ചരിത്ര തൊപ്പി
കവല പുരാണങ്ങള്‍ കേള്‍ക്കാത്ത നാടായിരുന്നു എന്റേത്. പക്ഷെ അമ്മയുടെ നാട് അങ്ങനെ ആയിരുനില്ല. ധാരാളം കവലകളും മറ്റും ഉള്ള ഒരു ഗ്രാമം. അവിടെ സന്ധ്യ ആയി കഴിഞ്ഞാല്‍ പിന്നെ ഒരു തരം കൊലഹലമാണ്. കാക്കകൂട് പൊട്ടിയത് പോലെ അവിടന്നും ഇവിടെന്നും ആളുകള്‍ വന്ന് ചായകടയിലും കലിങ്കുകളിലും മറ്റും സ്ഥാനം പിടിക്കും. പിന്നെ തിരക്കിട്ട ചര്‍ച്ചകളാണ്, അന്താരാഷ്ട്രകച്ചവടങ്ങള്, ശാസ്ത്രം, ചരിത്രം, മതം എന്ന് തുടങ്ങി അടുക്കള രഹസ്യങ്ങള്‍ വരെയാണ് ഇവിടെ ചര്‍ച്ച ചെയ്യപെടുന്നത്.
76 total views

കവല പുരാണങ്ങള്‍ കേള്‍ക്കാത്ത നാടായിരുന്നു എന്റേത്. പക്ഷെ അമ്മയുടെ നാട് അങ്ങനെ ആയിരുനില്ല. ധാരാളം കവലകളും മറ്റും ഉള്ള ഒരു ഗ്രാമം. അവിടെ സന്ധ്യ ആയി കഴിഞ്ഞാല്‍ പിന്നെ ഒരു തരം കൊലഹലമാണ്. കാക്കകൂട് പൊട്ടിയത് പോലെ അവിടന്നും ഇവിടെന്നും ആളുകള്‍ വന്ന് ചായകടയിലും കലിങ്കുകളിലും മറ്റും സ്ഥാനം പിടിക്കും. പിന്നെ തിരക്കിട്ട ചര്‍ച്ചകളാണ്, അന്താരാഷ്ട്രകച്ചവടങ്ങള്, ശാസ്ത്രം, ചരിത്രം, മതം എന്ന് തുടങ്ങി അടുക്കള രഹസ്യങ്ങള്‍ വരെയാണ് ഇവിടെ ചര്‍ച്ച ചെയ്യപെടുന്നത്.
ഇത്തരം ചൂടേറിയ ചര്‍ച്ചകളില്‍ നിന്നൊക്കെ ഒഴിഞ്ഞു കടയുടെ കോണിലായി ഇരിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യനെ കാണാം. ഇയാളെ ഇവിടെ മാത്രമല്ല ചിലപ്പോള്‍ തോടിന്റെ കരയിലും മറ്റുചിലപ്പോള്‍ ആലിന്റെ ചുവട്ടിലുമൊക്കെ കാണാം. ചിലര്‍ക്ക് ഈ മനുഷ്യന് തൊപ്പിയാണ്, മറ്റുചിലര്‍ക്ക് തൊപ്പി അമ്മാവന്, കുട്ടികള്‍ക്ക് തൊപ്പി അപ്പൂപ്പനും. ഇങ്ങനെ തൊപ്പി ചേര്‍ത്തുള്ള വിളിവരാന്‍ കാരണം അയാളുടെ തലയില്‍ സാധാ കാണുന്ന തൊപ്പിയാണ്., ഈ തോപ്പിക്കും ഉണ്ട് ഒരു കഥ പറയാന്‍, ചരിത്രവുമായി ബന്ധമുള്ള കഥ.
