fbpx
Connect with us

Featured

തിരക്കഥയുടെ പണിപ്പുര – ഭാഗം 1 – ചന്തു നായര്‍

Published

on

ഞാന്‍ ചന്തുനായര്‍. അത്രക്കങ്ങ് പ്രശസ്തി ആഗ്രഹിക്കാത്ത ഒരു സാധരണ എഴുത്തുകാരന്‍.. തിരക്കഥാ രചയിതാവ്, സീരിയല്‍, സിനിമാ സംവിധായകന്‍, നിര്‍മ്മാതാവ്. ‘ഗണിതം’ എന്ന സീരിയലിന് കേരള സര്‍ക്കാറിന്റെ, നിര്‍മ്മാതാവിനും തിരക്കഥാ രചയിതാവിനുമുള്ള അവാര്‍ഡ് ലഭിച്ചു. ‘വിളക്ക് വക്കും നേരം’ എന്ന സീരിയലിന് ടെലിഫെസ്റ്റിന്റെ അവാര്‍ഡും ലഭിച്ചൂ 1972 മുതല്‍ ആനുകാലികങ്ങളിലും, ആകാശവാണിയിലും എഴുതിത്തുടങ്ങി.

1955 ല്‍ തിരുവനതപുരം  ജില്ലയില്‍ കാട്ടാക്കട എന്ന സ്ഥലത്ത് ജനനം..13 സീരിയലുകള്‍,15 നാടകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍ എന്നിവ എഴുതിയിട്ടുണ്ട്…ഇപ്പാള്‍ ഇന്ദിരാ കമ്പ്യൂട്ടര്‍ കോളേജിന്റെ മാനേജിഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നൂ… ഭാര്യ അംബികാ ദേവി.. മക്കള്‍, ദൈവം തന്നില്ലാ അതുകൊണ്ട് തന്നെ എന്നേക്കാള്‍ പ്രായം കുറഞ്ഞവരൊക്കെ എന്റെ മക്കള്‍ വിലാസം  ചന്തു നായര്‍, ശ്രീവിജയ മംഗലയ്ക്കല്‍,കാട്ടാക്കട .പി.ഒ. 695572 e-mail:chandunair.s.n@gmail.com

തിരക്കഥയുടെ പണിപ്പുര

എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്…എങ്ങനെ ഒരു തിരക്കഥ എഴുതാം? ഞാന്‍ ഒരു ബ്ലോഗര്‍ ആയതിനു ശേഷം  അമ്പത് പേരെങ്കിലും മെയില്‍ വഴി  ഈ ചോദ്യം ചോദിച്ചിരിക്കും എന്നാണ് എന്റെ ഊഹം… എന്റെ അറിവിലും,ഞാന്‍ അവലംബിച്ചിട്ടുള്ള രചനാ സങ്കേതങ്ങളിലും നിന്ന് കൊണ്ട് ഞാനിവിടെ  അത് നിങ്ങള്‍ക്കായി പങ്ക് വക്കുന്നൂ.

സാധാരണ പുസ്തക രൂപത്തില്‍ കിട്ടുന്ന എം.ടി.യുടേയും,മറ്റു പ്രശസ്തരുടേയും തിരക്കഥകള്‍ വായിക്കുന്‍പോള്‍ അത് എങ്ങനെ എഴുതണം എന്ന് അതില്‍ നിന്നും വ്യകതമാവില്ലാ..ഒരു കഥ വായിച്ച് പോകുന്നരീതിയില്‍ മാത്രമേ നമുക്കതിനെ സമീപിക്കാന്‍ പറ്റൂ…എന്നാല്‍ പുതിയതായി ഒരു തിരക്കഥ എഴുതുന്ന വ്യക്തിക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ വളരെ ലളിതമായാണു  ഞാന്‍ ഈ ലേഖന പരമ്പര എഴുതുന്നത്..എന്റെങ്കിലും സംശയം ഉള്ളവര്‍ അത് ചോദിക്കാനും മടിക്കേണ്ടതില്ലാ…

Advertisement

ഒരു തിരക്കഥാകൃത്ത് നല്ലൊരുകഥാകാരനായിരിക്കണം.അഭിനയത്തെക്കുറിച്ചും, സംവിധാനത്തെക്കുറിച്ചും,ക്യാമറയെക്കുറിച്ചും സാമാന്യമായ അറിവുണ്ടായിരിക്കണം. നോവലുകളും, നീണ്ടകഥകളും എഴുതുന്നവരുടെ മനസ്സില്‍ നല്ലൊരു എഡിറ്റര്‍ ഉണ്ടായിരിക്കണം.മനസ്സ്‌കൊണ്ടെങ്കിലും ഒരു ആര്‍ട്ട് ഡയറക്റ്റര്‍ ആയിരിക്കണം.(ഇവിടെ സംവിധായകന്‍,  ക്യാമറാമാന്‍,എഡിറ്റര്‍,ആര്‍ട്ട് ഡയറക്റ്റര്‍, എന്നിവ ചെയ്ത് പരിചയം വേണമെന്നില്ലാ….അതുകൊണ്ടാണ് ‘മനസ്സ് കൊണ്ട്” എന്ന് ഞാന്‍ എഴുതിയത്)

ആദ്യമായി നമ്മുടെ ഉള്ളില്‍  ഒരു കഥ സ്ഥാനം പിടിക്കുന്നു. ആ കഥ സിനിമയാക്കിയാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമോ എന്നറിയാന്‍..നമ്മുടെ മനസ്സിലെ’അഭ്രപാളി’യിലൂടെ അതൊന്ന് ഓടിച്ച് നോക്കണം…കണ്ട് മടുത്ത ഇതിവൃത്തങ്ങള്‍ ഒഴിവാക്കുക…പ്രേക്ഷകരെ തിരക്കഥയിലേക്ക് അടുപ്പിക്കുവാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിന്റെ അവതരണ രീതിയിലെ പുതുമയായിരിക്കണം(ട്രീറ്റ്‌മെന്റ്) നല്ലൊരു തുടക്കം കിട്ടിയാല്‍ പ്രേക്ഷകര്‍ ഇന്റര്‍വെല്‍ വരെ സിനിമ ശ്രദ്ധിച്ചിരിക്കും.ഇടവേളക്ക് മുന്‍പ് കഥഗതിയില്‍ മാറ്റമോ,സസ്‌പെന്‍സോ കൊണ്ട് വരണം എങ്കില്‍ മാത്രമേ ചായ കുടിക്കാനോ,സിഗററ്റ് വലിക്കാനോ പുറത്തിറങ്ങുന്നപ്രേക്ഷകരെ വളരെ വേഗത്തില്‍ വീണ്ടും തിയ്യേറ്ററിനുള്ളില്‍ കൊണ്ട് വരാന്‍ പറ്റുകയുള്ളൂ.പിന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ക്‌ളൈമാക്‌സാണ്.. തിയ്യേറ്റര്‍ വിട്ട് പുറത്തിറങ്ങുന്നവരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന ഒരു   ക്‌ളൈമാക്‌സാണെങ്കില്‍ ചിത്രത്തിന് മൊത്തത്തില്‍ തന്നെ നല്ല പേരുണ്ടാക്കാനാകും.സിനിമാ കണ്ടിറങ്ങുന്ന ഒരാളുടെ നാവില്‍ നിന്നും ‘കിടിലന്‍ ക്‌ളൈമാക്‌സാ ണെടേ..’ എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും അതെന്തെന്നറിയാനുള്ള ആകാംഷ പുതിയോരു കാഴ്ചക്കാരനെ ലഭിക്കുന്നൂ.. അവിടെ നിന്നും അടുത്ത ആളിലേക്കും…  എറ്റവും വലിയ പരസ്യം വാ മൊഴിയായി കിട്ടുന്നതാണ്. അത് വഴി ജനം തിയ്യേറ്ററില്‍ എത്തിക്കോളും.. അവിടെയാണ് തിരക്കഥാകൃത്തും,സവിധായകനും വിജയിക്കുന്നത് അതുവഴി പണം മുടക്കിയ നിര്‍മ്മാതാവിന്റെ പണ മടിശ്ശീലയും നിറയും…

