Featured
ഗ്രാന്റ് കാന്യന്റെ മനോഹര ദൃശ്യങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ആസ്വദിക്കാം
2007ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ മാപ്സിന്റെഭാഗമായഗൂഗിള് സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. ഇതു വരെ കാണാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ഓണ്‍ലൈനായി സന്ദര്‍ശിക്കാനും 360 ഡിഗ്രിയില്‍ കറങ്ങി കാണാനുമുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ പദ്ധതിയിലൂടെ ഗൂഗിള്‍ ഒരുക്കിയത്. നഗരങ്ങളും ലോകാത്ഭുതങ്ങളും മാത്രമല്ലആമസോണ് വനാന്തരങ്ങളും ആഴക്കടലിന്നടിയിലെ ദൃശ്യങ്ങളും വരെസ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തി ലോകമെങ്ങുമുള്ള സഞ്ചാരപ്രേമികളെ വിസ്മയിപ്പിച്ച ഗൂഗിള്‍ ഇതാ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിച്ചു. ലോകത്തിലെ ആ!ഴം കൂടിയ താഴ്വരകളില്‍ ഒന്നായ, അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് കാന്യനെ കൂടി സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
118 total views

2007ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ മാപ്സിന്റെ ഭാഗമായ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. ഇതു വരെ കാണാത്ത, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങളെ ഓണ്‍ലൈനായി സന്ദര്‍ശിക്കാനും 360 ഡിഗ്രിയില്‍ കറങ്ങി കാണാനുമുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ പദ്ധതിയിലൂടെ ഗൂഗിള്‍ ഒരുക്കിയത്. നഗരങ്ങളും ലോകാത്ഭുതങ്ങളും മാത്രമല്ല ആമസോണ്‍ വനാന്തരങ്ങളും ആഴക്കടലിന്നടിയിലെ ദൃശ്യങ്ങളും വരെ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തി ലോകമെങ്ങുമുള്ള സഞ്ചാരപ്രേമികളെ വിസ്മയിപ്പിച്ച ഗൂഗിള്‍ ഇതാ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിലെ ആഴം കൂടിയ താഴ്വരകളില്‍ ഒന്നായ, അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് കാന്യനെ കൂടി സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അരിസോണയിലാണ് 446 കി.മീ നീളത്തിലും 29 കി. മീ വീതിയിലുമായി വ്യാപിച്ചു കിടക്കുന്ന അമേരിക്കയുടെ നാഷണല്‍ പാര്‍ക്ക് കൂടിയായ ഗ്രാന്റ് കാന്യന് . ഇതിലൂടെ ഒഴുകുന്ന കൊളറോഡൊ നദി വശ്യമായ അനുഭൂതിയാണ് കാഴ്ച്ചക്കാര്‍ക്ക് പ്രദാനം ചെയ്യുന്നത്. 9,500ലധികം ചിത്രങ്ങള്‍ സംയോജിപ്പിച്ചു കൊണ്ട്, 4 മാസത്തെ പ്രയത്നത്തിനൊടുവിലാണ് കൊണ്ടാണു ഗൂഗിള്‍ ടീം ഈ താഴ്വരയുടെ സ്ട്രീറ്റ് വ്യൂ ഒരുക്കിയിരിക്കുന്നത്.
ഇനി ആസ്വദിക്കൂ ഗ്രാന്റ് കാന്യന്റെ ആ മനോഹര ദൃശ്യങ്ങള്‍
ഗൂഗിള്‍ മാപ്സിലൂടെ ഈ ദൃശ്യങ്ങള്‍ കാണാം
119 total views, 1 views today