ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്നു കാര്യങ്ങള്‍

0
194

01

ഒരാളുമായി സംസാരിക്കുക, അലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാരുമായി ഒരു വിഷയം ചര്‍ച്ച ചെയ്യുക, പറയുമ്പോള്‍ എന്ത് എളുപ്പം അല്ലെ??? പക്ഷെ ഈ ചര്‍ച്ചകള്‍ക്ക് ഇടയില്‍ നമുക്ക് പറ്റാവുന്ന ഒരുപാട് തെറ്റുകള്‍ ഉണ്ട്, ചെറുതും വലുതുമായി ഉണ്ടാകാവുന്ന ഈ തെറ്റുകള്‍ പരിഹരിക്കേണ്ടതും ആണ്.

വ്യക്തമല്ലാത്ത ഭാഷയും സംസാര രീതിയും ചര്‍ച്ചകളില്‍ അലെങ്കില്‍ ഒരു സംഭാഷണത്തില്‍ തീര്‍ത്തും ഒരു പോരായ്മ ആണ്. നമ്മള്‍ ഉദ്ദേശിക്കുന്നത് എന്ത് എന്നു മറ്റൊരാള്‍ക്ക് വളരെ വ്യക്തവും സ്പഷ്ടവും ആയി മനസിലാക്കി കൊടുക്കാന്‍ ആണ് നാം സംസാരിക്കുന്നത്. അവിടെ അതിനു നമുക്ക് സാധിക്കുന്നിലെങ്കില്‍ പിന്നെ ആ സംഭാഷണം കൊണ്ട് ആര്‍ക്കു എന്ത് ഉപയോഗം ആണ് ഉള്ളത്???
ഈ ഒരു അവസ്ഥ ഒഴിവാക്കാന്‍ ‘കൃത്യമായ ഭാഷ ശരിയായ വാക്ക്’ എന്ന പോളിസി സ്വീകരിക്കുക. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവും സുതാര്യവും ആകും.

വാക്കും ശരീര ഭാഷയും തമ്മില്‍ ഉള്ള ബന്ധം വളരെ പ്രധാനപെട്ട ഒന്നാണ്. പറയുന്ന കാര്യവും നമ്മുടെ ശരീര ഭാഷയും തമ്മില്‍ യോജിപ്പില്ലെങ്കില്‍ ചിലപ്പോള്‍ ആ കാര്യത്തിന്റെ യഥാര്‍ത്ഥ അര്‍ഥവും സത്തും കേള്‍ക്കുന്നവനു മനസിലായില്ല എന്നു വരാം. വാക്കും ശരീര ഭാഷയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉണ്ട്, ആ ബന്ധം മനസിലാക്കി അതിന്റെ ചുവടു പിടിച്ചാകണം നമ്മുടെ വാക്കും പ്രവര്‍ത്തിയും.
നമ്മോടു പറയുന്ന കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കുക, എന്താണ് പറയുന്നവര്‍ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമായി മനസിലാക്കാന്‍ ശ്രമിക്കുക. സംശയങ്ങള്‍ ചോദിക്കാനും കാര്യങ്ങള്‍ക്ക് നല്ല സ്പഷ്ടത വരുത്താനും നോക്കുക. എന്തിനു ഏതിന് എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ ഒഴിവാക്കി, വസ്തുതകളും കാരണങ്ങളും മനസിലാക്കാന്‍ ശ്രമിക്കുക.

ഇത്രയും കാര്യങ്ങള്‍ ഒത്തു ചേരുമ്പോള്‍ ഒരു നല്ല സംഭാഷണത്തിനു ഉള്ള എല്ലാ കാര്യങ്ങളും ഒത്തു ചേരും. വസ്തുനിഷ്ടവും കാര്യപ്രദവും ആയ ഒരു സംഭാഷണം ഉണ്ടാക്കുകയും ചെയ്യും.