Featured
ചാര്‍ലി, സുന്ദരം, മനോഹരം, പ്രകൃതിപോലെ
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയാണ് സമാനമായോരനുഭവം എനിക്ക് സമ്മാനിച്ചത്. അവിടെ പ്രിത്വിരാജിന്റെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുകയായിരുന്നു. ഇവിടെ ദുല്‍ഘറിന്റെയും.
99 total views

ഇടുക്കിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് കാല്‍വരി മൌണ്ടിന് മുകളില്‍ നിന്നുള്ള ഡാമിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും അനന്യസാധാരണമായ ആ ദ്രിശ്യ സൌകുമാര്യത.
അവിടുത്തെ ഏതെങ്കിലുമൊരു പില്ലറിനു മുകളില്‍ കയറി ഇരു കണ്ണും അടച്ച് കൈകള്‍ ഇരു വശത്തേക്കും വിടര്‍ത്തി പിടിച്ചു നില്ക്കുമ്പോള് ഡാമിനെ തഴുകിയുണര്‍ത്തി മുടികളെ പാറിപറത്തി കടന്നുവരുന്ന തണുത്ത ഇളം കാറ്റ് ശരീരത്തിനും മനസ്സിനും നല്കുന്ന ഒരു സുഖമുണ്ട്. അതുപോലൊരു അനുഭൂതിയാണ് ചാര്‍ളി എന്ന മാര്ട്ടിന് പ്രകാട്ട് ചിത്രം സമ്മാനിക്കുന്നത്. ഒരു ഇളംതെന്നല്‍ സുഗന്ധം പരത്തി കടന്നു പോയത് പോലെ.
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയാണ് സമാനമായോരനുഭവം എനിക്ക് സമ്മാനിച്ചത്. അവിടെ പ്രിത്വിരാജിന്റെ അഭിനയജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുകയായിരുന്നു. ഇവിടെ ദുല്‍ഘറിന്റെയും. ചാര്‍ളിക്ക് മുന്‍പും ശേഷവും എന്നാകും ഇനി ദുല്ഘറിലെ നടനെ കാലം വിശേഷിപ്പിക്കുന്നത്. എത്ര മനോഹരമായാണ് അയാളാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
നിരന്തരമായി വിസ്മയിപ്പിച്ചു കൊണ്ട് ജോമോന്റെ ക്യാമറ മുന്നേറുകയാണ്. സിനിമയുടെ മൂടിനൊത്ത് ഗോപി സുന്ദറിന്റെ പാശ്ചാത്തല സംഗീതം ഒഴുകി നീങ്ങുന്നുണ്ട്.
ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്….ലീലയിലൂടെ ഞാന്‍ ആദ്യമായി അറിഞ്ഞ ഉണ്ണി ആറിനോടും അദ്ധെഹത്തിന്റെ തൂലികയോടുമുള്ള പ്രണയം കൂടി കൂടി വരികയാണ്……അതങ്ങനെ കൂടട്ടെ…..
ചാര്‍ലി, സുന്ദരം, മനോഹരം, പ്രകൃതിപോലെ
100 total views, 1 views today