ചില “കെഎഫ്സി ചിക്കന്‍” രഹസ്യങ്ങള്‍..!!!

353

Untitled-1

കെഎഫ്‌സി എന്ന് കേട്ടാല്‍ പിന്നെ നമ്മളില്‍ പലര്‍ക്കും പിന്നെ വേറെയൊന്നും വേണ്ടാ.. ലോകം മൊത്തം ബ്രാഞ്ചുകള്‍ ഉള്ള ഒരു ആഗോള ‘പൊരിച്ച ഇറച്ചി’ കടയാണ് കെഎഫ്‌സി.

ഈ കെഎഫ്‌സിയെകുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം??? പോകുന്നു, നല്ല സുപ്പര്‍ ചിക്കന്‍ തിന്നുന്നു, തിരിച്ചു വരുന്നു, അത്ര തന്നയല്ലേ??? കെഎഫ്‌സിയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ചില പരസ്യമായ രഹസ്യങ്ങള്‍…

കെഎഫ്‌സി ആദ്യമായി തുടങ്ങുന്നതിനു മുന്‍പ് അതിന്റെ സ്ഥാപകന്‍ കേണല്‍ സാന്റെര്‍സ് ഒരു കാര്‍ സര്‍വീസ് സ്റ്റേഷന്‍ നടത്തുകയായിരുന്നു. ആ കാര്‍ സര്‍വീസ്സ്‌റേഷന്‍ പൂട്ടി, ആ സ്ഥലത്താണ് ആദേഹം തന്റെ ആദ്യത്തെ കെഎഫ്‌സി കട തുറക്കുന്നത്. തന്റെ 65ആം വയസിലാണ് അദ്ദേഹത്തിന് ആദ്യത്തെ സോഷ്യല്‍ സെക്യൂരിറ്റിചെക്ക് ലഭിക്കുന്നത്. ഈ ചെക്കുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം കുടുതല്‍ കെഎഫ്‌സി കടകള്‍ തുറന്നത്. 1940 മുതല്‍ തുടങ്ങിയ കെഎഫ്‌സി ‘റെസിപ്പി’ ഇന്നും അതുപോലെ തന്നെ നിലനിര്‍ത്തുന്നുണ്ട്. ഇന്നും ലോകത്തിന്റെ എല്ലാ കോണിലും ഉണ്ടാക്കുന്ന കെഎഫ്‌സി ചിക്കന് എല്ലാത്തിനും ഒരേ ടേസ്റ്റ് ആണ്. കെഎഫ്‌സി എന്ന പേര് സൂചിപ്പിക്കും പോലെ കെഎഫ്‌സിയുടെ ആസ്ഥാനസ്ഥലം കെന്റ്റാക്കിയല്ല മറിച്ച്, ആദ്യത്തെ കെഎഫ്‌സി രൂപപ്പെടുന്നത് സാള്‍ട്ട്ക്ക് ലേക്ക് സിറ്റിയിലാണ്.

ചൈനയില്‍ മാത്രം 4,000 ത്തില്‍ അധികം കെഎഫ്‌സികളുണ്ട്. ഇതില്‍ തന്നെ കുടുതലുള്ളത് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലാണ്. പത്താം വയസ്സില്‍ 2 ഡോളര്‍ മാസശമ്പളത്തിന് കട തുടങ്ങിയ കേണല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. 1980ല്‍ അദ്ദേഹം മരണമടഞ്ഞു.

ഇനി കെഎഫ്‌സിയിലെ ഏറ്റവും വലിയ ‘സീക്രട്ട്’..അവരുടെ മാജിക് റെസിപ്പി വച്ചിരിക്കുന്ന സ്ഥലം അവരുടെ ആസ്ഥാനമായ കെന്റ്റക്കിയിലാണ്. അവിടെ ഭദ്രമായി ആ രഹസ്യ റെസിപ്പി ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. പുറം ലോകം അറിയാതെ..