ഗ്ലാസ് വില്‍ക്കുന്ന പരിപാടി ഗൂഗിള്‍ അവസാനിപ്പിക്കുന്നു.!

180

18IN_LPN_GOOGLE_GL_2281649f

ഗൂഗിള്‍ ഗ്ലാസ്.! ഒരുപാട് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒക്കെ വഴിവച്ച ഒരു കണ്ടുപിടിത്തം. അതായിരുന്നു ഗൂഗിള്‍ അവതരിപ്പിച്ച ഗൂഗിള്‍ ഗ്ലാസ് എന്ന ഉപകരണം.!

പക്ഷെ ഇപ്പോള്‍ കണ്ണില്‍ ധരിക്കുന്ന ഈ സ്മാര്‍ട്ട്‌ ഐവെയറിന്റെ കച്ചവടം ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്. 10,ooo രൂപ വിലയിട്ടിരുന്ന ഗ്ലാസ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുറത്ത് ഇറക്കിയത്. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല എന്നാണ് ഗൂഗിള്‍ ഇപ്പോള്‍ കരുതുന്നത്. ഭാവിയില്‍ കുറച്ചു കൂടി ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ ഗൂഗിള്‍ ഗ്ലാസ് പുറത്ത് ഇറക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.

ജനുവരി 19 വരെ മാത്രമേ ഇപ്പോഴത്തെ ഗൂഗിള്‍ ഗ്ലാസ് വിപണിയില്‍ ലഭ്യാമാകുവെന്നും അതിനു ശേഷം ഈ ഗ്ലാസുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കും എന്ന് അറിയിച്ച കമ്പനി പുതിയ മോഡല്‍ എപ്പോള്‍ പുറത്തിറങ്ങും എന്ന് വ്യക്തമാക്കിയിട്ടില്ല. ഗൂഗിള്‍ ഗ്ലാസിന് വേണ്ടി പ്രത്യേക വകുപ്പ് തുടങ്ങി ഗവേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍.

ഗൂഗിള്‍ ഗ്ലാസിന് വേണ്ടി ആവശ്യത്തിനു ആപ്പുകള്‍ സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയതാണ് ഇപ്പോള്‍ ഗൂഗിള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം. ഇനി ഭാവിയില്‍ ഈ കുറവുകള്‍ പരിഹരിച്ചു ഗ്ലാസുകള്‍ പുറത്തിറകാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

തങ്ങള്‍ കുറച്ചു കൂടി കാത്തിരുന്ന ശേഷം മാത്രമേ ഇതു വിപണിയില്‍ എത്തിക്കാന്‍ പാടുള്ളൂവായിരുന്നു എന്നും ഗൂഗിള്‍ ഇപ്പോള്‍ പറയുന്നു. ഇപ്പോള്‍ പിന്‍വാങ്ങുകയാണെങ്കിലും ഉടനെ തന്നെ വിപണി കീഴടക്കാന്‍ തങ്ങള്‍ എത്തും എന്ന് ഗൂഗിള്‍ തറപ്പിച്ചു പറയുന്നു.