പത്തന്‍പത് വര്‍ഷം മുന്‍പുള്ള കഥയാണ്, കൃത്യമായി പറഞ്ഞാല്‍ 1957 ല്‍ കേരളാ സര്‍ക്കാര്‍ ആദ്യമായി രൂപം കൊണ്ട വര്‍ഷം. അന്നത്തെ ഇലക്ഷന് പ്രചാരനങ്ങള്ക്ക് മുന്നില്‍ തന്നെ ഉണ്ടായിരുന്നു കോണ്‍ഗ്രസ് പക്ഷകരനയിരുന്ന ഈ മനുഷ്യന്.., അങ്ങനെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കവലയില്‍ വച്ച് അയാള്‍ക്ക് എതിര് പാര്‍ട്ടിയിലെ ഒരു സഖാവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വന്നു. വഴക്കിന്റെ ഇടയില്‍ അപ്പോഴോ സഖാവ് അയാളുടെ പാര്‍ട്ടി തോറ്റു തോപ്പിയിടും എന്ന് പറഞ്ഞു. പാര്‍ട്ടിയെ മതമായി കാണുന്ന നമ്മുടെ ആ മനുഷ്യന് ആ വെല്ലുവിളി ഇങ്ങനെ ഏറ്റെടുത്തു, ഏതെങ്കിലും കരനവശാല് തന്റെ പാര്‍ട്ടി തോറ്റാല്‍ അയാള്‍ തല മൊട്ട അടിച്ചു തൊപ്പി വെക്കാം എന്ന്.
അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം ഫലം വന്നു. അന്ന് പത്തനംതിട്ട നിയോചകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥി ആയിരുന്ന ചാക്കോ അതിര് സ്ഥാനാര്‍ഥി ആയ ഭാസ്കര പിള്ളയോട് തോറ്റു. കേട്ട പാതി കേള്‍ക്കാത്ത പാതി ആ മനുഷന് നേരേപോയത് ബാര്‍ബര്‍ ഷോപിലെക്കാന്, തല മുണ്ഡനം ചെയ്തു അപ്പുറത്തെ തയ്യല്‍ കടയില്‍ കേറി ഒരു തൊപ്പിയും തുന്നിച്ചു തലയില്‍ ചാര്‍ത്തി. കുറേകാലം അയാള്‍ ആ തൊപ്പി തലയില്‍ വെച്ചു നടന്നു അത് കണ്ടവരൊക്കെ അയാളെ കേള്‍ക്കയും കേള്‍ക്കാതെയും കളിയാക്കി കൊണ്ടിരിന്നു, എന്നിട്ടും അയാള്‍ ആ തൊപ്പി ഊരിമാട്ടന് കൂട്ടകിയില്ല.
എന്നാല്‍ 1960 ഇല് പുതിയ മന്ത്രിസഭ നിലവില്‍ വന്നതോടെ അയാളുടെ തലയില്‍ ആ തൊപ്പി കാണാതായി, ആ വര്‍ഷം തന്നെ ആയിരുന്നു അയാളുടെ വിവാഹവും. അയാളുടെ വിവാഹവും നാട്ടില്‍ അത്യാവിശം വലിയ ഒച്ചപടുകള്‍ ഉണ്ടാകിയിരുന്നു കാരണം മറ്റൊന്നും അല്ല അതൊരു പ്രണയ വിവാഹം ആയിരുന്നു അതും രണ്ടു മതത്തില്‍ പെട്ടവര്‍ തമ്മില്‍, പറയണോ പുകില്? പിന്നീടു കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം അയാള്‍ പിന്നെയും ആ തൊപ്പി തലയില്‍ പ്രതിഷ്ടിച്ചു, എപ്പോഴാനെന്നോ? അയാളുടെ ഭാര്യയുടെ മരണത്തിനു ശേഷം, ഒരു പക്ഷെ അതാവാം അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ തോല്‍വി. അന്നതില്‍ പിന്നെ തോപ്പിയില്ലാതെ അയാളെ ആരും കണ്ടട്ടില്ല.
77 total views, 1 views today
