‘നീ വരണ്ടോ അവളെ കാണാന്‍ ?’ എന്റെ സുഹൃത്ത് ചോദിച്ചു ..’ഞാന്‍ ഇല്ല കളി ഇണ്ട് ടിവില് ‘ അവന്‍ അവളുടെ അടുത്തേക്ക് പോയി ..ഞാന്‍ ടി വി ക്ക് മുന്നിലേക്കും.. ആ നിമിഷം എനിക്ക് പ്രാധാന്യം കളി കാണുക എന്നായിരുന്നു.. ഞാന്‍ ഇടയ്ക്കിടയ്ക്ക് അവളുടെ അടുത്ത് പോകാറുണ്ടായിരുന്നു .. ഒരു സുന്ദരി കുട്ടി.. ഒമ്പത് പത്തു വയസ്സ് പ്രായം ..നാലാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഒരു മാരക രോഗം തലച്ചോറിനെ ബാധിച്ചു പഠിത്തം നിര്‍ത്തിയ കുട്ടി ..അല്പം സാമൂഹ്യ സേവനം ഉള്ള എന്റെ സുഹൃത്താണ് ഈ കുട്ടിയെ എനിക്ക് പരിചയ പെടുത്തിയത് ..

അവന്‌ടെ കൂടെ ഇടയ്ക്കു ഇടയ്ക്കു ഒരു സൌഹൃദ സന്ദര്‍ശനം ഞാനും നടത്തി തുടങ്ങി.. ഇംഗ്ലീഷ് മരുന്ന് മടുത്തു ഹൊമിയോ ചികിത്സ തുടങ്ങിയ സമയത്താണ് ഞാന്‍ ആ സുന്ദരി കുട്ടിയെ പരിചയ പെട്ടത് . ചലന ശേഷി പെട്ടെന്ന് നഷ്ടപെട്ട ആ കുട്ടിക്ക് കുറേശ്ശെ ആശ്വാസം വന്നു തുടങ്ങിയിരിക്കുന്നു ..സ്‌കൂളില്‍ ഒരു പാട്ടിനു നൃത്തം വച്ച് കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞു വീണു.. പിന്നെ അതിനെ തുടര്‍ന്ന് ഈ നിലയില്‍ ആയി. സുന്ദരി ആയിരുന്നു എന്റെ ഈ കുഞ്ഞി സുഹൃത്ത് .. ഞങ്ങള്‍ കുറെ നേരം അവളുടെ കൂടെ ഇരുന്നു പാട്ട് പാടും ..അവള്‍ നൃത്തം വച്ച് വീണ ആ പാട്ട് തന്നെയാണ് അവളുടെ പ്രിയ ഗാനം. നാചോരെ നാചോരെ എന്നാ ആ പാട്ട് കേള്‍കുമ്പോള്‍ അവളുടെ ചലന ശേഷി നഷ്ടപെട്ട കാലുകള്‍ വിറക്കുന്നതു പല വട്ടം കണ്ടിട്ടുണ്ട് .. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു അഗാധ ബന്ധം ഉടലെടുത്തു എന്ന് പറയുന്നതാണ് നല്ലത് .. ഞാന്‍ അതിനു മുന്‍പ് ഒരു പ്രാവശ്യം ചെന്നപ്പോള്‍ അവള്‍ക്കു വരയ്ക്കാന്‍ വേണ്ട സാമഗ്രികള്‍ കൊണ്ട് കൊടുത്തിരുന്നു.. പൂമ്പാറ്റയെ ആണ് അവള്‍ കൂടുതല്‍ വരച്ചിരുന്നത് . പൂമ്പാറ്റ ആയി പാറി നടക്കണ്ട പ്രായത്തില്‍ അവളുടെ ചിറകുകള്‍ ആരോ ? അടര്തില്ലേ ?..

സംസാരിക്കുമ്പോള്‍ പലപ്പോഴും അവളുടെ മുടി മുഖത്തേക്ക് വീഴും ..അത് അവള്‍ ഊതി നേരെയക്കുന്നത് കാണാനുള്ള ചേല് ?അവളുടെ എല്ലാ ചേഷ്ടകളിലും ഒരു സൌന്ദര്യം ഉണ്ട്

പിറ്റേന്ന് കാലത്ത് എന്റെ സുഹൃത്ത് വിളിച്ചാണ് ഞാന്‍ അറിഞ്ഞത് അവള്‍ ഇന്നലെ രാത്രി അസുഖം കൂടി ഇന്ന് വെളുപ്പിന്. ഞാനും അവനും വേഗം അവളുടെ വീട്ടിലേക്കു പാഞ്ഞു .

