Cricket
ചക്കിന് വെച്ചത്.
വിനോദ് കാംബ്ലിയുടെ കഥ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. സച്ചിന് ടെണ്ടൂല്‍ക്കറിനൊപ്പം, അതിലും മിടുക്കനായി കളിച്ചുവന്ന പയ്യനായിരുന്നു കാംബ്ലി. പക്ഷേ സച്ചിന് ടീമില്‍ ഇടം കണ്ടതിന് ശേഷം മാത്രമേ അയാള്‍ക്ക് ചാന്‍സ് കിട്ടിയുള്ളൂ. അഭിജാതന്മാരുടെ ഇടയില്‍ ചേരിയില്‍ നിന്നു വന്ന പയ്യന് ഷൈന്‍ ചെയ്യുന്നത് പലരുടേയും ഉറക്കം കെടുത്തി. അയാള്‍ക്ക് തെരുവിന്റെയും ചേറിന്റെയും മണമായിരുന്നു. ടേബിള്‍ മാനേഴ്സ് അറിയില്ലായിരുന്നു. മദ്യം നുണഞ്ഞു കുടിക്കാന്‍ അറിയില്ലായിരുന്നു. രാജകുമാരന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഇടയില്‍ ഒരു തെരുവ് ചെക്കന്. മേലാളന്മാരെല്ലാം കൂടി അയാളെ ഒന്നുമല്ലാതാക്കി തീര്‍ത്തത് ചരിത്രമാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ കാംബ്ലിയെക്കൊണ്ടു തന്നെ ഉണ്ടാക്കിയെടുത്തു.
179 total views, 2 views today

ശ്രീശാന്ത് വാതുവെപ്പുകാരുടെ കൂടെ ചേര്‍ന്നോ, ഒത്തു കളിച്ചോ എന്നൊന്നും എനിക്കറിയില്ല. ഒരു മലയാളി എന്ന നിലയില്‍ അയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ട്. ശ്രദ്ധിക്കാറുണ്ട്. അയാളുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. സൌരവ് ഗാംഗുലി പറഞ്ഞത് പോലെ ഏറ്റവും നല്ല ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. പക്ഷേ തുടക്കം തൊട്ടേ വിവാദവും അയാളുടെ കൂടെയുണ്ട്. കൂടുതലും അയാളുടെ കയ്യിലിരിപ്പുകൊണ്ടു തന്നെയാണ്. പിന്നെപ്പിന്നെ അയാളെന്തുചെയ്താലും അത് കുറ്റമായി മാറുകയും ചെയ്തു. മലയാളികളുടെ ഇടയിലും ശ്രീ ജനപ്രിയനല്ല. നമ്മുടെ നാടന്‍ ക്രിക്കറ്റര്‍മാരും അയാളുടെ മിടുക്ക് പ്രകീര്‍ത്തിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അയാളുടെ കുറവുകളെക്കുറിച്ച് എന്നും കേള്‍ക്കാറുമുണ്ട്. ഒരു പെര്‍വേര്‍ട്ടഡ് ജീനിയസ് ആണ് അയാള്‍ എന്നാണ് സ്വയം തോന്നിയിട്ടുള്ളത്. ആളുകളെ വെറുപ്പിക്കാന്‍ അയാള്‍ക്കൊരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടു തന്നെയാവും തന്റെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അര്‍ഹിക്കുന്നതിലും ഏറെ അളവില്‍ പഴി അയാള്‍ക്ക് കേല്‍ക്കേണ്ടി വരാറുള്ളത്.
