ചില നടത്തങ്ങള്‍
വഴിയരികില്‍ കണ്ട തണല്‍ മരത്തിന് ചോട്ടില് അവന് നിന്നു , മുഖത്ത് നിന്നും വിയര്‍പ്പു പൊടിയുന്നുണ്ടായിരുന്നു , മുകളില്‍ കത്തി നിക്കുന്ന ഉച്ച വെയില് , നഗരത്തിന്റെ മലിന ഗന്ധം പരത്തി സാവധാനം ഒഴുകുന്ന ഓട! മുന്നേ കടന്നു പോയ ലോറി പറത്തി വിട്ട പൊടി പടലങ്ങള്‍ !!
64 total views, 1 views today

വഴിയരികില്‍ കണ്ട തണല്‍ മരത്തിന് ചോട്ടില് അവന് നിന്നു , മുഖത്ത് നിന്നും വിയര്‍പ്പു പൊടിയുന്നുണ്ടായിരുന്നു , മുകളില്‍ കത്തി നിക്കുന്ന ഉച്ച വെയില് , നഗരത്തിന്റെ മലിന ഗന്ധം പരത്തി സാവധാനം ഒഴുകുന്ന ഓട! മുന്നേ കടന്നു പോയ ലോറി പറത്തി വിട്ട പൊടി പടലങ്ങള്‍ !!
രാവിലെ ഇറങ്ങിയതാണ് , നാലര വര്‍ഷത്തെ പരിശ്രമ ഫലമായി കിട്ടിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉം മറ്റു ഇതര സര്‍ട്ടിഫിക്കറ്റ് ഉം അടങ്ങുന്ന ഈ ഫയല്‍ ഉം ആയി !! കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ 3 ഇന്റര്വ്യൂകല് !! ഒന്ന് കഴിഞ്ഞു മറ്റൊന്നിലേക്കുള്ള ഓട്ടങ്ങള്‍ , കിതപ്പുകള്‍ , നടന്നു വളഞ്ഞ കാലിന്റെ വേദനകള്‍ ! ഒരു മനുഷ്യ ജന്മം മുഴുവന്‍ ഓടി തീര്കേണ്ട ദൂരങ്ങലാണ് പഠിച്ചിറങ്ങിയത് മുതല്‍ താന്‍ ഓടി തീര്‍ത്തത് !! ഒരു ജോലിക്ക് വേണ്ടിയുള്ള പ്രയാണം ! എങ്ങുമെത്താതെ ഇന്നും ഓടി കൊണ്ടിരിക്കുന്നു .
വലിയ ആഗ്രഹത്തോടെ ആണ് എഞ്ചിനീയറിംഗ് എടുത്തത് , ഇന്സ്ട്രുമെന്ടേശന് എഞ്ചിനീയര്‍ ആവണം , പുതിയൊരു ലോകത്തെ സൃഷ്ടിക്കണം , ഓടോമേശന് കൊണ്ട് ആളുകളുടെ ജോലി ഭാരം കുറക്കണം , അങ്ങനെ എത്ര എത്ര ചിന്തകള്‍ !!
എന്നിട്ടോ ? താന്‍ മനസ്സിലാക്കിയതും സ്വപ്നം കണ്ടതുമൊന്നും അല്ല എഞ്ചിനീയറിംഗ് എന്ന തിരിച്ചറിവില്‍ മനം നൊന്തു പഠനതിനോട് ഉണ്ടായ വിരക്തിയും , തുടരെ തുടരെ പരീക്ഷകളില്‍ ഉണ്ടായ തോല്‍വിയും മാനക്കേടും !!! മറ്റെന്തും സഹിക്കാം സ്വന്തം വീട്ടില്‍ നിന്നുണ്ടാകുന്ന കളിയാക്കല്‍ ഉണ്ടല്ലോ അതാണ് സഹിക്കാന്‍ പറ്റാത്തത് !! അനിയത്തിമാര് പോലും സ്വൈര്യം തരുന്നില്ല !! എന്തൊരു കഷ്ടമാനത് !!
കൂടെ പടിച്ചവന്മാരോക്കെ ഐ ടി കമ്പനി കളില്‍ ജോലിക്ക് പോയി , എന്തോ തനിക് അതിനോട് യോജിക്കാന്‍ ആയില്ല , ഐ ടി കമ്പനി കളില്‍ ജോലിക്ക് പോകാന്‍ ആയിരുന്നെങ്കില്‍ എന്തിനു കഷ്ടപ്പെട്ട് എഞ്ചിനീയറിംഗ് പഠിച്ചു ? ഇന്സ്ട്രുമെന്ടേശന് എടുത്തു ? വല്ല സോഫ്റ്റ്വെയര് ഡിപ്ലോമ ഉം പഠിച്ച പോരായിരുന്നോ ?
