Health
ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍…
ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍
94 total views

. രക്തചന്ദനവും രാമച്ചവും സമം എടുത്ത് അരച്ചു കുഴമ്പാക്കി മൂന്നു വലിയ സ്പൂണ്‍ പനിനീരില്‍ ചാലിച്ചു പുരട്ടുക. ചുമലിലെയും പുറത്തെയും പാടുകളും കറുപ്പുനിറവും മാറി ചര്‍മ്മം മൃദുലവും സുന്ദരവുമാകും.
.പച്ചചീരയുടെ ചാറും കാരറ്റ് നീരും സമം എടുത്ത് യോജിപ്പിച്ച് പുറത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക.
. വിനാഗിരിയും തക്കാളി നീരും സമം ചേര്‍ത്തു പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം കിട്ടും.
. രണ്ടു വലിയ സ്പൂണ്‍ തേനും രണ്ടു ചെറിയ സ്പൂണ്‍ ഓറഞ്ചു നീരും ചേര്‍ത്തു പുറത്തു പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ഭംഗി കൂടും.
. മൂന്നു വലിയ സ്പൂണ്‍ പച്ചപ്പാലില്‍ മൂന്നു ബദാം പരിപ്പിട്ട് അരച്ചു കുഴമ്പു രൂപത്തിലാക്കി പുറത്തു പുരട്ടുക. രണ്ടാഴ്ച പതിവായി ചെയ്താല്‍ പുറം
മൃദുലമാകുകയും ചര്‍മ്മത്തിനു നിറം കൂടുകയും ചെയ്യും.
.രണ്ടു വലിയ സ്പൂണ്‍ തേന്‍, അര വലിയ സ്പൂണ്‍ ഗ്ളിസറിന്‍, ഒരു മുട്ടയുടെ വെള്ള ഇവ കൂട്ടിക്കലര്‍ത്തി പുറത്തിടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. പുറം വൃത്തിയാകുകയും ചര്‍മ്മത്തിനു നിറവും മൃദുത്വവും കൂടുകയും ചെയ്യും.
. പുറത്തെ ചൂടുകുരുവും പാടുകളും മാറാന്‍ വേപ്പില, കുരുമുളകിന്റെ ഇല, നാല്പാമരപ്പൂവ്, കൃഷ്ണതുളസിയില ഇവ അരച്ചു കുഴമ്പു രൂപത്തിലാക്കി കരിക്കിന് വെള്ളത്തില്‍ ചാലിച്ചു പുറത്തു പുരട്ടുക.
95 total views, 1 views today