chess1
ചെസ്സ് കളിയുടെ ആദിമരൂപം എന്ന് കരുതുന്ന ചതുരംഗം ഉത്ഭവിച്ചത് ഇന്ത്യയില്‍ ആണെന്നാണ് കരുതപ്പെടുന്നത്. ചെസ് കളിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമായ ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം ഇന്ത്യക്കാരനായ വിശ്വനാഥന്‍ ആനന്ദ് സ്വന്തമാക്കിയിട്ടുമുണ്ട്. ചെസ്സ് കളിയോട് ഏറെ അടുപ്പമുണ്ട് നമ്മുക്ക് എന്ന് കരുതുന്നുണ്ടോ? എങ്കില്‍ തുടര്‍ന്ന് വായിക്കുക. ആ ധാരണ മാറ്റാന്‍ അധികം സമയം ഒന്നും വേണ്ട. നമ്മള്‍ സാധാരണ ഗതിയില്‍ കേള്‍ക്കുവാന്‍ സാധ്യതയില്ലാത്ത ചില ചെസ്സ്‌ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

 • ചെസ്സ് കളിയില്‍ ഓരോ കളിക്കാരനും മാറി മാറിയുള്ള അവസരങ്ങളാണ് ലഭിക്കുക എന്നറിയാമല്ലോ. രണ്ട് കളിക്കാരും ആദ്യത്തെ നാല് നീക്കങ്ങള്‍ വീതം നടത്തുന്നത്318,979,564,000 വ്യത്യസ്തങ്ങളായ രീതിയില്‍ ചെയ്യുവാന്‍ സാധിക്കും.
 • ഒരുപാട് നേരം കളി നീണ്ടു പോയി, ആര്‍ക്കും ജയിക്കുവാനോ അടുത്ത നീക്കം നടത്തുവാനോ കഴിയാതെ വരുന്ന അവസരത്തില്‍ കളി സമനിലയില്‍ അവസാനിപ്പിക്കാറുണ്ടല്ലോ. ഒരു ചെസ്സ് മത്സരത്തില്‍ സാങ്കേതികമായി പറഞ്ഞാല്‍ നടത്താന്‍ കഴിയുന്ന ഏറ്റവും കൂടുതല്‍ നീക്കങ്ങള്‍ 5,949 ആണ്.
 • 1090ല്‍ യൂറോപ്പിലാണ് ഇന്നത്തേത് പോലെ ഇരുനിറങ്ങളിലുള്ള ചെസ്സ് ബോര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നത്.

 • 1985ല്‍ സോവിയറ്റ് പൗരനായ ഗാരി കാസ്പറോവ് ലോക ചെസ് ചാമ്പ്യന്‍ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റിക്കാര്‍ഡ് സ്ഥാപിച്ചു. 22 വയസായിരുന്നു ഗാരിയുടെ പ്രായം.
 • പണ്ടുകാലത്ത് ഉയര്‍ന്ന പദവികളില്‍ ഉള്ള ആളുകള്‍ മാത്രമാണ് ചെസ്സ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ കളി എന്നാണ് ചെസ്സ് അറിയപ്പെട്ടിരുന്നത്.
 • ചെക്ക്‌മേറ്റ് എന്താണെന്ന് അറിയാമല്ലോ? ചെക്ക്‌മേറ്റ് എന്ന വാക്ക് ShahMat എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ് ഉണ്ടായത്. രാജാവ് തോല്‍പ്പിക്കപ്പെട്ടു എന്നാണ് ഇതിന്റെ അര്‍ത്ഥം.
 • ലൂയിസ് കാരളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന പുസ്തകം കാര്‍ഡ് ഉപയോഗിച്ചുള്ള കളിയെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത് എന്നറിയാമല്ലോ. കാരളിന്റെതന്നെ ത്രൂ ദി ലുക്കിംഗ് ഗ്ലാസ് എന്ന പുസ്തകത്തില്‍ ചെസ്സ് കളിയാണ് പ്രധാന പ്രതിപാദ്യവിഷയം.

