Featured
ഗോ പ്രൊ ക്യാമറയുമായി റിയല്‍ ലൈഫ് സ്പൈഡര്‍മാന്റെ പ്രകടനം കാണൂ
സ്പൈഡര്‍ മാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അങ്ങ് ചിക്കാഗോയില്‍ റിയല്‍ ലൈഫ് സ്പൈഡര്‍ മാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇടക്കിടെ തന്റെ പ്രകടനം യൂട്യൂബ് വഴി അപ്ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട് കക്ഷി. ഗോ പ്രൊ എന്ന ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറ വെച്ചാണ് പുള്ളിയുടെ പ്രകടനം.
86 total views, 1 views today

സ്പൈഡര്‍ മാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അങ്ങ് ചിക്കാഗോയില്‍ റിയല്‍ ലൈഫ് സ്പൈഡര്‍ മാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇടക്കിടെ തന്റെ പ്രകടനം യൂട്യൂബ് വഴി അപ്ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട് കക്ഷി. ഗോ പ്രൊ എന്ന ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറ വെച്ചാണ് പുള്ളിയുടെ പ്രകടനം.
ചിക്കാഗോയിലെ ഈഥന് സ്വന്‍സണ്‍ ആണ് ജനങ്ങളെ കോരിത്തരിപ്പിക്കുന്ന പ്രകടനത്തിലൂടെ വാര്‍ത്താ താരം ആയിരിക്കുന്നത്. ഒരു ഉയരം കൂടിയ ബില്‍ഡിംഗില്‍ വലിഞ്ഞ കയറി അവിടെ നിന്നും ഉയരം കൂടിയ മറ്റൊരു ബില്‍ഡിംഗിലേക്ക് എടുത്തു ചാടുന്ന അദ്ധേഹത്തിന്റെ പ്രകടനം ആരെയും ത്രസിപ്പിക്കുന്ന ഒന്നാണ്. തന്റെ തലയില്‍ ഗോ പ്രൊ ക്യാമറ വെച്ചാണ് അദ്ദേഹത്തിന്റെ പ്രകടനം.
മരണം മുന്നില്‍ കണ്ടു കൊണ്ടുള്ള ഈ വീഡിയോ യൂട്യൂബില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.
ഗോ പ്രൊ ക്യാമറയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കണ്ടാല്‍ മതി.
എങ്ങിനെയുണ്ട് നമ്മുടെ സ്പൈഡര്‍ മാനും അദ്ദേഹത്തിന്റെ പ്രകടനവും ? ദയവായി ഇത് നിങ്ങള്‍ ട്രൈ ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
87 total views, 2 views today