untouchability

നമ്മള്‍ക്ക് മുന്‍പ് നമ്മെ കടന്നു പോയ എത്രയോ തലമുറകള്‍. അവര്‍ പലരും അനുഭവിച്ച സുഖങ്ങളോ ദു:ഖങ്ങളോ മറ്റു അനുഭവങ്ങളോ നമ്മുടെ സങ്കല്പ്പങ്ങള്ക്കും അപ്പുറം ആണ്. അന്നത്ത പലതും സാമൂഹിക വ്യവസ്ഥകള്‍ ആയതിനാല്‍ ആരും അതില്‍ കുറ്റവാളികള്‍ ആയിരുന്നില്ല. എങ്കിലും അവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നമുക്ക് നല്ലതാണ്.

അയിത്തം :
കേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ജാതി പരമായ വേര്തിരിവ് ആയിരുന്നു അയിത്തം..

  • പൊതു പരിപാടികളില്‍ ബ്രാഹ് മണര്‍ക്കൊപ്പം ഭഷണം കഴിക്കാന്‍ പാടില്ല.
  • ചായകടകളില്‍ ഓരോ ജാതിക്കാര്‍ക്കും പ്രത്യേക കപ്പ്.
  • ഹോട്ടലുകളില്‍ പ്രത്യേക പാത്രം,ഇരിപ്പിടം.
  • ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്താന്‍ വിലക്ക്.
  • ചെരിപ്പ്, കുട തുടങ്ങിയവ ഉപയോഗികാന്‍ വിലക്ക്.
  • ഉയര്‍ന്ന ജാതികാരുടെ വീടുകളില്‍ പ്രവേശിക്കുന്നതിന് വിലക്ക്.
  • പൊതുനിരത്തുകളില്‍ നടക്കാന്‍ വിലക്ക്.
  • ശവസംസ്‌കാരം പ്രത്യേക സ്ഥങ്ങളില്‍.
  • സ്‌കൂളുകളില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍.
  • വിവാഹം ,മരണം തുടങ്ങിയ ചടങ്ങുകളില്‍ വിലക്ക്.

സവര്‍ണ വിഭാഗത്തില്‍ത്തന്നെ ബ്രാഹ്മണനും നായര്‍ക്കും തമ്മില്‍ അയിത്തമുണ്ട്. പുലയര്‍ക്കും പറയര്‍ക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാന്‍ പാടില്ല. ഈ അയിത്താചാരത്തിന്റെ ഫലമായി അവര്‍ണര്‍ക്കു സാധാരണ പൗരാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടു.

പൊതുനിരത്തുകളിലൂടെയും നടക്കാന്‍ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങള്‍, പോസ്റ്റാഫീസുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവര്‍ക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിര്‍ത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്നത്.

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്‍ചൂണ്ടി പരിഹസിക്കുകയുണ്ടായി.
” കേരളം ഒരു ഭ്രാന്താലയം ” എന്നായിരുന്നു സ്വാമിജി പറഞ്ഞത്..

എന്നാല്‍ ശ്രീ നാരായണ ഗുരു, അയ്യന്‍കാളി, തുടങ്ങി പല സാമൂഹിക നവോത്ഥാന നേതാക്കളും ചേര്‍ന്ന് ഈ അയിത്തം ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി കേരളത്തില്‍ അയിത്തം ഇല്ലാതായി.

You May Also Like

അമ്മുവിൽ അഭിനയിച്ചാൽ പിന്നെ ആരും വിളിക്കില്ലെന്നു പലരും പറഞ്ഞതായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്‌മിയ്ക്കിത് നല്ല കാലമാണ്. പല വമ്പൻ പ്രൊജക്റ്റുകളിലും താരം അഭിനയിക്കുന്നു. ഐശ്വര്യയുടേതായി ഒടുവിൽ റിലീസ്…

ബ്ലോഗുഫലം – ഉദ്ധരിക്കുന്ന ബ്ലോഗ്‌ ‘കൊണാണ്ടര്‍’ മാരും പ്രതീക്ഷയുണര്‍ത്തുന്ന പുതുനാമ്പുകളും

ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മലയാളത്തിലെ ഇലക്ട്രോണിക് എഴുത്ത് രംഗത്തിലൂടെ കണ്ണോടിക്കുമ്പോള്‍, പ്രതീക്ഷക്കു വകയേകുന്ന അനേകം കാര്യങ്ങള്‍ നിരീക്ഷിക്കാനായി എന്നിരുന്നാലും; അതീവ ആശങ്കക്ക് നിദാനമായ പ്രവര്‍ത്തനങ്ങളും ദൃഷ്ടിഗോചരമായി. രാഷ്ട്രീയഭാഷയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളും , സ്വത്വബ്ലോഗീയതയും അരങ്ങു തകര്‍ക്കുമ്പോള്‍; ഔദ്യോഗികവിഭാഗം ഏത്, കുലംകുത്തികള്‍ ആര് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരെ ബ്ലോഗര്‍മാര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരക്കാരായ മലയാളം ഈ-എഴുത്തുകാര്‍ ബ്ലോഗ്‌ -ഫേസ്ബുക്ക്‌ തെരുവുകളില്‍ , മുഖത്ത് അമ്പത്തൊന്നു കമന്റ്‌ ഏറ്റു വീഴുമോ എന്ന ഭീതിയാല്‍ ബ്ലോഗ്‌ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച്‌ ഫേസ്ബുക്കില്‍ ഭയചകിതരായി കഴിഞ്ഞു കൂടുന്ന ഈ ഭയാനകമായ അന്തരീക്ഷത്തില്‍, ഫേസ്ബുക്കിലെ ചില്ല് മേടകളില്‍ ഇരുന്നു ബ്ലോഗ്‌ ‘കൊണാണ്ടര്‍മാര്‍’ പരസ്പരം മുഴക്കുന്ന അട്ടഹാസം ഒരു പേടിസ്വപ്നം പോലെ പലരെയും വേട്ടയാടുന്നു.

ചാക്കോച്ചനെ കൊണ്ട് ഇത് ഒന്നും കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിൽ അരക്കിട്ട് ഉറപ്പിച്ച് വെച്ചിട്ടുള്ളവരോട് ഒന്നും പറയാനില്ല

Johny Philip ഒറ്റിലെ ഫൈറ്റ് ഒക്കെ മനസ്സിൽ വെച്ച് കുറെ പേര് ചോദിക്കുന്നത് കേട്ടു ടിനു…

പ്രണയ ഭ്രാന്തിന്റെ പ്രഭവസ്ഥാനം കണ്ടെത്തി !!

പ്രേമത്തിന് കണ്ണില്ല എന്ന് നമുക്കെല്ലാം അറിയാം. പ്രേമത്തിന് മൂക്കും ഇല്ല എന്ന് ബോബനും മോളിയിലെ അപ്പീ ഹിപ്പി നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. പിന്നെ ഈ ചങ്ങംപുഴ.. ചങ്ങംപുഴ എന്നൊക്കെ കേട്ടിട്ടില്ലേ ? ആ സ്ഥലത്ത് നടന്ന ‘മരണന്‍ ‘ എന്ന സൂപ്പെര്‍ഹിറ്റ് നാടകത്തില്‍ ഒരു ചേട്ടന്‍; അയല്‍പക്കത്തുള്ള ഒരു ചേടത്തി അങ്ങേരോട് ഒരു പാട്ടുപാടാമോ എന്ന് ചോദിച്ചപ്പോള്‍ ‘പാടില്ല പാടില്ല നമ്മെ നമ്മള്‍ , പാടെ മറന്നൊന്നും ചെയ്തുകൂടാ’ എന്ന് പാടിയതും ഓര്‍മയില്ലേ ? [ദേവരാജന്‍ മാസ്റ്റര്‍ രചിച്ചു യേശുദാസ് സംഗീതം നല്‍കി വയലാര്‍ രവി ആലപിച്ച ഈ വരികള്‍ ചുണ്ടില്‍ തത്തിക്കളിക്കാത്ത ഏതെങ്കിലും മലയാളി ഉണ്ടോ ?]