Narmam
ചിറകൊടിയാത്ത കിനാവുകള്‍ (ന്യു ജനറേഷന് സിനിമ)
കഥ നടക്കുന്നത് മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി ഏരിയയിലാണ്.അവിടത്തെ ഏറ്റവും വലിയ തടി കച്ചവടക്കാരന് മുതലാളിയുടെ മകള്‍ സുമതി(സുസന്‍ എന്ന് വിളിക്കും) ,19 വയസ്സ്. നഗരത്തിന്റെ പളപളപ്പിലും പത്രാസിലും പണക്കൊഴുപ്പിലും ജീവിക്കുന്നവള്‍. ആണ്ങ്ങളെപ്പോലെ വെള്ളമടിക്കുകയും സിഗരട്ട് കഞ്ഞാവ് എന്നിവ വലിക്കുകയും ചെയ്യുന്ന, നിശാ ക്ലബ്ബുകളിലെ ഡാന്‍സ് ബാറില്‍ കൂത്തടിച്ചും നടക്കുന്ന, അള്‍ട്ര മോഡേണ്‍ പെണ്ണാണ് ഇവള്. ടൈറ്റില്‍ കാണിക്കുന്നകൂടെ ‘ഇവള് പുല്ലാണേ..’എന്നമട്ടില്‍ ഒരു ഗാനം കേള്‍പ്പിക്കണം.
74 total views

കഥ നടക്കുന്നത് മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി ഏരിയയിലാണ്.അവിടത്തെ ഏറ്റവും വലിയ തടി കച്ചവടക്കാരന് മുതലാളിയുടെ മകള്‍ സുമതി(സുസന്‍ എന്ന് വിളിക്കും) ,19 വയസ്സ്. നഗരത്തിന്റെ പളപളപ്പിലും പത്രാസിലും പണക്കൊഴുപ്പിലും ജീവിക്കുന്നവള്‍. ആണ്ങ്ങളെപ്പോലെ വെള്ളമടിക്കുകയും സിഗരട്ട് കഞ്ഞാവ് എന്നിവ വലിക്കുകയും ചെയ്യുന്ന, നിശാ ക്ലബ്ബുകളിലെ ഡാന്‍സ് ബാറില്‍ കൂത്തടിച്ചും നടക്കുന്ന, അള്‍ട്ര മോഡേണ്‍ പെണ്ണാണ് ഇവള്. ടൈറ്റില്‍ കാണിക്കുന്നകൂടെ ‘ഇവള് പുല്ലാണേ..’എന്നമട്ടില്‍ ഒരു ഗാനം കേള്‍പ്പിക്കണം.
ഇവള് സ്ഥലത്തെ ഒരു റ്റെക്സ്ടയില് ഷോപ്പ് ജീവനക്കാരനുമായി പ്രണയത്തിലാണ്. പേര് സുഗുണന് (സുഗുണ്‍ എന്ന് വിളിക്കും ).ഇവര്‍ പ്രണയത്തിലാകാന്‍ കാരണം തന്നെ ഫെയിസ്ബുക്ക് ആണ് .നിരന്തരമായ ചാറ്റിങ്ങിലൂടെയാണ് ഇയാള്‍ സുമതിയെ വളച്ചത്. ഈ ചെറുപ്പക്കാരന് ബഹുമിടുക്കനും സുന്ദരനുമാണ്.നാട്ടിലെ ഏതു പ്രശ്നത്തിലും ഫെയിസ്ബുക്ക് വഴി ഇടപെടും.ഏതു കാര്യത്തിനും ഇയാളുടെ ട്വീറ്റ് മുന്നില്‍ കാണും.അങ്ങനെ സോഷ്യല്‍ മീഡിയകളുടെ കണ്ണിലുണ്ണിയാണ്.പോരാത്തതിന് ഇദ്ദേഹം ഒരു ബ്ലോഗ്ഗര്‍ കൂടിയാണ്.എന്നാല്‍ മുതലാളിക്ക് സുമതിയെ ഒരു അമേരിക്കക്കാരനെ കൊണ്ട് കെട്ടിക്കുന്നതിനോടാണ് താല്പര്യം. ഇതറിഞ്ഞ സുഗുണന് അമേരിക്കയ്ക്ക് പോകാന്‍ ശ്രമിക്കുന്നു.എന്നാല്‍ മാന്ദ്യം മൂലം ജോലി ശരിയാകാത്തതിനാല്‍ വിസ കിട്ടുന്നില്ല.