തിരക്കഥ എഴുതുന്ന രീതി

നമ്മള്‍ എഴുതുന്ന പേപ്പറിന്റെ ഇടത് വശത്തെ മാര്‍ജിന്‍ മടക്കികഴിഞ്ഞലുള്ള ഭാക്കി ഭാഗം രണ്ടായി മടക്കുക . അത് പോലെ പേപ്പറിന്റെ മുകള്‍ഭാഗത്തും ഇത്തിരി വലിയ ഒരു മാര്‍ജിന്‍ കൊടുക്കുക.. ആ മാര്‍ജിനു താഴെയായിട്ടാണ്  ഇടത് വശത്ത് നമ്മള്‍ എഴുതുന്ന സീനിന്റെ നമ്പര്‍ ഇടുക( ഉദാ:  സീന്‍ നമ്പര്‍  1) മുകള്‍ഭാഗത്ത്  പേജിന്റെ  വലത് വശത്തായി  മാര്‍ജിന് താഴെ നമ്മള്‍ എഴുതുന്ന സീനിന്റെ സ്ഥലം,സമയം,ഒരു കെട്ടിടത്തിന്റെ പുറത്തുള്ള ദൃശ്യമാണെങ്കില്‍ ‘എക്സ്റ്റീരിയര്‍’ എന്നും.അകത്തുള്ള  ദൃശ്യമാണെങ്കില്‍’ ഇന്റീരിയര്‍’ എന്നും എഴുതണം. സംവിധായകന് ഏത്  സീനാണ് ,എവിടെ വച്ചാണു  ഷൂട്ട് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കാനാണിത്. കാരണം ഒരു സിനിമയില്‍ ‘ഇലഞ്ഞിക്കല്‍ തറവാട്’ എന്ന് പേരുള്ള ഒരു വീട് നമ്മള്‍,കഥാനായകന്റെയോ,  നായികയുടേയോ വീടായി എഴുതീന്ന് വയ്ക്കുക..ഈ വീട്ടില്‍ നടക്കുന്ന സംഭവങ്ങളൊക്കെ പലസീനുകളിലാണല്ലോ നമ്മള്‍ എഴുതുന്നത്…. പക്ഷേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ലൊക്കേഷനില്‍ ഉള്ളതെല്ലാം ഒരുമിച്ചാണ് ഷൂട്ട് ചെയ്യുക…അതുകൊണ്ട് സീന്‍ നമ്പര്‍, സ്ഥലം,സമയം ഒക്കെ വ്യക്തമായിരിക്കണം..പിന്നെ നമ്മള്‍ മുകള്‍ വശത്ത് കൊടുത്ത മാര്‍ജിന് മുകളില്‍, തൊട്ട് മുമ്പുള്ള സീനില്‍ എന്ത് നടക്കുന്നൂവെന്ന് (അത് ഷൂട്ടിങ്ങിന് മുന്‍പ് സംവിധാന സഹായികള്‍ എഴുതിക്കോളുംഅത്  എഴുതാന്‍ വേണ്ടിയാണ് ആ സ്ഥലം വിടുന്നത്)

Advertisement

———————————————————————

———————————————————————

ഉദാഹരണം.

