Share The Article

01

[one_half][ads2][/one_half]

ദൈവം ആദമിനെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍ പറഞ്ഞിരുന്നു പോലും നീ വിയര്‍പ്പില്‍ നിന്നും ഭക്ഷണം ഉണ്ടാക്കണം എന്ന്. ഇപ്പോള്‍ ഡോക്ടര്‍മാറ് പറയുന്നു.. ദിവസവും വിയര്‍ക്കുന്നത് നല്ലതാണ് എന്ന്. ദൈവം ഉണ്ടാക്കിയ ഏദന്‍ തോട്ടത്തില്‍ മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ വെറുമൊരു നേരമ്പോക്കായി എനിക്ക് തോന്നുന്നില്ല. അല്ലെങ്കില്‍ പത്തോ നൂറോ വയസ് വരുമ്പോള്‍ ബ്ലഡ് പ്രഷറും ആപ്പിള് കഴിക്കാതെ ബാക്കി ഉള്ള ഫലങ്ങള്‍ എല്ലാം കഴിച്ച് ഷുഗര്‍ റോ പിടിച്ചു ചാകാനോ ആയിരുന്നോ. ആന്‍ ആപ്പിള്‍ എ ഡേ കീപ്പ് ദി ഡോക്ടര്‍ എവേ എന്നാണല്ലോ ശാസ്ത്രം. അവിടെയും ദൈവം മനുഷ്യേനെ പരീക്ഷിക്കാന്‍ നോക്കി ….കിം ഫലം ! ആദം പുറത്ത് ചാടി …അല്ലെങ്കില്‍ ഹൗവ്വ ചാടിച്ചു …!!

ദൈവം ഒരു മാജിഷ്യന്‍ മുതുകാട് അല്ല എന്ന് വിശുദ്ധ പോപ്പും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇന്ന് ലോകത്തില്‍ കാണുന്നതെല്ലാം കാലക്രമേണ വന്ന് ഭവിച്ചതോ, രൂപാന്തരം പ്രാപിച്ചതോ ആണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് കൂടുതല്‍ താല്പര്യം. കാലങ്ങളായി ഇതൊക്കെ ഞാന്‍ പറയുന്നുണ്ട് എങ്കിലും ഇപ്പോള്‍ എല്ലാരും കൂടെ പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാതെ ഇരിക്കാനും താല്പര്യം ഇല്ല .

കമ്പോള വല്ക്കരണവും ആഗോള വല്ക്കരണവും …കുന്തം കുടച്ചക്രം വടിവാള്‍ …സംസാരങ്ങളോ സംസ്‌കാരങ്ങലോ അവിടെ നില്ക്കട്ടെ ….പാശ്ചാത്യ കടന്നു കയറ്റവും വള്ളിക്കാവിലെ അമ്മയുടെ ആശ്ലേഷ സംസ്‌കാരവും ഇവിടെ വിഷയമാകുന്നില്ല. വിശുദ്ധ മാണിയെ പരസ്യമായി ചുംബിച്ച് കൊണ്ട് ഒറ്റി കൊടുത്തു എന്ന് പറയുന്ന ജോര്‍ജോ …ഞാനോ…..ഞാനോ …എന്ന് വിലപിക്കുന്ന മറ്റ് ശിഷ്യന്മാരോ …അതല്ല സുരേന്ദ്രന്‍ എന്ന യഹൂദ പ്രമാണി പറയുന്നത് പോലെ രഹസ്യ മാളികയില്‍ വെച്ച് പണം വാങ്ങുകയോ സരിത എന്ന യവന സുന്ദരി പനിനീര് കൊണ്ട് മാണിയുടെ കാല് കഴുകി ചുംബിച്ചതോ അല്ല ഇവിടുത്തെ വിഷയം ..! നാട്ടിലെ സ്ത്രീകളുടെ മുലകള്‍ക്ക് തമ്പ്രാക്കള്‍ക്ക് കരം കൊടുക്കണം എന്ന വ്യവസ്ഥക്കെതിരെ മുല മുറിച്ച പുലയത്തിയുടെ കഥയുമല്ല ..പിന്നെയോ നമ്മുടെ സ്വന്തം കൊച്ചീലെ കഥയാണ് .

പതിനായിരങ്ങളോ ലക്ഷങ്ങളോ വരാമായിരുന്ന ഒരു പുത്തന്‍ സമര രീതിയില്‍ നിന്നും …അല്ലെങ്കില്‍ സ്ത്രീ വിമോചക സമരങ്ങളില്‍ നിന്നും പത്തോ അമ്പതോ ആളുകള്‍ മാത്രമേ എത്തിയുള്ളൂ എന്നും അതില്‍ കൂടുതല്‍ ആളുകളും ഭരണ യന്ത്രങ്ങളും വിഘാതമായി നില്ക്കുകയും …കഴിഞ്ഞ ഒരാഴ്ചയായിട്ടും അതിന്റെ അലകള്‍ ഒടുങ്ങാതെ ഇരിക്കുമ്പോഴും നിങ്ങള്‍ ഓര്‍ക്കുക …നിങ്ങളുടെ സമര രീതിയും ശാസ്ത്രവും ശരിയായിരുന്നു എന്ന് കാലം തെളിയിക്കും …!

പാക്കിസ്ഥാനിലെ ഒരു മലാലയോ ….എദനിലെ ഒരു ഹൗവ്വയൊ …അല്ലെങ്കില്‍ മുല അറുത്ത പുലയത്തിയോ നടത്തിയത് ഏക പക്ഷ സമരങ്ങള്‍ ആയിരുന്നു.പിന്നീട് അവരെ ജനങ്ങള്‍ സ്വീകരിക്കുകയായിരുന്നു …..ചുംബന സമരത്തിന് വേണ്ടി ആര് മുന്‍കൈ എടുത്തു എങ്കിലും അവരെ ഞാന്‍ ഈ സമയം അഭിനന്ദിക്കുകയാണ് .രണ്ട് പേര്‍ ഉമ്മ വെയ്ക്കുമ്പോള്‍ നമ്മുടെ ലോകം മാത്രമല്ല മാറുന്നത് …ആദി കുടുംബം പോലെ നമ്മുടെ നഗ്‌നതകള്‍ നമ്മള്‍ തിരിച്ചറിയപ്പെടുകയും ചെയ്യുന്നു …

അഭിനന്ദനങ്ങള്‍ !!