ഇതിനിടെ സുമതിയുടെ ഫാദര്‍ മകള്‍ക്ക് ബില്‍ ഗെയിട്സ് ഡിക്രൂസ് എന്ന ഒരു അമേരിക്കന്‍ വരനെ ഏര്‍പ്പാടാക്കുന്നു.കാശുകാരനായ ഡിക്രൂസിനോട് സുമതിക്ക് പ്രണയം തോന്നുന്നു .എന്നാല്‍ ഇതറിഞ്ഞ സുഗുണ്‍ ഈ വിവാഹം മുടക്കാനായി സുമതിയുമായി ചേര്‍ന്നുള്ള ഒരു പേര്‍സണല്‍ വീഡിയോ ക്ലിപ്പ് ഡിക്രൂസിന് ഇമെയില്‍ ചെയ്തു കൊടുക്കുന്നു…ഡിക്രൂസിന് ഇത് വല്ലാത്ത ഒരു ഷോക്ക് ആയിപ്പോയി..മാത്രമല്ല ഇതറിഞ്ഞപ്പോള്‍ മുതല്‍ ഡിക്രൂസിന് കക്കൂസില്‍ പോകാന്‍ പറ്റാതായി.
ഈ മാരകമായ അസുഖം ബാധിച്ചു ഡിക്രൂസ് ആശുപത്രിയിലായി…ഡോക്ടര്‍മാര്‍….ഒപെരഷന്…. ഒപെരഷന്…. ഡോക്ടര്‍മാര്‍….ഡോക്ടര്‍മാര്‍….ഒപെരഷന്…. ഒപെരഷന്….ഡോക്ടര്‍മാര്‍..ഇതിനിടയില്‍ മേല്പറഞ്ഞ ഡോക്ടര്‍മാരില്‍ പ്രാധാനിയെ തല്ലി ബോധം കെടുത്തി ഡോക്ടറുടെ വേഷത്തില്‍ കടന്നു കൂടിയ സുഗുണ്‍ ഡിക്രൂസിന്റെ സകല സാമാനങ്ങളും അറുത്തെടുക്കുന്നു..എന്നിട്ട് നൈസ് ആയി മുങ്ങുന്നു..
തുടര്‍ന്ന് ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് സിനിമ കടക്കുകയാണ്..ഏറ്റവും മികച്ച ബ്ലോഗ്ഗര്‍ക്കുള്ള നാഷണല്‍ അവാര്‍ഡ് സുഗുണന് ലഭിക്കുന്നു..1 കോടി രൂപ..ഈ തുക കൊണ്ട് സുഗുണന് ഒരു ഗംഭീര വില്ല മേടിക്കുന്നു….സുഗുണന്റെ ഈ വളര്‍ച്ച സുമതിയുടെ അപ്പന്റെ മനസ്സ് മാറ്റുന്നു..അയാള്‍ ആശുപത്രിയില്‍ ഡിക്രൂസിനെ ശുശ്രൂഷിക്കുകയായിരുന്ന സുമതിയെ വിളിക്കുന്നു..സുമതിക്ക് വീണ്ടും സുഗുണനോട് പ്രണയം തോന്നുന്നു.ഇതറിഞ്ഞ ഡിക്രൂസ് ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് അവളെ ഇന്ഗ്ലീഷില് F **k you എന്ന് തെറി വിളിക്കുന്നു.സുമതി അതിനു മറുപടിയായി മലയാളത്തില്‍ not anymore എന്ന് പറയുന്നു ..
പിന്നീട് , സുമതിയും സുഗുണനും വില്ലയില്‍ വെച്ചു ഒന്നിക്കുന്നു.’അന്നും ഇന്നും പെണ്ണിന് പണം തന്നെ കാമുകന് ‘ എന്ന നല്ല ഒരു സന്ദേശം നല്കി കൊണ്ട് സിനിമ അവസാനിക്കുമ്പോള്‍ പ്രമുഖ റോക്ക് ബാന്‍ഡ് ആയ ‘മത്തിക്കറി ‘ അവതരിപ്പിക്കുന്ന ഒരു അഴകൊഴമ്പന്‍ ഗാനവും ചേര്‍ത്തു കൊണ്ട് ക്രെഡിറ്സ് എഴുതി കാണിക്കുന്നുണ്ടാവണം.
75 total views, 1 views today