[ചരിത്രത്തില്‍ ഇന്ന്] ഇംഗ്ലീഷ് ‘ചണലും’ ഹിന്‍ഡെന്‍ബര്‍ഗ് ആകാശദുരന്തവും

223

channel_tunnel_boolokam
മേയ് 6 ലോകചരിത്രത്തില്‍ പ്രശസ്തമായിരിക്കുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്: നാസി ജെര്‍മനിയുടെ അഭിമാനമായിരുന്നഹിന്‍ഡെന്‍ബര്‍ഗ് എന്ന പടുകൂറ്റന്‍ വിമാനം ന്യൂ ജേഴ്‌സിയില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ച് ഉണ്ടായ ദുരന്തം ആണ് ഒന്നാമത്തേത്. ഹിമയുഗത്തിനു ശേഷം ആദ്യമായി ബ്രിട്ടനെയും യൂറോപ്പിനെയും ബന്ധിപ്പിച്ചു നിര്‍മിക്കപ്പെട്ട ആദ്യ ടണല്‍ പ്രശസ്തമായ ഇംഗ്ലീഷ് ചാനലിനു കുറുകെ നിര്‍മിക്കപ്പെട്ടതാണ് രണ്ടാമത്തെ കാര്യം.

നാസി ജെര്‍മനിയുടെ അഭിമാനമായിരുന്നുഹിന്‍ഡെന്‍ബര്‍ഗ് എന്ന ആകാശക്കപ്പല്‍. അന്നുള്ളതില്‍ ഏറ്റവും വലുതും വേഗമേറിയതും ചിലവേറിയതും ആയ ആകാശക്കപ്പല്‍. ദുരന്തത്തിന് മുന്‍പ് പത്ത് തവണ സമുദ്രം കടന്നു യാത്ര ചെയ്തിട്ടുണ്ട് ഈ ആകാശഭീമന്‍. ഹീലിയത്തെക്കാള്‍ അപകടസാധ്യത കൂടിയ ഹൈഡ്രജന്‍ വാതകമായിരുന്നു ഇന്ധനം. പതിനൊന്നാം യാത്രയില്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഉണ്ടായ വാതകചോര്‍ച്ച ആണ് ദുരന്തത്തിന് കാരണമായത്. 36 പേര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു. WLS റേഡിയോയില്‍ ഹെര്‍ബെര്‍ട്ട് മോറിസണ്‍ ഈ അപകടത്തിന്റെ തല്‍സമയവിവരണം നല്‍കിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹിമയുഗകാലത്ത് സമുദ്രത്താല്‍ വേര്‍തിരിക്കപ്പെട്ട ബ്രിട്ടനും യൂറോപ്പും തമ്മില്‍ പിന്നീടൊരു കണക്ഷന്‍ ഉണ്ടാവുന്നത് 1994 ല്‍ ഇംഗ്ലീഷ് ചാനലിനു കുറുകെ ഉദ്ഘാടനം ചെയ്യപ്പെട്ട റെയില്‍ ടണല്‍ വഴിയാണ്. ചാനല്‍ ടണല്‍ എന്നത് ചുരുക്കി ‘ചണല്‍’ എന്നും അറിയപ്പെടുന്ന ഈ റെയില്‍ ടണല്‍ സമുദ്രത്തിനു അടിയിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ടണല്‍ ആണ്. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയര്‍സ് ഈ ടണലിനെ ആധുനിക ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിരുന്നു.