സീന്‍ നമ്പര്‍  1   
രമേശിന്റ വീട്
പ്രഭാതം

Advertisement

EXT/DAY

———————————————————————

———————————————————————

ഇനി എഴുതിത്തുടങ്ങാം അല്ലേ?
ഇപ്പോള്‍ ഇടത് വശത്തെ   മാര്‍ജിന്‍ കഴിഞ്ഞിട്ട് രണ്ട് ഭാഗങ്ങള്‍ കിട്ടുന്നല്ലോ. അതില്‍ ഇടത് ഭാഗത്തില്‍  (കോളത്തില്‍) കഥാപാത്രങ്ങള്‍ എന്താണ് ചെയ്യുന്നത്?..അല്ലെങ്കില്‍ സംവിധായകന് എന്താണ് ചെയ്യിക്കേണ്ടത് എന്നതായിരിക്കണം  എഴുതേണ്ടത്. വലത്തേ കോളത്തില്‍ സംഭാഷണവും എഴുതുക.
ഉദാഹരണം.
———————————————————————
സീന്‍ നമ്പര്‍   25 
OUT DOOR
ടാര്‍ ഇട്ട റോഡ്
വൈകുന്നേരം
അതിവേഗതയില്‍ ഓടിവരുന്ന ഒരു മോട്ടോര്‍ബൈക്ക് (ഹീറോഹോണ്ടാ Or??) ബൈക്ക്ഓടിക്കുന്ന രമേശിന്  30  വയസ്സ്  പ്രായംവരും. പാന്റ്‌സും, ഷര്‍ട്ടുമാണ് വേഷം. പിന്നാലെ പാഞ്ഞുവരുന്ന പോലീസ് ജീപ്പ്ബൈക്കിനെ ഓവര്‍ടേക്ക്  ചെയ്ത് മുന്നില്‍ചവിട്ടി നിര്‍ത്തി. അതില്‍ നിന്നും ചാടിയിറങ്ങിരമേശശിനടുത്തെത്തിനിന്ന  എസ്.ഐ:

ഫാ… റാസ്‌കല്‍…. നീ  എന്ത് വിചാരിച്ചെടാ…..

Advertisement

എന്റെ കൈയ്യില്‍ നിന്നും  രക്ഷപ്പെട്ട്‌പോകാമെന്നോ? ഹെല്‍മറ്റുമില്ലാ,ഓവര്‍സ്പീഡും…എന്തെടാ നിന്റെ അമ്മക്ക വായുഗ്ഗുള്‍ക വാങ്ങാന്‍ പോകുവണോ… എന്നെ നിങ്ക്‌കൊന്നുമറിയില്ലാ

വിനയത്തോടെ   രമേശ് :

സോറി സര്‍..താങ്കള്‍ കൈ കാട്ടിയത് ഞാന്‍ കണ്ടില്ലാ   പത്രമാഫീസില്‍  അത്യാവശ്യമായി  ഒരു ന്യൂസ് എത്തിക്കാനുണ്ടായിരുന്നൂ

———————————————————————

Advertisement

സിനിമയിലെ 25 മത്തെ ഒരു സാധാരണ സീന്‍ തുടങ്ങുന്നത് ഇങ്ങനെയാകാം. പിന്നെ ബാക്കി സംഭാഷണങ്ങള്‍ കഥാ ഗതിയനുസരിച്ചെഴുതാം.

ഈ സീന്‍ ഒരു സിനിമയുടെ തുടക്കമായി അവതരിപ്പിക്കണമെങ്കില്‍ നാം വരുത്തേണ്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന്  നോക്കാം( കഥ വേറെയാണ്)

———————————————————————

സീന്‍ നബര്‍  1  

Advertisement

OUT DOOR

പകല്‍
ടാറിടാത്ത റോഡ്

 

അതിവേഗതയില്‍ പാഞ്ഞ് വരുന്ന കുറേ മോട്ടോര്‍ ബൈക്കുകള്‍, അത് ഓടിക്കുന്നവര്‍ ചെറുപ്പക്കാരാണ്.ജീന്‍സും ഷര്‍ട്ടും, റെയിന്‍ കോട്ടുമാണ് വേഷം. പിന്നാലേ പാഞ്ഞ് വരുന്ന ഒരു പോലീസ് ജീപ്പിന്റെ ദൃശ്യം. സംഘത്തലവന്‍ എന്ന് തോന്നിക്കുന്ന രമേശ്  തന്റെ ബൈക്കിന്റെറിയര്‍ ഗ്ലാസിലൂടെ പിന്നാലെ വരുന്നജീപ്പിനെ കാണുന്നൂ….

