11 പേര് ഉള്ള ടീമിലെ 1൦ പേരുടെയും ജോലി ഒരു ഗോള്‍ അടിക്കുക, അല്ലെങ്കില്‍ ഒരു ഗോളിന് വഴി ഒരുക്കുക എന്നതാണ്. ടീമിലെ മറ്റു 1൦പേരും ഗോള്‍ നേടാന്‍ വേണ്ടി 9൦ മിനിറ്റ് ഓടി നടക്കുമ്പോള്‍ ആ ടീമിന്റെ ഗോളിയുടെ ജോലി മറ്റൊന്നാണ്. സ്വന്തം ടീമിന്റെ ഗോള്‍ മുഖം കാക്കുക, എതിര് ടീമിന്റെ ഗോള്‍ ശ്രമങ്ങള്‍ എന്ത് വില കൊടുത്തും തടുത്തിടുക.
ഗോള്‍ കീപ്പറുടെ ജോലി എതിര് ടീം ഗോള്‍ അടിക്കാതെ നോക്കുകയാണെങ്കില്‍, ആ പണി മാത്രമല്ല വേണ്ടി വന്നാല്‍ ഒരു ഗോള്‍ അടിക്കാനും തനിക്ക് ആവും എന്ന് പല കുറി തെളിയിച്ച ഒരു മഹാപ്രതിഭയുണ്ട്.
ബ്രസീല്‍ കളിക്കാരനായ റോജിരിയോ സെനിയാണ് ഗോള്‍ അടിക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ ഗോള്‍ കീപ്പര്‍. സാവോ പോളോ ക്ലബ് കളിക്കാരനായ സെനി ബ്രസീലിനു വേണ്ടി 2 ലോകകപ്പ് കളിച്ചിട്ടുണ്ട്.
തന്റെ കരിയറില്‍ ഇതുവരെ 123 ഗോളുകള്‍ നേടിയ സെനി ലോകറെക്കോര്‍ഡ് നേടി കഴിഞ്ഞു. ഒരു ഗോള്‍ കീപ്പര്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നാ റെക്കോര്‍ഡ് സെനി കീഴടക്കി കഴിഞ്ഞു. സെനിയുടെ കാലഘട്ടത്തിലെ ഏറ്റവും ആക്രമണകാരിയായ കളിക്കാരന് റയാന് ഗിഗ്സ് പോലും ഈ കാലയളവില്‍ വെറും 111 ഗോളുകള്‍ മാത്രമാണ് നേടിയിട്ടുള്ളത്. ഗോള്‍ നേട്ടത്തില്‍ രണ്ടാമത് ഉള്ള ഗോള്‍ കീപ്പര്‍ ജോസ് ലൂയിസ് ചെലവെറ്റ് നേടിയത് വെറും 64 ഗോളുകള്‍ മാത്രമാണ്…!
ഇതൊക്കെ പഴയ കാലമല്ലേ? ഇപ്പോള്‍ ഇങ്ങനത്തെ കളിയൊന്നും നടക്കില്ല എന്നൊക്കെയാണ് നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത് എങ്കില്‍, 41കാരനായ സെനി തന്നെയാണ് ഇപ്പോഴും സാവോ പോളോയുടെ ആദ്യ ഗോളി. അടുത്ത കാലത്ത് ഒന്നും വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയ സെനിയുടെ ലക്ഷ്യം 15൦ ഗോളി ഗോളുകളാണ് എന്ന് വ്യക്തം.