 • 1125ലാണ് ആദ്യമായി നടുവേ മടക്കാവുന്ന ചെസ്സ് ബോര്‍ഡ് കണ്ടുപിടിച്ചത്. അക്കാലത്ത് പുരോഹിതന്മാര്‍ ചെസ് കളിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ചെസ്സ് പ്രേമിയായ ഒരു പുരോഹിതന്‍ ആരും കാണാതെ പുസ്തകഷെല്‍ഫില്‍ ചെസ്സ് ബോര്‍ഡ് ഒളിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ വിദ്യ കണ്ടെത്തിയത് എന്നാണ് കരുതുന്നത്.
 • ഇംഗ്ലീഷ് ഭാഷയില്‍ അച്ചടിക്കപ്പെട്ട രണ്ടാമത്തെ പുസ്തകം ചെസ്സിനെക്കുറിച്ച് ആയിരുന്നു.
 • അന്താരാഷ്ട്ര തലത്തില്‍ ചെസ്സ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സംഘടനയാണ് ഫിഡെ (FIDE). ഇംഗ്ലീഷില്‍ ഇത് വേള്‍ഡ് ചെസ്സ് ഓര്‍ഗനൈസേഷന്‍ എന്നാണ് അറിയപ്പെടുന്നത്.
 • ഗാരി കാസ്പറോവിനെ ചെസ്സ്‌ കളിയില്‍ തോലിപ്പിച്ച കമ്പ്യൂട്ടറിന്റെ പേരാണ് ഡീപ് ബ്ലൂ. ഐ.ബി.എം. ആണ് ഈ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചത്‌.
You May Also Like

പുരുഷന്മാരെ ഭ്രമിപ്പിക്കുന്ന വനിതാ ബോഡി ബിൽഡർ വ്ലാഡിസ്ലാവ ഗലഗൻ

സ്ത്രീകൾ എല്ലായിടത്തും ലിംഗ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്നു. “കെൻഡൽ ജെന്നർ ഓൺ സ്റ്റിറോയിഡുകൾ” എന്ന് വിളിപ്പേരുള്ള ഒരു…

എങ്ങനെയാണ് ടെലിവിഷനിൽ ക്രിക്കറ്റും, ടെന്നീസും മറ്റും സംപ്രേഷണം ചെയ്യുന്നതിനിടയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളുടെ റിപ്ലേ വളരെ പെട്ടെന്ന് തന്നെ കാണിക്കാൻ കഴിയുന്നത് ?

ക്യാമറകൾ പിടിച്ചെടുക്കുന്ന പടങ്ങൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം തന്നെ ഒരു കാന്തിക ഡിസ്കിൽ റിക്കാർഡ് ചെയ്യുന്നുമുണ്ട്. ഇങ്ങനെ റെക്കോർഡ് ചെയ്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് റിപ്ലൈ നടത്തുന്നത്

രാഹുല്‍ ദ്രാവിഡിന്‍റെ ഒരു സിംഗിള്‍ റണ്ണിനു കിട്ടിയ കയ്യടി ഒന്ന് കണ്ടു നോക്കൂ!!! വീഡിയോ…

ഓസ്ട്രേലിയക്കെതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ്‌ എടുത്ത ഒരു സിംഗിള്‍ റണ്ണിനു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികള്‍ നല്‍കിയ ആദരവ് ഒന്ന് കാണൂ…

10 മിഷന്‍ ഇംപോസിബിള്‍ ഗോളുകള്‍

പ്രയാസകരമായ ആങ്കിളുകളില്‍ നിന്നും പിറന്ന ഗോളുകള്‍ നമുക്കൊന്ന് കണ്ടു നോക്കിയാലോ? 10 ആയി തരാം തിരിച്ച ഈ ഗോളുകള്‍ തീര്‍ച്ചയായും നമ്മ കാണേണ്ടതാണ്. താഴേക്ക്‌ സ്ക്രോള്‍ ചെയ്തു 10 ഗോളുകളും കാണൂ. ഇഷ്ടപ്പെട്ടെന്കില്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്തോളൂ