ചാര്‍ലിയെക്കുറിച്ച് അറിയാന്‍ അഞ്ച് കാര്യങ്ങള്‍

262

charlie1_boolokam
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാര്‍ലി. ചാര്‍ലിയുടെ വിശേഷങ്ങളിലേയ്ക്ക്:

  • ഇത് രണ്ടാമത്തെ തവണയാണ് ദുല്‍ക്കറും മാര്‍ട്ടിനും ഒന്നിക്കുന്നത്. ഇതിനു മുന്‍പ് ഇവര്‍ ഒന്നിച്ചപ്പോള്‍ പിറന്നത് എ.ബി.സി.ഡി. എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം.

View post on imgur.com

  • എ.ബി.സി.ഡി.ക്കും ചാര്‍ലിക്കും പൊതുവേ ഉള്ളത് ദുല്‍ക്കറും മാര്‍ട്ടിനും മാത്രമല്ല. എ.ബി.സി.ഡി. യില്‍ അഭിനയിച്ച ജേക്കബ് ഗ്രിഗറി, അപര്‍ണ ഗോപിനാഥ്, ടോവിനോ തോമസ് എന്നിവരും ചാര്‍ലിയില്‍ വേഷമിടുന്നുണ്ട്.

View post on imgur.com

  • അഭിനേതാക്കള്‍ മാത്രമല്ല വീണ്ടും എത്തുന്നത്, അണിയറ പ്രവര്‍ത്തകരും ഉണ്ട്. ക്യാമറ ജോമോന്‍ ടി. ജോണും സംഗീതം ഗോപി സുന്ദറും. എ.ബി.സി.ഡി. പോലെ തന്നെ.

View post on imgur.com

  • ചാര്‍ലിയില്‍ ദുല്‍ക്കറിന്റെ നായിക പാര്‍വതി മേനോന്‍ ആണ്. ഇതിനു മുന്‍പ് ഇവര്‍ ഒരുമിച്ചു അഭിനയിച്ചത് ബാംഗ്ലൂര്‍ ഡേയ്‌സില്‍ ആയിരുന്നു. അഞ്ജലി മേനോന്‍ മലയാളികള്‍ക്ക് സമ്മാനിച്ച അജുവും സേറയും വീണ്ടും ഒന്നിച്ചു സ്‌ക്രീനില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും അത് കാത്തിരിക്കുവാന്‍ പ്രചോദനം നല്‍കുന്ന ഒരു വസ്തുതയാണ്.

View post on imgur.com

  • ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് ചാര്‍ലിയുടെ തിരക്കഥ എഴുതുന്നത്.