മരണ വീട്ടിലെ കരച്ചിലിണ്ടേ ഇടയില്‍ അവളുടെ അമ്മ എന്നെ വിളിച്ചു ആ പുസ്തകത്തില്‍ എനിക്ക് വേണ്ടി വരച്ച പുതിയ പൂമ്പാറ്റയുടെ ചിത്രം കാണിച്ചു എന്തൊക്കെയോ ചിലംബുന്നുണ്ടായിരുന്നു. എന്‌ടെ ജീവിതത്തിലെ ഒരു നിമിഷത്തിലെ പ്രാധാന്യം ഞാന്‍ മാറ്റി വച്ചിരുന്നെങ്കില്‍ എനിക്ക് ഒരു പക്ഷെ അവള്‍ പൂമ്പാറ്റയെ വരക്കുന്നത് കാണാമായിരുന്നു.

You May Also Like

പ്രഭാതസവാരി – കഥ/പ്രമോദ്‌ കെ.പി.

നാളെ വെളുപ്പിനെ എഴുനേറ്റു നടക്കണം. ഡോക്ടറെ വന്നു കണ്ടത് നന്നായി. കൊഴുപോക്കെ വന്നടിഞ്ഞു ശരീരം പണ്ടത്തെപോലെ വഴങ്ങുനില്ല. എപ്പോഴും ഓരോരോ അസ്വസ്ഥതകള്‍. ജോലിക്ക് പോകുന്നു വരുന്നു എന്നല്ലാതെ മറ്റു പ്രവര്‍ത്തനം ഒന്നുമില്ല. നടക്കുന്നതു തന്നെ വിരളം. ബൈക്കില്‍ പോകുന്നു, എവിടേക്കും. അല്ലെങ്ങില്‍ ഓട്ടോറിക്ഷയോ ബസോ. ഒരു കിലോമീറ്റര്‍ നടക്കുന്നത് തന്നെ ഭയങ്കര വിഷമം പിടിച്ച പണിയാണ്.

ഞരമ്പുരോഗിക്ക്‌ ഡോകട്ർ ഷിനു ശ്യാമളൻ നൽകിയ മറുപടി

സമൂഹത്തിലെ പല പ്രമുഖവ്യക്തികളും വാക്സിൻ സ്വീകരിയ്ക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ജനങ്ങൾക്ക് വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയും വാക്സിനെ കുറിച്ചുള്ള ബോധവത്കരണവും ആണ്

യാത്ര തുടങ്ങും മുന്‍പേ..

വെറുതെ ആ കിടക്കയില്‍ ഒന്നിരുന്നു. പിന്നെ കാണുന്നത് 10.40 എന്ന സമയമാണ്. അറിയാതെ വന്നു കോരിയെടുത്ത നിദ്ര ഒരിക്കല്‍ കൂടി തന്റെ ചെറിയ സ്വപ്നങ്ങളെയും ഇല്ലാതെയാക്കി. മെസ്സ് പോലും അടച്ചു. കാന്റീന്‍ കാണണേ എന്ന് പ്രാര്‍ഥിച്ചു നടന്നു. പൂരി വാങ്ങി കഴിച്ചു. നല്ല ചായ കിട്ടാറുണ്ട് അവിടെ. അതുകൊണ്ടു 2 എണ്ണം പറഞ്ഞു. വളരെ കുറച്ചേ ഉള്ളു ഒന്ന്. പക്ഷെ ഉണ്ടാക്കാന്‍ നിന്നത് അസിസ്റ്റന്റ്‌റ് പയ്യന്‍ ആയിരുന്നു. വായില്‍ വെക്കാന്‍ കൊള്ളാത്ത ചായ കിട്ടി. മെസ്സില്‍ എന്നും കൊതിയോടെ എടുക്കാറുള്ള ചായ , ഉപേക്ഷിച്ചതിനു പ്രതികാരം ചെയ്തതാവും .

ഫേസ്ബുക്കിലെ ഫേയ്ക്കുകള്‍ അഥവാ ഫ്രോഡുകള്‍!

ഈ ബ്ലോഗ്ഗ് പോസ്റ്റിനു ഫേസ്ബുക്കില്‍ നിന്നും കിട്ടിയ ഒരു കമന്റ് ആമുഖമായി കൊടുക്കുന്നു “അതെ..ഇതാപ്പണി തന്നെ..എന്നെ ചൂണ്ടി നിന്നെ പറഞ്ഞ് അവനിട്ട് കൊള്ളിക്കുന്ന ശ്രീനിവാസ തന്ത്രം!”