fbpx
Connect with us

Narmam

ചിത്തരോഗി – ഒരു നര്‍മ്മ കഥ

Published

on

സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.

പ്രഥമ പരിശോധനയില്‍ നിന്നും രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല.
രോഗിയുടെ പരാതി ഒന്ന് മാത്രം. എപ്പോഴും തന്റെ കാതുകളില്‍ ‘കള്ളന്‍ കള്ളന്‍’ എന്ന ഒരു ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.
അത് രോഗിയുടെ കാതുകളെ പൊട്ടിക്കുമാറുച്ചത്തിലാണെന്നും രോഗി പറയുന്നുണ്ട്. ഡോക്ടര്‍ ശിശുപാലന്‍ ഒരാഴ്ച കൊണ്ട് പലവിധ ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഫലം പരാജയം.

രോഗിയുടെ കേസ് ഹിസ്ടറി പഠിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യ ലബ്ദി സമയത്താണ് കഥാപാത്രം (രോഗി) മധുരപ്പതിനേഴിനോടടുത്തത്‌. അക്കാലങ്ങളില്‍ തികച്ചും ഉന്മേഷവതിയും പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവളും ആയിരുന്നു അവര്‍. എന്നാല്‍ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം മൂന്നു നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ചെവികള്‍ക്ക് ഭാരം വര്‍ധിക്കുന്നത് പോലെ തോന്നിത്തുടങ്ങി. തുടര്‍ന്ന് കാച്ചിയ എണ്ണ, ആട്ടിന്‍ മൂത്രം, ഹൈഡ്ര ജന്‍ പെറോക്സൈഡ തുടങ്ങി പലതും പ്രയോഗിച്ചു നോക്കി തല്‍ഫലമോ എന്തോ അപ്പോള്‍ അല്‍പ്പം ഭാരം കുറയുന്നതുപോലെ തോന്നുമായിരുന്നു, അന്ന് അതുകൊണ്ട് അതത്ര കാര്യമാക്കിയിരുന്നില്ലന്നും രോഗി പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ ചിലത് കടന്നു പോയി 1960 ലോ മറ്റോ ആണെന്ന് തോന്നുന്നു ചെവിക്കുള്ളില്‍ കള്ളന്‍ കള്ളന്‍ എന്നൊരു മൃദു ധ്വനി കേള്‍ക്കുകുവാന്‍ തുടങ്ങി, അന്നത് തികച്ചും സംഗീതാത്മകമായിട്ടേ തോന്നിയുള്ളൂ.കാലം കടന്നു പോയതോടെ ‘കള്ളന്‍ കള്ളന്‍’ ശബ്ദം സഹിക്കാന്‍ കഴിയാത്ത വിധം ഉച്ചത്തിലായി മാറുകയാനുണ്ടായത്. രാപ്പകലില്ലാതെ ഇന്ന് ആ ശബ്ദം രോഗിയുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

രോഗി ഒരു രാഷ്ട്രീയക്കാരിയോ, ചിത്രകാരിയോ, ഒരു ബുദ്ധിജീവിയോ ആയിരുന്നില്ല. മറിച്ചു എഴുത്തും വായനയും നല്ലവണ്ണം വശമാക്കിയ ഒരു സാധാരണക്കാരിയും, സാധുവും ആയിരുന്നു അവര്‍.

Advertisement

ഇടയ്ക്കിടെ വളരെ വിഷാദം നിറഞ്ഞ മുഖത്തോടെ ‘പിടിക്കൂ പിടിക്കൂ’ എന്നും വിളിച്ചു പറയുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ മാതാപിതാക്കളും പങ്കെടുത്തു അറസ്റ്റു വരിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഒന്നും പിടിച്ചു പറ്റാന്‍ നാളിതുവരെ അവര്‍ പരിശ്രമിച്ചിട്ടുമില്ല.

അസഹ്യമായ ‘കള്ളന്‍ കള്ളന്‍’ ശബ്ദം അവരെ അലട്ടുന്നുണ്ടായിരുന്നെങ്കിലും, ദിനപ്പത്രം പതിവായി വായിക്കുകയും ദിനംപ്രതി നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്തുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുമായിരുന്നു അവര്‍.

ഈ ശബ്ദം ഇങ്ങനെ തുടര്‍ന്നാല്‍ താമസം വിനാ അവരുടെ കാതുകളുടെ ഡയഫ്രം പൊട്ടി പ്പോകുമെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം.