Advertisement

തൊട്ടടുത്ത് ,തന്നോടൊപ്പംബൈക്ക് ഓടിക്കുന്ന് സതീഷിനോടായും, മറ്റുള്ളവരോടു മായി രമേശ് :

ഏയ്…ഗൈയ്‌സ്……   ഹറിഅപ്പ്…അയ്യാള്‍ പിന്നാലെയുണ്ട്   പിടികൊടുക്കരുത്അടുത്തജംഗ്ഷനില്‍

എത്തുമ്പോള്‍ നമ്മള്‍നാല് വഴികളിലായി പിരിയുന്നൂ. അഞ്ചരക്ക് ഹില്‍ പാലസ്സിന് താഴെ. ഓ.ക്കെ….

ബൈക്കുകളുടെ വേഗതകൂടി. ചിലര്‍, ആക്‌സിലേറ്റര്‍ അമിത വേഗതയി തിരിച്ചു. ചില ബൈക്കുകളുടെ മുന്‍ വീല്‍ അന്തരീക്ഷത്തിലുയര്‍ത്തി വേഗതയോടെ പാഞ്ഞ് പോയി.

Advertisement

cut to

സീന്‍ നമ്പര്‍ 1 A     

OUT DOOR

നാലുംകൂടിയ കവല

Advertisement

പകല്‍

നാല്‍ക്കവലയിലേക്ക് ബൈക്കുകള്‍ ഓടിച്ചെത്തുന്ന രമേശും കൂട്ടരും. പെട്ടെന്ന് അവര്‍ക്ക് മുന്‍പില്‍ സഡന്‍ ബ്രേക്കിട്ട് നില്‍ക്കുന്ന, നാം നേരത്തേ കണ്ടപോലീസ് ജിപ്പ്. ജീപ്പിന്റെ, വലത് വശത്ത് നിന്നും തറയി ലേക്ക്, ശക്തമായി പതിക്കുന്ന ചുവന്ന നിറമുള്ള, ഷൂസിട്ട കാലിന്റെ ദൃശ്യം

(ഒരു പ്രധാനകഥാപാത്രത്തെയോ, ചിലസീനുകളെയോ അവതരിപ്പിക്കുമ്പോള്‍ ഇപ്പോള്‍ ഇത്തരം ഗിമ്മിക്‌സുകള്‍ആവശ്യമാണ്)

ആ ചവിട്ടടിയില്‍ നിന്നും പൊടിപടലങ്ങള്‍ ഉയര്‍ന്ന് പൊങ്ങി. രണ്ടാമത്തെകാലും നിലത്തുറപ്പിച്ചു. ഇപ്പോള്‍ നമ്മുടെ നോട്ടം ആ രണ്ട് കാലുകളി ലൂടെമുകളിലോട്ടാകുന്നൂ…ഉടയാത്ത കാക്കി വേഷമാണ് അയ്യാള്‍ ധരിച്ചിരിക്കുന്നത് ഇപ്പോള്‍ നമ്മുടെ നോട്ടം ചെന്നെത്തി നില്‍ക്കുത് അയ്യാളുടെ മുഖത്താണ്. ചെറുതായി പിരിച്ച് വച്ച മീശ തീഷ്ണമായ കണ്ണുകള്‍. തോളിലെ നക്ഷത്രങ്ങളുടെ എണ്ണത്തില്‍ നിന്നും അയ്യാള്‍ എസ്.പി.യാണെന്ന് നമുക്ക് മനസ്സിലാക്കാം. ഉറച്ചകാലടിയോടെ അയ്യാള്‍ മുന്നോട്ട് നടന്നു ഒരു കാല്‍നിലത്തൂന്നി, ബൈക്കിലിരിക്കുന്ന രമേശുംകൂട്ടരും അയ്യാളെ അത്ഭുതത്തോടെ നോക്കുന്നു. രമേശിനോടായി കൂട്ടത്തില്‍ ഒരാള്‍:

Advertisement

എസ്.പി. വിനോദ് പ്രാഭാകര്‍!!!

