Featured
ചന്ദ്രനിലും അണുബോംബിടാന്‍ അമേരിക്കയുടെ ശ്രമം..
അണുബോംബ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി 1959 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലേതാണ് തീരുമാനം. ചന്ദ്രനില്‍നിന്നു ഭൂമിയെ നിരീക്ഷിക്കാനുള്ള പദ്ധതിയും പെന്റഗണിന് ഉണ്ടായിരുന്നു.
77 total views

ചന്ദ്രനില്‍ അണുബോബിടാനായി അമേരിക്ക പദ്ധതിയിട്ടതിന്റെ രേഖകള്‍ പുറത്തു വന്നു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലു കുത്തിയതിന്റെ നാല്പ്പത്തിയാഞ്ചാം വാര്‍ഷികത്തില്‍ പുറത്തുവിട്ട രേഖകളിലാലണ് ഈ പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. പ്രൊജക്ട് ഹൊറിസോണ്‍ എന്ന പേരില്‍ 1959ലാണ് അമേരിക്ക ഇത്തരം പദ്ധതികള്‍ തയ്യാറാക്കിയത്.
അണുബോംബ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി 1959 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലേതാണ് തീരുമാനം. ചന്ദ്രനില്‍നിന്നു ഭൂമിയെ നിരീക്ഷിക്കാനുള്ള പദ്ധതിയും പെന്റഗണിന് ഉണ്ടായിരുന്നു.
ഇതിനിടെയായിരുന്നു അണുബോംബ് പരീക്ഷണത്തിനുള്ള നീക്കമുണ്ടായത്. അണുബോംബ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിക്കാനായിരുന്നു തീരുമാനം. അണുവികിരണത്തെക്കുറിച്ചുള്ള പഠനത്തിനും ചന്ദ്രനിലെ ബോംബ് സ്ഫോടനം സഹായിക്കുമെന്നു പെന്റഗണ്‍ വിശ്വസിച്ചു. എന്നാല്‍ രാജ്യാന്തര പ്രതിഷേധം ഭയന്ന് അമേരിക്ക നീക്കത്തില്‍ നിന്നു പിന്മാറുകയായിരുന്നെന്നാണു സൂചന.
78 total views, 1 views today