പുതിയ തലമുറയില്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. സ്മാര്‍ട്ട് ഫോണിന്റെ കാര്യവും അങ്ങനെ തന്നെ. ആദ്യകാലങ്ങളില്‍ കമ്പ്യൂട്ടര്‍ വഴി മാത്രം ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന നമ്മള് സ്മാര്‍ട്ട് ഫോണുകളുടെയും അപ്ലിക്കേഷന്റെയും വരവോടെ സദാസമയവും ഓണ്‍ലൈനിലാണ്. സ്മാര്‍ട്ട് ഫോണിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ 90% പേരും ഫേസ്ബുക്ക് അപ്ലിക്കേഷന്‍ വഴിയാണ് ഫേസ്ബുക്ക് ഉപയോഗിക്കാറ്. അത്തരക്കാര്‍ക്കിതാ ഒരു വാര്‍ത്ത. നമ്മുടെ ഫേസ്ബുക്ക് ആപ് ഒരു ചാര്‍ജ് തീറ്റക്കാരന് ആണ്. വെറുതെ പറയുന്നതല്ല. ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയിടെ ആന്‍ഡ്രോയിട് ബ്ലോഗ്ഗര്‍ ആയ റസ്സല്‍ ഹോളിയുടെ ആവശ്യമില്ലാത്ത അപ്ലിക്കേഷനുകളെ പറ്റിയുള്ള ബ്ലോഗ് പോസ്റ്റ് വായിച്ച ഒരു ആരാധകന് ആണ് ഫേസ്ബുക്ക് ആപ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന് മുതിര്‍ന്നത്. ഫേസ്ബുക്ക്, മെസ്സെന്ഞ്ചര് അപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ടായിരുന്നു പരീക്ഷണം. ഇവ അണ് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം 15% വേഗതയില്‍ മറ്റു അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്ന് അദ്ധേഹത്തിന്റെ റെഡിറ്റ് പോസ്റ്റ് പറയുന്നു. 15 വ്യത്യസ്ത അപ്ലിക്കേഷനുകള്‍ ഉപയോഗിച്ചപ്പോഴും ഇത് തന്നെ ആവര്‍ത്തിച്ചു.
ഈ പോസ്റ്റ് കണ്ട മറ്റു റെഡിറ്റ് ഉപയോക്താക്കള്‍ കൂടി സംഗതി പരീക്ഷിച്ചതോടെ സംഭവം ചര്‍ച്ചയായി. മിക്കവരും ഫേസ്ബുക്ക്, മെസ്സെന്ഞ്ചര് അപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പേര്‍ഫോമന്‍സ് ലഭിക്കുന്നു എന്ന് വ്യക്തമാക്കി. കൂടുതല്‍ പേര് പരീക്ഷണം നടത്തി. ചിലര്‍ ഫേസ്ബുക്ക് അപ്ലിക്കേഷന്‍ ഒഴിവാക്കി സമാനമായ രീതിയിലുള്ള മെറ്റല്‍ (Metal) പോലെയുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ 20% കൂടുതല്‍ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നു എന്നും കണ്ടെത്തി. ഇതെല്ലാം കണ്ടു ലേഖകനും ഒരു പരീക്ഷണം നടത്തി നോക്കി. സമാന അനുഭവം തന്നെ.
ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് ഇതിനുള്ള പ്രതികരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഉടനെ തന്നെ പ്രശ്നം പരിഹരിച്ചുള്ള അപ്പ്ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കാം.