kerala-high-court-pictures

ചുംബന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. കോഴിക്കോട് ഡൌണ്‍ ടൌണ്‍ ആക്രമണക്കേസ് പരിഗണിക്കവേയാണ് ചുംബന സമരത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കോടതി പറഞ്ഞു. ദാചാര ഗുണ്ടായിസത്തിനെതിരെ യുവജന സംഘടനകള്‍ നടത്തുന്ന ആക്രമണവും ദൌര്‍ഭാഗ്യകരമാണ്. കോഴിക്കോട് ഹോട്ടല്‍ അടിച്ച തകര്‍ത്തതാണ് ചുംബന സമരങ്ങള്‍ക്ക് വഴിയൊരുക്കിയത് കോടതി പറഞ്ഞു.

ഡൌണ്ടൌണ്‍ ആക്രമണക്കേസില്‍ പ്രതികളായ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹോട്ടലില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയില്‍  അന്‍പതിനായിരം രൂപ കെട്ടി വെയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

Advertisements