Science
ചന്ദ്രോപരിതലത്തിന്റെ ലേറ്റസ്റ്റ് വീഡിയോ നാസ പുറത്തിറക്കി [വീഡിയോ]
നാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ് ളോയും ഒരുവര്‍ഷം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ചന്ദ്രനില്‍ പതിക്കുന്നതിന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പേ എടുത്ത ചന്ദ്രോപരിതലത്തിന്റെ ലേറ്റസ്റ്റ് വീഡിയോ നാസ പുറത്തിറക്കി. കഴിഞ്ഞ ഡിസംബര്‍ 14 നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. അത് കഴിഞ്ഞു ഡിസംബര്‍ 17 നു തന്നെ അവ രണ്ടും ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കുകയും ചെയ്തു.
179 total views, 1 views today

ചന്ദ്രോപരിതലത്തില്‍ നിന്നും കേവലം 6 മൈല്‍ അകലത് നിന്നും ആണ് ഇ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. മൂണ്കാം ക്യാമറ ഉപയോഗിച്ചാണ് ഇത് റെക്കോര്‍ഡ് ചെയ്തത്.
ചന്ദ്രന്റെ വടക്കന്‍ ഭാഗത്ത് രണ്ടുകിലോമീറ്റര്‍ ഉയരമുള്ള പര്‍വതപ്രദേശത്ത് ഉപഗ്രഹങ്ങള്‍ പതിച്ച പ്രദേശം, ഇനി മുതല്‍ യു.എസ്.ബഹിരാകാശ സഞ്ചാരി സാലി റൈഡിന്റെ സ്മാരകമായി അറിയപ്പെടും.
ചന്ദ്രനില്‍ ഗ്രാവിറ്റി മാപ്പിങിന് നാസ അയച്ച എബ്ബും ഫ് ളോയും ചേര്‍ന്ന് ‘ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ഇന്റേണല്‍ ലബോറട്ടറി’ അഥവാ ‘ഗ്രെയ്ല്‍’ (Grail) എന്നാണ് അറിയപ്പെടുന്നത്. ഇരു പേടകങ്ങളും ചന്ദ്രപ്രതലത്തില്‍ പരസ്പരം മൂന്നു കിലോമീറ്റര്‍ അകലമുള്ള സ്ഥാനങ്ങളിലാണ് വീണത്.
ഒരുവര്‍ഷം ഗ്രെയ്ല്‍ നടത്തിയ ചാന്ദ്ര നിരീക്ഷണങ്ങളുടെ ഡേറ്റ ഗവേഷകര്‍ ഇതുവരെയും വിശകലനം ചെയ്തു തീര്‍ന്നിട്ടില്ല. എങ്ങനെയാണ് ചന്ദ്രന് രൂപപ്പെട്ടതെന്നും ഇന്നത്തെ നിലയ്ക്കെത്തിയതെന്നും വ്യക്തത വരാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഗ്രെയ്ല്‍ നല്‍കിയതായി, ദൗത്യത്തിന്റെ മുഖ്യഗവേഷകയും മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യിലെ ശാസ്ത്രജ്ഞയുമായ പ്രൊഫ.മരിയ സുബര്‍ അറിയിച്ചു.
180 total views, 2 views today