ചര്‍മസൗന്ദര്യത്തിന് ചില പൊടിക്കൈകള്‍..

0
434

adriana-lima-beautiful-view

ചര്‍മ്മത്തിന്റെ സ്വാഭാവമനുസരിച്ചുള്ള ഫേസ് വാഷ് ഉപയോഗിച്ച് ദിവസം രണ്ട് തവണ മുഖം കഴുകുക.

പാര്‍ട്ടിയിലും മറ്റും പോകുമ്പോള്‍ മേക്ക് അപ്പ് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍, അതേ മേക്കപ്പില്‍ കിടന്ന് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് നീക്കം ചെയ്ത് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി വേണം ഉറങ്ങാന്‍.

സണ്‍സ്‌ക്രീന്‍ ഓയില്‍ പുറത്ത് പോവുമ്പോള്‍ മാത്രമല്ല, വീട്ടിനുള്ളിലാണെങ്കിലും സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കാം. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന യു.വി.എ കിരണങ്ങള്‍ വീടിനകത്തും പ്രവേശിക്കുമെന്നതിനാലാണിത്. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാന്‍ ശ്രദ്ധിക്കണം.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളായ ഫൗണ്ടേഷന്‍, മിനറല്‍ പൗഡര്‍ എന്നിവയും സണ്‍ പ്രൊട്ടക്ഷന്‍ ക്രീമാണ്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന തൊലി നിറം മാറ്റം 46 ആഴ്ചകള്‍ക്കുള്ളില്‍ മാറിയിലെ്‌ളങ്കില്‍ വൈദ്യ പരിശോധന നടത്തേണ്ടതാണ്.

പ്രായം കൂടുന്നത് തടയാനാവില്ലെങ്കിലും പ്രായം കൂടുന്നത് പുറത്ത് കാണിക്കാതിരിക്കാന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി. വ്യായാമത്തിലൂടെ ശരീരത്തെ സുന്ദരമായി സൂക്ഷിക്കാം, അതേ പോലെ ചര്‍മ്മത്തേയും സൂക്ഷിക്കേണ്ടതാണ്. ഉറങ്ങുന്നതിന് മുമ്പ് ഏതെങ്കിലും എയ്ജ് പ്രൊട്ടക്റ്റിംഗ് മോയ്‌സ്ചറൈസിങ് ക്രീം ഉപയോഗിക്കാവുന്നതാണ്. വിറ്റാമിന്‍സ് അടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.