ വേട്ടയാടപ്പെടുമ്പോള്‍

യുദ്ധങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രമേ പ്രദാനം ചെയ്തിട്ടുള്ളൂ. ഓരോ യുദ്ധവും വ്യക്തമായ ഓരോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നടന്നിട്ടുള്ളത്, ചിലപ്പോള്‍ അത് ഒരു സാമ്രാജ്യത്തിന്റെ ഏകീകരണത്തിന് വേണ്ടിയാകാം, ചിലപ്പോള്‍ രാജ്യത്തിന്‍റെ അതിരുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാകാം, ചിലപ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ ദേശീയ സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്നതിനു വേണ്ടിയാകാം, ലക്‌ഷ്യം എന്ത് തന്നെയായാലും യുദ്ധത്തിന്റെ ആകെത്തുക എപ്പോഴും നഷ്ടങ്ങളും വേദനകളും ആണ്