ഈയിടെ അച്ഛന് പറയുന്നത് കേട്ട് ! ” ഐ ടി എങ്കില്‍ ഐ ടി !! ഒരു ജോലി ഉണ്ടാക്കാന്‍ നോക്ക് , എന്റെ കയ്യില്‍ നിന്നും ഇപ്പോഴും കാശ് വാങ്ങാന്‍ നാണം ആകുന്നില്ലേ നെനക്ക് ? ” അത് മുഖത്ത് അടിച്ചത് പോലെ ആയിപ്പോയി ! പിന്നെ ആ വീട്ടിലേക് തന്നെ പോകണമെന്ന് തോന്നിയില്ല !! ഇഷ്ടപെട്ട ഫീല്‍ഡില്‍ ഇച്ചിരി കഷ്ടപെട്ട്ടലും ജോലി നേടിയെടുക്കണം എന്ന വാശിയായിരുന്നു പിന്നീട് !
പക്ഷെ , ” എക്സ്പീരിയന്‍സ് ഉള്ളവനേ ജോലി കിട്ടൂ , ആരെങ്കിലും ജോലി തന്നാല്‍ അല്ലേ എക്സ്പീരിയന്‍സ് ഉണ്ടാകൂ ” ഇതൊന്നും പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല , അതിക പ്രസംഗി എന്നും പറഞ്ഞു ഇറക്കി വിടും !! ഇഷ്ടപെട്ട ഫീല്‍ഡില്‍ ജോലി ചെയ്യണം എന്ന് കരുതിയതാണോ താന്‍ ചെയ്ത തെറ്റ് ?
എവിടെയാണ് തനിക് പിഴച്ചത് ? സ്വപ്നങ്ങള്‍ കണ്ടതിലോ ? കോളേജ് തിരഞ്ഞെടുതതിലോ ? സുഹൃത്തുക്കളെ കണ്ടെതിയതിലോ ? അതോ പ്രണയതിലോ ? പിഴവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ല !! മനസ്സിന്റെ ഏകാന്ത സഞ്ചാരത്തെ നിയന്ത്രിക്കാന്‍ കഴിയാതതാവും താന്‍ ചെയ്ത തെറ്റ് !
അവന് ഒരു ദീര്‍ഖ ശ്വാസം എടുത്തു .. അവന്റെ മുന്നിലൂടെ കലോടിഞ്ഞൊരു നായ മുടന്തി മുടന്തി പോയി , അവന് അതിന്റെ ഒടിഞ്ഞ കാലില്‍ തന്നെ നോക്കി നിന്നു , പിന്നാലെ ഒരു ആണും പെണ്ണും കൈ പിടിച്ചു കിന്നരിച്ചു നടന്നു പോയി , അവര്‍ ആ നായയെ നോക്കിയില്ല , അവര്‍ ആകാസങ്ങളില് മാത്രം നോക്കി നടന്നു , നക്ഷത്രങ്ങള്‍ അല്ലോ അവര്‍ക്ക് കൂട്ട് !!
തനിക്കും ഉണ്ടായിരുന്നില്ലേ ഒരു കാമുകി ? കറുത്ത കുഞ്ഞി കണ്ണുകളും നീണ്ടു ചുരുണ്ട മുടികളും ഉള്ള ഒരു സുന്ദരി ?
മനസ്സിലേക്ക് വീണ്ടും അനിത കടന്നു വരികയാണ് , ഉള്ളില്‍ ഓര്‍മ്മയുടെ വേലിയേറ്റങ്ങള്‍ , നെഞ്ചില്‍ പെരുമ്പറ മേളങ്ങള്‍ , ” ഹാ എന്തിനാണ് അവളെ വീണ്ടും ഓര്‍ത്തത് ” !! അവന് ആ നിമിഷത്തെ ശപിച്ചു !!