അവര്‍ക്കടുത്തേക്ക് നടന്നെത്ത്  വിനോദ്:

ഓഹോ… അപ്പോള്‍ എന്നെ നിനക്കൊക്കെ അറിയാം….അല്ലേടാ……

പെട്ടെന്ന് രമേശിന്റെ കവിളില്‍ വിനോദ്ശക്തിയായി ആഞ്ഞടിച്ചു..

Advertisement

********************

ഇവിടെ നമുക്ക് സീന്‍ കട്ട് ചെയ്യാം,അല്ലെങ്കില്‍ എസ്.പി.വിനോദിന്റെ സംഭാഷണം നീട്ടാം,രമേശിനു മറുപടി പറയാം. സംഭാഷണങ്ങളില്‍ നിന്നും രമേശിന്റേയും കൂട്ടരുടേയും സ്വഭാവവും(ക്യാരക്റ്റര്‍) വിനോദിന്റെ നായക ഭാവവും വെളിപ്പെടുത്താം. അതുമല്ലെങ്കില്‍ വിനോദ്,രമേശ്,കൂട്ടുകാര്‍ എന്നിവരുമായുള്ള ഒരു സംഘട്ടന രംഗം രൂപപ്പെടുത്താം (ഇവിടെ മുന്‍പ് ഞാന്‍ പറഞ്ഞത് പോലെ. വിനോദ് എന്ന കഥാപാത്രത്തിന്റെ കാല്‍പ്പാദം മുതല്‍  മുകളിലോട്ട്കാണിക്കുന്നത് ആ കഥാപാത്രത്തിന്റെ introduction പൊലിപ്പിച്ച് കാണിക്കാന്‍ വേണ്ടിയാണ്.

ഇവിടെ ക്യാമറ ആങ്കിളിനെപ്പറ്റിയോ,ക്ലോസപ്പ്,മിഡ് റൈയ്ഞ്ച്,ലോങ് ഷോട്ട് എന്നിവയെക്കുറിച്ചൊന്നും നമ്മള്‍ എഴുതണമെന്നില്ലാ. അതിനുള്ള സ്വാതന്ത്ര്യം സംവിധായകന് വിട്ട് കൊടുക്കുക. ജീപ്പിലും,കാറിലും ഒക്കെഘടിപ്പിച്ച് വളരെ ക്ലോസായ ഷോട്ടുകളെടുക്കാനുള്ള ക്യാമറകള്‍ ഇപ്പോള്‍ സിനിമയില്‍ ഉപയോഗിക്കാറുണ്ട്.പക്ഷേ അത് അത്തരത്തിലാണ് പകര്‍ത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് നമ്മള്‍ തിരക്കഥയിലൂടെ പറയുകയാണിവിടെ ചെയ്യുന്നത്. സംവിധായകനും ,ക്യാമറാമാനും കൂടി അവരുടേയും യുക്തിക്കനുസരിച്ച് അവ ഷൂട്ട് ചെയ്യുന്നൂ.

ആറ്റിക്കുറുക്കിയ ഡയലോഗുകള്‍ എഴുതുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഒരു സീനിന്റെ ദൈര്‍ഘ്യം കഴിവതും നമ്മള്‍ എഴുതുന്ന മാന്‍സ്‌ക്രിപ്റ്റിന്റെ രണ്ട് പേജിലെങ്കിലും ഒതുക്കാന്‍ ശ്രമിക്കുക. എങ്കിലേ സീനുകള്‍ക്ക് ചടുലതയുണ്ടാകൂ. അല്ലെങ്കില്‍ കഥ പറച്ചിലിന് ഇഴച്ചില്‍ അനുഭവപ്പെടും.കഴിവതും സീനുകളില്‍ നാടകം കടന്ന് വരാതിരിക്കുവാന്‍ ശ്രദ്ധിക്കണം…………

Advertisement

(സംശയങ്ങള്‍ക്കും,അഭിപ്രായങ്ങള്‍ക്കും,നിര്‍ദ്ദേശങ്ങ്ങള്‍ക്കുംശേഷം അടുത്ത ഭാഗം)                       

 

 

 

Advertisement

 6,972 total views,  4 views today

Continue Reading
Advertisement
Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment17 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment18 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment19 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment21 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured24 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »