Featured
ഗോഡ്സില്ല ഇനി ജാപ്പനീസ് പൗരന്!

ഗോഡ്സില്ലയെ അറിയാത്തവര്‍ ഉണ്ടാവില്ല. ഗോഡ്സില്ല സിനിമകള്‍ ഒരെണ്ണമെങ്കിലും കാണാത്തവരും ഉണ്ടാവില്ല. ജപ്പാനിലെ സിനിമാചരിത്രത്തില്‍ ഇത്രയേറെ പ്രശസ്തി നേടിയ കഥാപാത്രം വേറെ ഉണ്ടാവില്ല. മറ്റു ജനതകള്‍ക്ക് ഗോഡ്സില്ല ഒരു ഭീകരജീവി ആണെങ്കിലും, ജപ്പാന്‍കാരുടെയിടയില്‍ ഗോഡ്സില്ലയ്ക്ക് ഒരു താരപരിവേഷമാണ് ഉള്ളത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച അണുബോംബുകള്‍ ഉണ്ടാക്കിയ ദുരന്തങ്ങളുടെ പ്രതിഫലനമാണ് ചിലര്‍ക്ക് ഗോഡ്സില്ല എങ്കില്‍ മറ്റുചിലര്‍ക്ക് അത് അമേരിക്കയ്ക്ക് എതിരെയുള്ള ഒരു മറുപടിയും ലോകത്തിനുള്ള സൂചനയുമാണ്. കണക്കില്ലാതെ ഉപദ്രവിച്ചാല്‍ പ്രകൃതിയും ഒരിക്കല്‍ ഇതുപോലെ സംഹാരവേഷം അണിയും എന്ന സൂചന.
ഗോഡ്സില്ലയ്ക്ക് ജപ്പാന്റെ സംസ്കാരത്തിലും ആഴമായ വേരുകളുണ്ട്. ജാപ്പനീസ് ജനതയ്ക്ക് ഇത്രയേറെ പ്രിയങ്കരനായ ഗോഡ്സില്ലയ്ക്ക് അങ്ങനെ ഒരു ബഹുമതി നല്കുവാന് ജപ്പാന് തീരുമാനിച്ചു. അങ്ങനെയാനും ഗോഡ്സില്ലയ്ക്ക് ജാപ്പനീസ് പൗരത്വം ലഭിക്കുന്നത്. ഇത് മാത്രമല്ല, ജപ്പാന് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഗോഡ്സില്ല ഇപ്പോള്‍. ജപ്പാന് നല്കിയ സാക്ഷ്യപത്രത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
പേര് : ഗോഡ്സില്ല
വിലാസം : ഷിന്‍ജുക്കു-ക്കു, കബൂക്കി-ചോ, 11-9-1
ജനന തീയതി : ഏപ്രില്‍ 9, 1954 (ആദ്യ ചിത്രം പുറത്തിറങ്ങിയ ദിവസം)
411 total views, 3 views today