നാട്ടിലും, പുറം നാട്ടിലും ഒരു പോലെ പ്രസിദ്ധനായ ചിത്തരോഗ വിദദ്ധന്‍ ശിശുപാലന്‍ പല അടവുകളും പയറ്റി നോക്കിയെങ്കിലും ശബ്ദം വര്‍ദ്ധിച്ചു വന്നതല്ലാതെ കുറഞ്ഞില്ല

Advertisement

ശിശുപാലന്‍ ഒടുവില്‍ ഒരു അറ്റ കൈ തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.
രോഗി കേള്‍ക്കുന്ന ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അതെ ശബ്ദം തന്നെ രോഗിയേക്കൊണ്ട് വിളിപ്പിക്കുക, ഒരു പക്ഷെ അത് അല്‍പ്പം ശമനത്തിനിട നല്‍കിയേക്കും. പക്ഷേ, അവിടെയും ശിശുപാലന്‍ പരാജയപ്പെട്ടു. കാരണം രോഗി പറയുന്നത്, താനെത്ര ഉച്ചത്തില്‍ ശബ്ദിച്ചാലും താന്‍ കേള്‍ക്കുന്ന ശബ്ദ ത്തിന്റെ പകുതി ശബ്ദം പോലും വരില്ലന്നാണ്. അത്ര ഭീകര ശബ്ദമത്രേ താന്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.

ഒടുവില്‍ ശിശുപാലന്‍ രോഗിയുടെ ബന്ധുക്കളെയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി കള്ളന്‍ കള്ളന്‍ എന്ന് ഒരുമിച്ചു അലറി വിളിക്കുവാന്‍ അപേക്ഷിച്ച്.

ശിശുപാലന്റെ പരീക്ഷണം നൂറു ശതമാനവും വിജയിച്ചു.

പുറത്തുനിന്നും വരുന്ന കഠോര ശബ്ദം മൂലം അകത്തെ ശബ്ദത്തിനു വളരെ കുറവ് സംഭവിക്കുന്നതായി രോഗി പറഞ്ഞു.

Advertisement

തന്റെ പരീക്ഷണം വിജയിച്ചെങ്കിലും വളരെ അപ്രായോഗികമായ ഒരു ചികില്‍സാവിധിയായിരുന്നു അത്.

സാധുവായൊരു സ്ത്രീയെ അല്ലങ്കില്‍ അവരുടെ മാതാപിതാക്കളെ (സ്വാതന്ത്ര്യ ലബ്ദിക്കായി സധീരം പട പൊരുതിയവര്‍) ഓര്‍ത്തെങ്കിലും എല്ലാവരും ഒത്തു ചേര്‍ന്ന് കള്ളന്‍ കള്ളന്‍ എന്ന് അലമുറയിടുക എന്നൊരു അപേക്ഷ (പത്രപ്പരസ്യം) ഡോക്ടര്‍ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു.

പത്രപ്പരസ്യം കണ്ടു നിരവധി മനുഷ്യ സ്നേഹികള്‍ സാധുവായ ആ സ്ത്രീയെ ആ കാര്യത്തില്‍ തങ്ങളാല്‍ ആവതു ചെയ്തു സഹായിക്കാന്‍ മുന്നോട്ടു വന്നു.

സഹായ ഹസ്തം നീട്ടി മുന്നോട്ടു വന്നവരുടെ ഒരു നീണ്ട നിര തന്നെ ശിശുപാലന്റെ ആശുപത്രിക്ക്
മുന്നില്‍ പ്രത്യക്ഷമായി.

Advertisement

പ്രീയ വായനക്കാരെ, ദയവായി ചിന്തിക്കുക!

സാധുവായ ഒരു സ്ത്രീയെ ഇത്തരം ഒരു പ്രതി സന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കുക എന്നത് എന്റെയും നിങ്ങളുടേയും കടമ അല്ലെ? ദയവായി വായനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ അലമുറയിട്ടാലും. അങ്ങനെ ചെയ്‌താല്‍ ആ പെരുംകള്ളനെ പിടികൂടാന്‍ നിങ്ങളും ഒരു തരത്തില്‍ ശ്രമിക്കുകയായിരിക്കും അത് ആ സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബ ത്തോട് കാട്ടുന്ന ഒരു വലിയ സഹായമാകും. നാടിനും നാട്ടാര്‍ക്കുമായി വിദേശികളുമായി മല്ലടിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ആ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തോട് കാട്ടുന്ന ഒരു വലിയ ദയ ആയിരിക്കും.

നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ആ സ്ത്രീയുടെ ചെവിക്കരികിലെത്തി കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ അലമുറയിടാം.

ആ പാവം സ്ത്രീയെ വലിയൊരു വിപത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.

Advertisement

ഡോക്ടര്‍ ശിശുപാലനെപ്പോലുള്ള ഡോക്ടര്‍മാര്‍ നമ്മുടെ നാടിന്റെ അഭിമാനം തന്നെ.

ആ പുതിയ ചികിത്സാവിധി കണ്ടു പിടിച്ച ഡോക്ടറെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.

ഡോക്ടര്‍ ശിശുപാലന്‍ നീണാള്‍ വാഴട്ടെ!

 870 total views,  4 views today

Advertisement
Advertisement
Entertainment9 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space10 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured10 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment10 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment10 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment11 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX11 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX11 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment12 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment12 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment13 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment13 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment9 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment12 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment12 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment13 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment2 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment2 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment3 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »