“ചന്ദ്രനില്‍” ഓപ്പണായിട്ട് ഹണിമൂണ്‍ ആഘോഷിക്കാം.!

  152

  mediu

  “മുറികള്‍ വാടകയ്ക്ക് കൊടുക്കപ്പെടും” എന്ന ബോര്‍ഡ്‌ ചന്ദ്രനില്‍ ഉടനെ തൂക്കപ്പെടും.! ഉടന്‍ എന്ന് പറഞ്ഞാല്‍ ഒരു 40 വര്‍ഷം എടുക്കും..!!!

  യൂറോപ്യന്‍ ബഹിരാകാശ സംഘടനയാണു ചന്ദ്രനിലെ മണ്ണും മറ്റു വസ്തുക്കളും ഉപയോഗിച്ച്  ചന്ദ്രനില്‍ താമസിക്കാനുള്ള വീടുകളുടെ നിര്‍മ്മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ഇനി ഈ വീടുകള്‍ ആര് പോയി ഉണ്ടാക്കും എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍..!!! യന്ത്രമനുഷ്യനായിരിക്കും ചന്ദ്രനിലെ മെയിന്‍  മേസ്തിരി.

  നാലുപേര്‍ക്കു വരെ താമസിക്കാവുന്ന ഈ വീടുകളുടെ പ്രധാന ആകര്‍ഷണം ഇവിടെ  ഉല്‍ക്കകള്‍ വന്നു പതിക്കില്ല ഗാമാകിരണങ്ങള്‍ ഏല്‍ക്കുകയും ഇല്ല എന്നത് തന്നെയാണ്. ഊതിവീര്‍പ്പിക്കാവുന്ന ഒരു വലിയ ബലൂണ്‍പോലുള്ള വീടിന്റെ രൂപത്തെ ചന്ദ്രോപരിതലത്തിലെ വസ്തുക്കളുമായി ചേര്‍ത്തു നിര്‍മ്മിക്കും. ചന്ദ്രോപരിതലത്തിലെ വസ്തുക്കള്‍ പള്‍പ്പ് രൂപത്തിലാക്കി വീടിനാവശ്യമായ ബ്ലോക്കുകളുണ്ടാക്കും.

  അതായത് ഒരു അമ്പത് വര്‍ഷം കഴിഞ്ഞുള്ള യുവദമ്പതികള്‍ “ചന്ദ്രനില്‍” ഓപ്പണായിട്ട് ഹണിമൂണ്‍ ആഘോഷിക്കും..!!! ഹോ.!