ചതിയനായ ആ ഉറ്റ സുഹുര്‍ത്ത് ആരാണ് ?
എല്ലാ വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങിയത് പോലെ തന്നെ ഇന്നും ഇറങ്ങിയതാണ്. ഇത്തവണ ഭാര്യയും മോണകാട്ടി ചിരിക്കുന്ന മോളും ഉണ്ട് കൂടെ. വഴിയില്‍ ഒരു സുഹുര്ത്തിനെ കണ്ടു മാന്യമായി തോന്ന ഒരു സുഹുര്‍ത്ത്. കളിപ്പിക്കാനും, ചിരിപ്പിക്കാനും, പാട്ടുപാടി ആടാനും കഥകള്‍ പറയാനും കഴിവുള്ള ഒരു സുഹുര്‍ത്ത്.
159 total views
എല്ലാ വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങിയത് പോലെ തന്നെ ഇന്നും ഇറങ്ങിയതാണ്. ഇത്തവണ ഭാര്യയും മോണകാട്ടി ചിരിക്കുന്ന മോളും ഉണ്ട് കൂടെ. വഴിയില്‍ ഒരു സുഹുര്ത്തിനെ കണ്ടു മാന്യമായി തോന്ന ഒരു സുഹുര്‍ത്ത്. കളിപ്പിക്കാനും, ചിരിപ്പിക്കാനും, പാട്ടുപാടി ആടാനും കഥകള്‍ പറയാനും കഴിവുള്ള ഒരു സുഹുര്‍ത്ത്.
കണ്ട ഉടനെ ഭാര്യ എന്തന്നില്ലാത്ത സന്തോഷത്തോടെ,
നമുക്ക് കൂടെ കൂട്ടികൂടെ? നമ്മുട മോളുടെ ചിരിനോക്ക് അവള്‍ക്കും ഒരുപാട് ഇഷ്ടമായി.. എന്റെ വീട്ടു ജോലി തിരക്കിനിടയില്‍ മോളെ ചിരിപ്പിക്കാനും കളിപ്പിക്കാനും ഒരാള്‍ ആയല്ലോ? പിന്നെ നിങ്ങള്‍ക്കും ജോലി തിരക്കിനിടയില്‍ ഇത്തിരി സമാധാനം കിട്ടുമല്ലോ?
ഒന്നും ചിന്തിക്കാതെ സുഹുര്ത്തിനെ കൂടെ കൂട്ടി. അടുക്കള കാര്യം മുതല്‍ അങ്ങാടി കാര്യം വരെ അറിയാവുന്ന സുഹുര്‍ത്ത് ശരിക്കും ദിവസങ്ങള്‍ കൊണ്ട് ആ വീട്ടിലെ ഒരങ്ങമായി മാറി. കളിപ്പിക്കാനും ചിരിപ്പിക്കാനും മാത്രമല്ല മോളെ പാട്ടുവരെ പാടിക്കാന്‍ പഠിപ്പിച്ചു. അടുക്കളയിലെ കാര്യത്തില്‍ വരെ സഹായിക്കാന്‍ തുടങ്ങി!
ബിസിനസ് കാര്യങ്ങള്‍ വരെ പഠിപ്പിക്കാന്‍ സുഹുര്ത്തിനു കഴിന്നു!! സുഹുര്ത്തിന്റെ വരവോടെ വീട്ടില്‍ ഒരു ഉസ്ലാവാന്തരീക്ഷം തന്നെ!!
അങ്ങനെ വീട്ടിലെ ഒരു അങ്ങത്തെ പോലെ കഴിന്ന സുഹുര്‍ത്ത് മോളുടെ വളര്‍ച്ചക്കനുസരിച്ച് ചില മാറ്റങ്ങള്‍ കാണിക്കാന്‍ തുടങ്ങി! മാറ്റങ്ങള്‍ ആരും ശ്രദ്ധിച്ചില്ല! ശ്രദ്ദിക്കേണ്ട ആവശ്യം ഉണ്ടായില്ല!! വളര്‍ന്നു വലുതായ മോളുടെ കൂടെ ചിലവഴിക്കാനായി പിന്നെ സുഹുര്ത്തിനു താല്പര്യം! അതും ആരും കാര്യമാക്കിയില്ല! അത്രക്കും വിശ്വാസമായിരുന്നു എല്ലാവര്ക്കും സുഹുര്ത്തിനെ …!!
രാവേറെ സുഹുര്ത്തിന്റെ കൂടെ ചിലവഴിച്ചു! കളിച്ചും ചിരിച്ചും നടന്ന സുഹുര്‍ത്ത് പെട്ടെന്ന് കാണിച്ച മാറ്റങ്ങള്‍ വലുതാണ് !!
മോള്‍ക്ക് പല ഉപദേശങ്ങളും സുഹുര്‍ത്ത് കൊടുത്ത് കൊണ്ടേ ഇരുന്നു. എല്ലാം മോളെ വഴി കേടിലെക്ക് നയിക്കുന്ന ഉപദേശങ്ങള്‍, കുടുംബ സുഹുര്‍ത്ത് ചതിക്കുകയാണ് എന്ന കാര്യം മോള് പോലും അറിഞ്ഞില്ല!
ഒരു ദിവസം ആരും ഇല്ലാത്ത സമയത്ത് സുഹുര്ത്തിന്റെ ഉപദേശ പ്രകാരം ഇന്നലെ കണ്ട വേറൊരു സഹപാഠിയുടെ കൂടെ പോകാന്‍ എല്ലാ അവസരവും ഈ കുടുംബ സുഹുര്‍ത്തു ഒരുക്കി കൊടുത്തു!!
മോള് നഷ്ട്ടപ്പെട ആ അച്ഛനും അമ്മയും വേദനോടെ സുഹുര്‍ത്തിനോടു കാര്യങ്ങള്‍ പറഞ്ഞു. മോള് പോയ കാര്യവും ആ അച്ഛനമ്മയുടെ കണ്ണീര് കാണാതെ “ആ ചതിയന്‍” നാടൊക്കെ പറനനു നടന്നു! എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ! സുഹുര്ത്തിന്റെ ചതി അച്ഛനും അമ്മയ്ക്കും ഇതുവരെ മനസ്സിലായില്ല!!ഇനി ഒട്ടു മനസ്സിലാകുകയും ഇല്ല!!
(ഒരു പ്രസംഗത്തില്‍ നിന്നും കേട്ട കഥ ഞാന്‍ വിപുലീകരിച്ചു എന്ന് മാത്രം)
(ആ ചതിയനായ സുഹുര്‍ത്ത് ആരാണെന്ന് അറിയുന്ന എത്ര വായനക്കാര്‍ ഉണ്ട്???)
160 total views, 1 views today
