ഗോളിയുടെ ഗോളില്‍ ടീമിന് ആവേശ വിജയം; വീഡിയോ വൈറല്‍ !

0
207

ഡച് ലീഗിലാണ് ഗോള്‍ കീപ്പര്‍ ഗോള്‍ അടിച്ചത്.

ഡച് ലീഗ് ആഡോ ഡെന്‍ഹാഗ് ക്ലബ് ക്ലബിന്റെ ഗോളി മാര്‍ട്ടിന്‍ ഹാന്‍സന്‍ ആണ് പിഎസ്വി ഐന്തോവന് എതിരെ 94ആം മിനിറ്റില്‍ സൂപ്പര്‍ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ വീണ് കിട്ടിയ ഫ്രീ കിക്ക് അടിക്കാന്‍ ഗോളിയും എതിര്‍ ടീമിന്‍റെ ബോക്സിനു എടുത്ത് എത്തിയിരുന്നു. സ്വന്തം ടീം 2-1 ന് പിന്നിട്ടു നില്‍ക്കുന്ന അവസരത്തില്‍ സമനില നേടാനുള്ള അവസാന അവസരം മുതലാക്കാന്‍ എന്തും ചെയ്യാന്‍ ഉറചായിരുന്നു ഹെന്സന്‍ മുന്നിലേക്ക് കയറി ചെന്നത്.

ഫ്രീ കിക്ക് ബോക്സിലേക്ക് അടിച്ച നിമിഷം ഹെന്സന്‍ മുന്നിലേക്ക് കയറി, പിന്നെ സംഭവിച്ചത് എന്താണ് എന്ന് ചോദിച്ചാല്‍ ഹെന്സന്‍ ഇപ്പോഴും കൃത്യമായി ഒരുക്കുന്നില്ല. ഹെന്സന്റെ ഈ ഗോള്‍ വീഡിയോ വൈരലായി കഴിഞ്ഞു.