അവളുടെ ചിരിയില്‍ വിരിഞ്ഞു നിന്ന മുല്ല മൊട്ടുകളെ നോക്കി അവന് ഒരുപാട് പ്രാവശ്യം ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് , ആ ചുണ്ടുകളിലെ തേന്‍ ഊറിയെടുതിട്ടുണ്ട് , കേവലം ശരീരത്തില്‍ മാത്രം ഒതുങ്ങി നിന്ന പ്രണയം അല്ലായിരുന്നു തന്റേതു , അവളെ അത്രക് ഇഷ്ടമായിരുന്നു , അന്നൊക്കെ എന്ത് ഉത്സാഹമായിരുന്നു പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കാന്‍ , അവള് എഴുതിവെച്ച നോട്ട്കല് കോപ്പി എടുത്തു പഠിച്ചിരുന്ന നാളുകള്‍ , ഒരു ടൈം ടേബിള്‍ ഉണ്ടാക്കി തരും അവള് , ഒരു ദിവസം എന്തൊക്കെ പഠിക്കണം എന്ന് അതില്‍ ഉണ്ടാകും , അവള് വീട്ടിലിരുന്നും താന്‍ ഹോസ്റ്റല്‍ റൂം ഇല ഇരുന്നും പഠിച്ചു തീര്‍ക്കും , ഇടയ്ക്കു വരുന്ന എസ് എം എസ് കളില്‍ പഠന കാര്യങ്ങള്‍ മാത്രമേ ഉണ്ടാകൂ .. അവള് താന്‍ നന്നായി കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു , ഒരു പാട് .. ചെലപ്പോഴൊക്കെ അവളുടെ കൂടെ അവളുടെ വീട്ടില്‍ അവളുടെ അമ്മ ഉണ്ടാക്കി തരുന്ന കാപ്പിയും ചൂട് ബജ്ജിയും കഴിച്ചു , അവളുടെ മട്ടുപ്പാവില്‍ അസ്തമയ സൂര്യനെയും നോക്കി കുറെ നേരം അങ്ങനെ .. അന്നൊന്നും പ്രണയം ഉണ്ടായിരുന്നില്ല , പിരിയാന്‍ ആകാത്ത വിധം തങ്ങള്‍ അടുതുപോയെന്നു മനസ്സിലാക്കാന്‍ പിന്നെയും കുറെ നാള് വേണ്ടി വന്നു !! ആരും ആരെയും പ്രൊപോസ് ചെയ്തില്ല , രണ്ടു പേര്‍ക്കും നന്നായിട്ട് അറിയുന്ന ഒരു കാര്യത്തിനു എന്തിനാണ് ഒരു മുഖവര ??
പക്ഷെ വിധി മറ്റൊന്നായിരുന്നു , കസിന് സിസ്റ്റര്‍ ന്റെ കല്യാണത്തിന് ഊട്ടി ഇല് പോയ അനിതയും അമ്മയും തിരിച്ചു വന്നത് ശീതീകരിച്ച രണ്ടു വെവ്വേറെ പെട്ടികളില്‍ ആയിട്ട് !! വാഹനാപകടം ആയിരുന്നു !! ചെങ്കുത്തായ ഇറക്കം അവരുടെ ജീവനും കൊണ്ട് പോയി ..
പിന്നെ ഒരു പാട് കാലം വേണ്ടി വന്നു , അതൊക്കെ മറക്കാന്‍ , പിന്നീടാണ് ജീവിതത്തോട് എന്തെന്നില്ലാത്ത വിരക്തി തോന്നിയത് , കുടിച്ചും വലിച്ചും തീര്‍ത്ത അനേകം രാത്രികള്‍ , ഉറങ്ങണമെങ്കില്‍ എന്തെങ്കിലും വിഷം ഉള്ളില്‍ ചെല്ലണമെന്ന അവസ്ഥ , പരാജയങ്ങള്‍ !!
ഒടുവില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു ഇറങ്ങിയിട്ടും നടത്തം തന്നെ ബാക്കി .. ഒരു അവസാനം ഇല്ലാത്ത നടത്തങ്ങള്‍ .. മുഖം നഷ്ടമാകുന്ന വെറും നമ്പറുകള്‍ ആയി മാത്രം മാറുന്ന അവസ്ഥാന്തങ്ങള്‍ !! വിധിയുടെ ഒളിച്ചു കളികള്‍ !!
തനിക് നടത്തം തുടര്‍ന്നേ പറ്റൂ .. വിധിയുടെ ഒളിച്ചു കളികളുടെ ഇരുട്ടില്‍ നിന്നു പ്രതീക്ഷയുടെ പുതു വെളിച്ച്ചതിലെക് , പുതു ചക്രവാളങ്ങള്‍ തേടി തനിക് നടന്നേ പറ്റൂ .. അല്ലെങ്കില്‍ ഭൂമിയില്‍ വന്നതിനു ഒരു അര്‍ഥം ഇല്ലണ്ടാകും ..
നെറ്റിയില്‍ നിന്നും വിയര്‍പ്പു തുടച്ചു കളഞ്ഞു , സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഫയല്‍ ഉം എടുത്തു അവന് നടന്നു , നഗരത്തിന്റെ തിരക്കുകളില്‍ എങ്ങോ പോയി മറഞ്ഞു ,
65 total views, 2 views today