കാര്യങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും ഒത്തുകളിയുടെ പേര് പറഞ്ഞുള്ള ശ്രീശാന്തിന്റെ അറസ്റ്റ് കുറേയേറെ സംശയങ്ങള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. പോലീസ് ലീക്ക് ചെയ്തു മാധ്യമങ്ങളില്‍ വരുന്നതും മാദ്ധ്യമപുംഗവന്മാര് സ്വന്തം ഭാവനയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി പുറത്തുവിടുന്നതുമായ വാര്‍ത്തകളില്‍ ചേരാക്കണ്ണികള് അനവധിയാണ്. ശ്രീ നാല്‍പ്പതു ലക്ഷം വാങ്ങി നിര്‍ദ്ദിഷ്ട ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്തു എന്നായിരുന്നു ആദ്യ വാര്‍ത്ത. ഉദ്ദേശിച്ച തെളിവുകള്‍ കിട്ടാഞ്ഞിട്ടാണൊ എന്നറിയില്ല ,പിന്നീട് കോഴത്തുക 10 ലക്ഷത്തില്‍ ഒതുക്കി. ആ തുക കണ്ടെടുത്തില്ല. പകരം അയാളുടെ ചെലവുകളുടെ കണക്കുകളായി വാര്‍ത്ത. 40000 രൂപ മുടക്കി കാമുകിക്ക് (പ്രതിശ്രുധ വധു) ഒരു ഫോണ്‍ വാങ്ങിക്കൊടുത്തു. വേറൊരു കൂട്ടുകാരിക്ക് 20000 ത്തിന്റെ ഒരു ഫോണ്‍ കൊടുത്തു, അത് കണ്ടെടുത്തു എന്നൊക്കെയാണ് പുതിയ വാര്‍ത്തകള്‍. കഴിഞ്ഞ ആറ് ഐ.പി.എലും, ലോകകപ്പും നിരവധി ടെസ്റ്റുകളും കളിച്ച താരമാണ് ശ്രീശാന്ത് . അയാളുടെ വാര്‍ഷിക വരുമാനം കോടികളാണ്. അങ്ങിനെ ഉള്ള ഒരാള്‍ കോഴകിട്ടിയ പൈസകൊണ്ടു രണ്ടു ഫോണുകള്‍ വാങ്ങിക്കൊടുത്തു എന്നാണ് വാര്‍ത്ത.
കുറച്ചു ദിവസങ്ങളായി ശ്രീശാന്ത് പോലീസ് കസ്റ്റഡിയിലാണ്. അഞ്ചു ദിവസത്തെ കസ്റ്റഡിക്ക് ശേഷം പോലീസ് കസ്റ്റഡി നീട്ടിവാങ്ങുമ്പോഴും ശ്രീക്കെതിരെ ഒരു നിര്‍ണ്ണായക തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഒന്നുകില്‍ നീണ്ട ദിവസങ്ങളിലെ പോലീസ് കസ്റ്റഡിക്കു ശേഷവും വിവരങ്ങള്‍ വിട്ടുകൊടുക്കാതെ പോലീസിനെ കുഴക്കുന്ന ഒരു ഭീകരനാവും ശ്രീശാന്ത് അല്ലെങ്കില്‍ അയാള്‍ക്ക് പറയാന്‍ രഹസ്യങ്ങളൊന്നും ഉണ്ടാവില്ല. അങ്ങിനെ ആണെങ്കില്‍ ശ്രീയുടെ അറസ്റ്റിനും ഈ നാടകങ്ങള്‍ക്കും പിന്നില്‍ ആരാവും?
വിനോദ് കാംബ്ലിയുടെ കഥ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. സച്ചിന് ടെണ്ടൂല്‍ക്കറിനൊപ്പം, അതിലും മിടുക്കനായി കളിച്ചുവന്ന പയ്യനായിരുന്നു കാംബ്ലി. പക്ഷേ സച്ചിന് ടീമില്‍ ഇടം കണ്ടതിന് ശേഷം മാത്രമേ അയാള്‍ക്ക് ചാന്‍സ് കിട്ടിയുള്ളൂ. അഭിജാതന്മാരുടെ ഇടയില്‍ ചേരിയില്‍ നിന്നു വന്ന പയ്യന് ഷൈന്‍ ചെയ്യുന്നത് പലരുടേയും ഉറക്കം കെടുത്തി. അയാള്‍ക്ക് തെരുവിന്റെയും ചേറിന്റെയും മണമായിരുന്നു. ടേബിള്‍ മാനേഴ്സ് അറിയില്ലായിരുന്നു. മദ്യം നുണഞ്ഞു കുടിക്കാന്‍ അറിയില്ലായിരുന്നു. രാജകുമാരന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഇടയില്‍ ഒരു തെരുവ് ചെക്കന്. മേലാളന്മാരെല്ലാം കൂടി അയാളെ ഒന്നുമല്ലാതാക്കി തീര്‍ത്തത് ചരിത്രമാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ കാംബ്ലിയെക്കൊണ്ടു തന്നെ ഉണ്ടാക്കിയെടുത്തു.
