ചിലവ് ചുരുക്കാന്‍ വേണ്ടി മന്ത്രിമാര്‍ക്ക് “ശമ്പളം” കൊടുക്കുന്നില്ല !

225

new

നമ്മുടെ രാജ്യത്ത് ഒരിക്കലും ഇങ്ങനെ ഒരു സംഭവം നടക്കില്ല എന്ന് ഇനി പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ. ഇവിടെ ആര്‍ക്ക് ഏത് മേഘലയില്‍ ശമ്പളം ലഭിച്ചില്ലയെങ്കിലും മന്ത്രിമാര്‍ക്ക് കൃത്യം ഒന്നാം തിയതി അത് ലഭിക്കും..!

പക്ഷെ ലോകത്തിന്റെ മറ്റു കോണുകളിലെ സ്തിഥി അതല്ല. ഇവിടെ വര്‍ഷത്തിനു വര്‍ഷം മന്ത്രിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിപിക്കുമ്പോള്‍ അങ്ങ് ലണ്ടനില്‍ എല്ലാം വെട്ടി കുറയ്ക്കുകയാണ്.

ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി 2൦2൦ വരെ മന്ത്രിമാര്‍ക്ക് ശമ്പള വര്‍ധനയോ മറ്റു ആനുകൂല്യങ്ങളോ ലഭ്യമാവുകയില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന ശമ്പളം മാത്രം നല്‍കി കാലാവധി പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പദ്ധതിയിടുന്നത്.