പ്രകോപനമൊന്നുമില്ലാതെ ഹര്ഭജന് ശ്രീശാന്തിനെ തല്ലിയപ്പോള്‍ ധോണി പ്രകടമായും പക്ഷം പിടിച്ചു. കാരണമൊന്നുമില്ലാതെ ആരും ആരെയും തല്ലില്ല എന്നാണ് ധോണി പറഞ്ഞത്. പക്ഷേ സംഭവത്തെക്കുറിച്ച് അന്യോഷിച്ച കമ്മീഷന് കണ്ടെത്തിയത് ശ്രീശാന്തിന്റെ ഭാഗത്ത് നിന്നു പ്രകോപനം ഒന്നും ഉണ്ടായില്ല എന്നാണ്. ധോണി പഴയ പാവം പയ്യനല്ല. അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശക്തിയുള്ള ക്രിക്കറ്റ് ദൈവമാണ്. ഇഷ്ടമില്ലാത്തവരെ എങ്ങിനെയാണ് നശിപ്പിക്കുന്നതെന്ന് ശ്രീശാന്തിലൂടെ മാത്രമല്ല, സേവാഗിലൂടെ, ഗംഭീറിലൂടെയെല്ലാം അയാള്‍ കാണിച്ചു തന്നിട്ടുണ്ട്. തീരെ ഫോമിലല്ലാതിരുന്നിട്ടും ഹര്‍ഭജന്റെ നേരെ ആ സ്നേഹവായ്പ് നീളുന്നതും നമ്മള് പലതവണ കണ്ടു.
അടുത്തയിടെ ശ്രീശാന്ത് ഹര്ഭജനക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ അത് വലിയ പുലിവാലായി. ധോണിയുടെ മുതലാളി ഭരിക്കുന്ന ബി.സി.സി.ഐ ശാന്തിന് അവസാന വാണിങ് കൊടുത്തു. ഇതിലും വലുത് പലതും നടന്നിട്ടും മിണ്ടാതിരുന്ന ക്രിക്കറ്റ് ഭരണാധികാരികള്‍ തങ്ങളുടെ ശൌര്യം തെളിയിച്ചു. ഒരുപക്ഷേ ശ്രീശാന്തിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഹര്‍ഭജന്റെയും ധോണിയുടെയും അനിഷ്ടം തന്നെയാവാം. അല്ലാതെ ശ്രീശാന്തിനെപ്പോലൊരു ക്രിക്കറ്ററെ വ്യക്തമായ തെളിവുകള്‍ കൈവശം ഇല്ലാതെ പാതിരാത്രിക്ക് പോലീസ് വളഞ്ഞു പിടിക്കുകയില്ലായിരുന്നു.
പക്ഷേ വിധി മറ്റൊന്നായിപ്പോയി. ഡല്‍ഹിപ്പോലീസിന്റെ അതിമിടുക്ക് മഹാരാഷ്ട്രപ്പോലീസിന് പിടിച്ചില്ല. അവര്‍ അറസ്റ്റ് ചെയ്തത് ശ്രീനിവാസന്റെ മരുമകന് മെയ്യപ്പനെ ആയിരുന്നു. ഇപ്പോള്‍ ശ്രീനിവാസന് മെയ്യപ്പനെ തള്ളിപ്പറഞ്ഞു രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ്. ആദ്യം പിടിയിലായ ധാരാസിങിന്റെ മകന് ധോണിയും ഭാര്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും തെളിഞ്ഞു കഴിഞ്ഞു. ചെന്നൈ സൂപ്പര്കിങ്ങിന്റെ ഒരു സീനിയര്‍ കളിക്കാരന് വാതുവെപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ആരാണ് ആ പുണ്യ പുരുഷന്?
അവസാനം കഥ ‘ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു’ എന്നായി മാറുമോ? കാത്തിരിക്കാം.
180 total views, 3 views today